ആറ്റുപരത്തി ഉപയോഗവും ഔഷധഗുണങ്ങളും

 

#ഒട്ടേറെ ഔഷധഗുണമുള്ള മക്കോട്ടദേവ,ഔഷധ സസ്യങ്ങൾ ഗുണങ്ങൾ,ഔഷധ സസ്യങ്ങൾ,#മക്കോട്ടദേവ യുടെ ഗുണങ്ങൾ,പർപ്പിടക പുല്ല് ഗുണങ്ങൾ,കുമ്മാട്ടി പുല്ല് ഗുണങ്ങൾ,ഔഷധം,വീട്ടിനുള്ളിൽ വെക്കാൻ ബോൺസായ്,ചുരങ്ങ,നിലമാങ്ങ,മൈലാഞ്ചിയിലയുടെ ഉപയോഗങ്ങൾ,#മക്കോട്ടദേവ എങ്ങനെ ഉപയോഗിക്കാം,മുടി വളർച്ചക്ക്,ഗോപു കൊടുങ്ങല്ലൂർ,ഇടതുർന്ന മുടിക്ക്,ഔഷധ സസ്യം ശാസ്ത്രിയ നാമം,ചുരക്ക,പൈതൃകം,ചെരവക്കായ,#മക്കോട്ടദേവ,മുത്തശ്ശി വൈദ്യം,മുടി കൊഴിച്ചിലിന്,#കോട്ടക്കൽ ആര്യവൈദ്യശാല,aaval

ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന  ഒരു വൃക്ഷമാണ് ആറ്റുപരത്തി .ഏകദേശം 10 മീറ്ററോളം ഉയരത്തിൽ  ഈ മരം വളരാറുണ്ട് .ഇതിന്റെ ശാസ്ത്രീയനാമം Hibiscus tilliaceus എന്നാണ് . ഇംഗ്ലീഷിൽ ഇതിനെ Sea Hibiscus, Mahoe, Cotton Tree, Beach Hibiscus തുടങ്ങിയ പേരുകളിൽ അറിയപ്പെടും .മലയാളത്തിൽ നീർപരുത്തി ,മാത്തിപ്പുളി ,തൈപ്പരുത്തി ,പൂപ്പരത്തി ,പുഴപ്പരുത്തി , തുടങ്ങിയ പേരുകളിലും അറിയപ്പെടും .

Botanical name-Talipariti tiliaceus 

Synonyms-Hibiscus hastatus , Hibiscus tiliaceus 

Family-Malvaceae (Mallow family)

എവിടെ വളരുന്നു .

സമുദ്രതീര പ്രദേശങ്ങളിലും, അരുവിക്കരയിലും ,കടൽ കാടുകളുടെ തീരത്തും  ഈ വൃക്ഷം കൂടുതലായും കാണപ്പെടുന്നു .കേരളത്തിൽ തിരുവല്ല ,തളിപ്പറമ്പ് ,ചമ്പക്കുളം , പമ്പാവാലി തുടങ്ങിയ സ്ഥലങ്ങളിൽ ഈ വൃക്ഷം കാണപ്പെടുന്നു .

ആറ്റുപരത്തിയുടെ പ്രത്യേകതൾ .

4 മുതൽ 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം മരമാണ് ആറ്റുപരത്തി. ഇതിന്റെ ഇലകൾ ഹൃദയാകൃതിയിലുള്ളവയാണ് .ഇവയുടെ പൂക്കൾക്ക് മഞ്ഞനിറവും പൂക്കളുടെ മദ്ധ്യഭാഗത്ത് കടും ചുവപ്പ് നിറവുമാണ് .പൂക്കൾ ആദ്യം വിരിയുമ്പോൾ മഞ്ഞനിറവും. ദിവസങ്ങൾക്ക് ശേഷം കടും ഓറഞ്ച് നിറത്തിലാകുകയും . പൊഴിഞ്ഞു വീഴുന്നതിന്ന് മുമ്പായി ചുവപ്പ് നിറത്തിൽ ആകുകയും ചെയ്യുന്നു .

ആറ്റുപരത്തിയുടെ ഉപയോഗം .

നല്ല ഈടും ബലവുമുള്ള തടിയാണ് ആറ്റുപരത്തിയുടെ .വളരെക്കാലം വെള്ളത്തിലും ,ഉപ്പുവെള്ളത്തിലും കേടുകൂടാതെ കിടക്കാനുള്ള കഴിവുണ്ട് .അതിനാൽ തന്നെ വള്ളങ്ങളുടെ നിർമ്മാണത്തിനും ബോട്ട് നിർമാണത്തിനും ആറ്റുപരത്തിയുടെ തടി വ്യാപകമായി ഉപയോഗിക്കുന്നു . ഫർണ്ണീച്ചർ നിർമ്മാണത്തിനും ആറ്റുപരത്തിയുടെ തടി ഉപയോഗിക്കുന്നുണ്ട് .ആറ്റുപരത്തിയുടെ തൊലിയിൽ ബലമുള്ള ഒരു തരം നാര് അടങ്ങിയിട്ടുണ്ട് . ഇത് കയർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .

ആറ്റുപരത്തിയുടെ ഔഷധഗുണങ്ങൾ .

ആറ്റുപരത്തിക്ക് ചില ഔഷധഗുണങ്ങളുണ്ട് .ചുമ ,ജലദോഷം ,തൊണ്ടവേദന ,ബ്രോങ്കൈറ്റിസ്,വ്രണങ്ങൾ ,മുറിവുകൾ ,ചർമ്മരോഗങ്ങൾ ,നീർക്കെട്ട് ,വയറുവേദന ,ശരീരവേദന ,ചെവിവേദന ,നേത്രരോഗങ്ങൾ തുടങ്ങിയവയ്ക്ക് ആറ്റുപരത്തിയുടെ തൊലിയും വേരും ഔഷധമായി ഉപയോഗിക്കുന്നു .

Common name - Sea Hibiscus , Cottonwood hibiscus, Beach Hibiscus,Yellow mallow tree, Green cottonwood ,Cotton Tree 
Malayalam-Aattuparuthi ,Poopparuthi , Puzhapparuthi , Taipparutti , Neerparuthi , Mathipuli 
Hindi-Bola , Chelwa 
Tamil-Malai Poovarasu,Nirpatathi, Nir-p-parutti, Tali-p-parutti 
Telugu-Cherigogu, Erragogu 
Kannada-Bilipatta, Kaark bendu 
Sanskrit-Bala 
Marathi-Belpata 
Bengali-Bola ,Halade bola

Previous Post Next Post