ഇന്ത്യ ,മലേഷ്യ ,ബംഗ്ലാദേശ് ,തായ്‌ലൻഡ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് അഘോരി.ഇതിന്റെ ശാസ്ത്രീയനാമം Flacourtia indica എന്നാണ് . ഇംഗ്ലീഷിൽ Rhodesia plum , Madagascar plum , Governor's Plum , flacourtia , Indian plum , Mauritius plum , Rhodesia plum , Batoka Plum തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
അഘോരി വൃക്ഷത്തിന്റെ വിവിധ പേരുകൾ .
കരിമുള്ളി , ചളിര് , ചെറുമുള്ളിക്കാച്ചെടി , തളിർകാര , രാമനോച്ചി , കുറുമുള്ളി , ചുളിക്കുറ്റി , ഔഷധക്കാര തുടങ്ങിയ പല പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വൃക്ഷം അറിയപ്പെടുന്നു .
ശാഖോപശാഖകളായി വളരുന്ന ഈ വൃക്ഷം 10 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട് . ഇതിന്റെ കായകൾ ഭക്ഷ്യയോഗ്യമാണ് . ഇതിന്റെ കായകൾ കൊണ്ട് ജാമും ,ജെല്ലിയും ഉണ്ടാക്കാറുണ്ട് .വേണമെങ്കിൽ ഉണക്കിയും സൂക്ഷിക്കാം . ഇതിന്റെ ഇലകൾ കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട് .
അഘോരി വൃക്ഷത്തിന്റെ ഔഷധഗുണങ്ങൾ.
ഔഷധഗുണമുള്ളൊരു വൃക്ഷമാണ് അഘോരി . ഇതിന്റെ ഇല ,വേര് ,പഴം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു . ആയുർവേദത്തിൽ കരൾ രോഗങ്ങളുടെ ചികിത്സയ്ക്കായി അഘോരി വ്യാപകമായി ഉപയോഗിക്കുന്നു .മഞ്ഞപ്പിത്തം ,രക്തസ്രാവം ,മൂക്കിൽ കൂടിയുള്ള രക്തസ്രാവം ,ചർമ്മരോഗങ്ങൾ , വിശപ്പില്ലായ്മ ,ദഹനക്കേട് ,ഇടവിട്ടുണ്ടാകുന്ന പനി , സന്ധിവാതം ,വയറിളക്കം ,ന്യുമോണിയ തുടങ്ങിയവയ്‌ക്കൊക്കെ അഘോരി ഔഷധമായി ഉപയോഗിക്കുന്നു .
Botanical name - Flacourtia indica
Synonyms - Flacourtia parvifolia,Gmelina indica
Family - Salicaceae (Willow family)
Common name - Governor's Plum, Batoka Plum, flacourtia,Indian plum, Madagascar plum, Mauritius plum, Rhodesia plum
Malayalam - Karimulli ,Akhori , Mullullakatta
Marathi - Athruna , Tambut
Tamil - Cottai-k-kala
Hindi - Bilangada
Telugu - Nakka-neredu
Kannada - Kuduvale
Sanskrit - Shruvavrikksha
Tags:
വൃക്ഷം