ലോകത്തിലെ പ്രസിദ്ധമായ ഒരു ഫലവൃക്ഷമാണ് ആപ്പിൾ . ആപ്പിളിന്റെ ജന്മദേശം യുറോപ്പാണന്ന് കരുതപ്പെടുന്നു . ലോകത്തിൽ വിവിധ പ്രദേശങ്ങളിൽ ആപ്പിൾ കൃഷിചെയ്യുന്നു . ഇന്ത്യയിൽ കശ്‍മീർ ,പഞ്ചാബ് ,ഉത്തർപ്രദേശ് ,ഹിമാചൽപ്രദേശ് ,ബാംഗ്ലൂർ ,നീലഗിരി ,അസം എന്നിവിടങ്ങളിലാണ് ആപ്പിൾ വൻതോതിൽ കൃഷി ചെയുന്നത് . കേരളത്തിൽ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ ആപ്പിൾ കൃഷി ചെയ്യുന്നുണ്ട് . ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ ആപ്പിൾ കൃഷിക്ക് തുടക്കമിട്ടത് .
Binomial name : Malus domestica , Malus sylvestris ,
Family : Rosaceae
സസ്യവിവരണം .
12 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആപ്പിൾ . ഇതിന്റെ പുറം തൊലി ഇരുണ്ട തവിട്ടുനിറത്തിലോ ചാര നിറത്തിലോ കാണപ്പെടുന്നു .ഇതിന്റെ പൂക്കൾക്ക് പിങ്ക് കലർന്ന വെള്ളനിറമാണ് .വസന്തകാലത്താണ് ഇവ പൂക്കുന്നത് . ഇതിന്റെ പുഷ്പാസനം വികാസം പ്രാപിച്ചാണ് ആപ്പിളായി രൂപപ്പെടുന്നത് . ഇതിന്റെ വിത്തുകൾക്ക് ജീവനക്ഷമത വളരെ കുറവാണ്. അതിനാൽ ബഡിങ് വഴിയാണ് പുതിയ തൈകൾ ഉല്പാദിപ്പിക്കുന്നത് .ആപ്പിൾ രൂപത്തിലും ,നിറത്തിലും പല തരത്തിലുണ്ട് . ലോകത്തിൽ ഏഴായിരത്തിലധികം ആപ്പിൾ ഇനങ്ങളുണ്ടന്ന് പറയപ്പെടുന്നു .ചുവപ്പ് ,വെള്ള ,പച്ച തുടങ്ങിയ നിറങ്ങളിൽ തുടങ്ങി കറുത്ത നിറത്തിലുള്ള ആപ്പിൾ വരെയുണ്ട് .
ആപ്പിളിന്റെ ഔഷധഗുണങ്ങൾ .
ആപ്പിളിന്റെ ഏറ്റവും ഔഷധയോഗ്യമായ ഭാഗം ഫലം തന്നെയാണ് .ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്‌ടറെ അകറ്റി നിർത്താം എന്നൊരു പഴംചൊല്ലുണ്ട് . കാൽസ്യം ,ഇരുമ്പ് ,ഫോസ്ഫറസ് ,കാര്ബോഹൈഡ്രേറ് ,പ്രോട്ടീൻ ,കൊഴുപ്പ് ,മാംസ്യം ,മഗ്നിഷ്യം ,തയാമിൻ , ക്ളോറിൻ ,സോഡിയം എന്നിവ ആപ്പിളിൽ അടങ്ങിയിരിക്കുന്നു .
രക്തധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു . ദന്തരോഗങ്ങളെ തടയുന്നു , തലവേദന ശമിപ്പിക്കുന്നു . പനിയെ ചെറുക്കുന്നു . ഓർമ്മശക്തിയും ,ബുദ്ധിശക്തിയും വർദ്ധിപ്പിച്ച് ഉന്മേഷം പ്രദാനം ചെയ്യുന്നു .ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ശ്വാസകോശരോഗളെ തടയുകയും ചെയ്യുന്നു . വാതരോഗങ്ങൾ ശമിപ്പിക്കുന്നു . കുട്ടികൾക്ക് ദിവസവും ആപ്പിൾ കൊടുത്താൽ അവരുടെ ബുദ്ധി വർദ്ധിക്കുകയും ക്ഷീണം മാറ്റുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു .പ്രസവാനന്തരം സ്ത്രീകൾ പതിവായി ആപ്പിൾ കഴിക്കുന്നതും വളരെ നല്ലതാണ് .
ആപ്പിളിന്റെ ഉപയോഗങ്ങൾ :
ആപ്പിളിൽ നിന്നും ,ജ്യൂസ് ,ജാം ,ജെല്ലി ,സിറപ്പ്, സോസ് തുടങ്ങിയ നിരവധി ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട് .കൂടാതെ അച്ചാറിടാനും ആപ്പിൾ ഉപയോഗിക്കുന്നു . ആപ്പിൾ സിഡാർ വിനെഗർ ആപ്പിൾ പുളിപ്പിച്ച് അതിൽ നിന്നും വേർതിരിച്ചെടുക്കുന്ന വിനാഗിരിയാണ് .ആപ്പിൾ സിഡാർ വിനെഗറിനും നിരവധി ആരോഗ്യഗുണങ്ങളുണ്ട് . യൂറിക്കാസിഡ് , കൊളസ്‌ട്രോൾ , അധിക രക്തസമ്മർദ്ദം ,പൊണ്ണത്തടി , അസിഡിറ്റി , തൊണ്ടവേദന ,വായ്‌നാറ്റം തുടങ്ങിയവയ്‌ക്കെല്ലാം ആപ്പിൾ സിഡാർ വിനെഗർ ഒരു പരിഹാരമാണ് .പക്ഷെ ഇത് കൂടുതൽ അളവിൽ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല .