വിയർപ്പ് നാറ്റം ,ശരീരദുർഗന്ധം ഇല്ലാതാക്കാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്നുകൾ .
ഒട്ടുമിക്ക ആൾക്കാരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശരീരദുർഗന്ധം .എത്രയൊക്കെ നല്ല വസ്ത്രങ്ങൾ ധരിച്ചാലും അണിഞ്ഞൊരുങ്ങിയാലും ശരീരദുർഗന്ധം ചിലരെ ബുദ്ധിമുട്ടിക്കാറുണ്ട് .ശരീരദുർഗന്ധത്തിന് കാരണം വിയർപ്പുതന്നെയാണ് .ശരീരത്തിലെ വിയർപ്പ് ബാക്ടീരിയകളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ശരീരദുർഗന്ധം ഉണ്ടാകുന്നത് .
അമിതവണ്ണം ,പ്രമേഹം എന്നീ അവസ്ഥയുള്ളവരിൽ ശരീരദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് . ശരീരത്തിന്റെ സ്വാഭാവിക ശീതീകരണ പ്രക്രിയയാണ് വിയർപ്പ് .എങ്കിലും ജോലിചെയ്യുന്നവരിലും .ടെൻഷൻ ,ആകാംക്ഷ എന്നിവ ഉള്ളവർ അമിതമായി വിയർക്കാറുണ്ട് .വിയർപ്പ് മൂലമുണ്ടാവുന്ന ശരീരദുർഗന്ധം അകറ്റാൻ ചില പൊടിക്കൈകൾ പരിചയപ്പെടാം .
1,ശരീരദുർഗന്ധം ഇല്ലാതാക്കാൻ കസ്തൂരിമഞ്ഞളും ,ചന്ദനവും .
കസ്തൂരിമഞ്ഞളും ,ചന്ദനവും അരച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക . കുളിക്കുന്ന വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർക്കണം .കുറച്ചുനാൾ പതിവായി ചെയ്ത ശേഷം പിന്നീട് ആഴ്ചയിൽ രണ്ടു ദിവസം ഇപ്രകാരം ചെയ്താൽ മതിയാകും .
2 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ മഞ്ഞൾ .
മഞ്ഞൾ അരച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക .പതിവായി കുറച്ചുനാൾ ആവർത്തിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും . ചിലർക്ക് പച്ചമഞ്ഞൾ അരച്ച് പുരട്ടിയാൽ ചൊറിച്ചിലുണ്ടാകും .അങ്ങനെയുള്ളവർ മഞ്ഞൾ പുഴുങ്ങി അരച്ചു പുരട്ടുക .
3 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ രാമച്ചം .
രാമച്ചം ഇട്ട് വെള്ളം തിളപ്പിച്ച് കുളിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും .
4 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ കച്ചോലം .
കച്ചോലം അഥവാ കച്ചൂരിയുടെ കിഴങ്ങ് ചെറിയ ഒരു കഷണം ദിവസവും അരച്ച് കഴിച്ചാൽ വിയര്പ്പുമൂലമുള്ള ശരീരദുർഗന്ധം മാറിക്കിട്ടും .
5 ,ശരീരദുർഗന്ധം ഇല്ലാതാക്കാൻ ചറുനാരങ്ങാ .
ചെറുനാരങ്ങാ നീര് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക. ശരീരദുർഗന്ധം മാറിക്കിട്ടും .
6 .ശരീരദുർഗന്ധം ഇല്ലാതാക്കാൻ മുതിര .
മുതിര അരച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക .പതിവായി കുറച്ചുനാൾ ആവർത്തിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും.
7 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ മഞ്ഞൾ ,ചന്ദനം ,വേപ്പില ,രാമച്ചം .
മഞ്ഞൾ ,ചന്ദനം ,വേപ്പില ,രാമച്ചം എന്നിവ കൂട്ടിയരച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക .പതിവായി കുറച്ചുനാൾ ആവർത്തിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും .
8 , ശരീരദുർഗന്ധം ഇല്ലാതാക്കാൻ ഉലുവാപ്പൊടിയും ,ചീവയ്ക്കാപ്പൊടിയും .
ഉലുവാപ്പൊടിയും ,ചീവയ്ക്കാപ്പൊടിയും തുല്ല്യ അളവിൽ കുഴച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക .പതിവായി കുറച്ചുനാൾ ആവർത്തിച്ചാൽ ശരീരദുർഗന്ധം മാറിക്കിട്ടും.