ദഹനസംബന്ധമായ പ്രശ്നങ്ങളെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന ആയുർവേദത്തിലെ വളരെ ശ്രേഷ്ഠമായ ഒരു ഔഷധമാണ് ഗന്ധർവ്വഹസ്താദി കഷായം . വായുക്ഷോപം , വയറ് വീർപ്പ് ,മലബന്ധം ,വിശപ്പില്ലായ്മ , അരുചി ,ദഹനക്കേട് ,വയറുവേദന ,കുടൽ മറിച്ചിൽ ,കുടൽ ശുദ്ധികരണം തുടങ്ങിയവയ്ക് ഉപയോഗിച്ചുവരുന്ന ഫലപ്രദമായ ഒരു മരുന്നാണ് ഗന്ധർവ്വഹസ്താദി കഷായം .കൂടാതെ നടുവേദനയ്ക്കും വാതം ശമിപ്പിക്കുവാനും ഗുണകരമാണ് .
ഗന്ധർവ്വഹസ്താദി കഷായം ചേരുവകൾ .
വെളുത്ത ആവണക്കിൻ വേര് ,ആവിൽ തൊലി ,കൊടുവേലിക്കിഴങ്ങ് ,ചുക്ക് ,കടുക്കാത്തോട് ,തഴുതാമ വേര് ,കൊടിത്തൂവ വേര് ,നിലപ്പനക്കിഴങ്ങ് എന്നീ ഔഷധങ്ങൾ ചേർത്തതാണ് ഗന്ധർവ്വഹസ്താദി കഷായം തയാറാക്കുന്നത് .
ഗന്ധർവ്വഹസ്താദി കഷായം ഉപയോഗിക്കുന്ന വിധം .
5 മുതൽ 15 മില്ലി വരെ ഇരട്ടി വെള്ളം ചേർത്ത് ദിവസം രണ്ടുനേരം വീതം ഇന്ദുപ്പ് ,ശർക്കര ,ആവണക്കെണ്ണ എന്നിവ മേമ്പടി ചേർത്താണ് കഴിക്കേണ്ടത് . ഗുളിക രൂപത്തിലും ലഭ്യമാണ് . ദിവസം രണ്ടുനേരം 2 ഗുളിക വീതം ഭക്ഷണത്തിന് മുമ്പായിട്ടാണ് കഴിക്കേണ്ടത് .