അണലിവേഗം ,പഴമുണ്ണിപ്പാല | Analivegam

അണലിവേഗം ഔഷധഗുണങ്ങൾ 


അണലിവേഗം,ചുവന്ന അണലിവേഗം,അണലി വേഗത്തിൻ്റെ ഔഷധ ഗുണങ്ങൾ,ആയുർവേദം,പുന്നാഗം,#pittosporumtetraspermum #ചുവന്നഅണലിവേഗം #വിഷചികിത്സാ #toxicology,ചക്കരക്കൊല്ലി,മുത്തശ്ശി വൈദ്യം,ഇൻസുലിൻ പ്ലാന്റ്,തീപാലാ,poison devil tree,alstonia venenata,കച്ചപ്പട്ട,pittosporum tetraspermum,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ഔഷധം,മരുന്ന്,yoga


ലോകത്ത് ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു ചെറുവൃക്ഷമാണ് അണലിവേഗം . ഇതിന്റെ ശാസ്ത്രീയനാമം അൽസ്റ്റോണിയ വെനനാറ്റ (Alstonia venenata) എന്നാണ് .ഈ സസ്യത്തെ അണലിവേഗം ,പഴമുണ്ണിപ്പാല ,തീപ്പാല ,കച്ചപ്പട്ട തുടങ്ങിയ പേരുകളിലും നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു ,കാടുകളിൽ മാത്രമാണ് ഈ സസ്യം കാണുന്നത് ,എങ്കിലും നാട്ടിൻപുറങ്ങളിൽ വിരളമായി ഇപ്പോൾ കാണാറുണ്ട് . കാട്ടിൽ നിന്നും പറിച്ചു നട്ടതാണ്‌ .

ഏകദേശം 6 മീറ്റർ ഉയരത്തിൽ ശാഖോപശാഖകളായി  വളരുന്ന ഈ  വൃക്ഷത്തിന്റെ തൊലിക്ക് ചാരനിറം കലർന്ന തവിട്ടുനിറമാണ് , ഇതിന്റെ തൊലിയിൽ പാലുപോലെയുള്ള കറയുണ്ട് .ഇവയുടെ വെളുത്ത പൂക്കളാണ് .ഇവ കുലകളായി ഉണ്ടാകുന്നു .ഇതിന്റെ കായ്കൾക്ക് 3 ഇഞ്ച് വരെ നീളം കാണും .  ഇത് ഉരുണ്ട് വണ്ണം കുറഞ്ഞവയാണ് . കായ്കൾ മൂത്ത് കഴിയുമ്പോൾ നെടുകെ പൊട്ടി വിത്തുകൾ പുറത്തുവരും . ഒരു കായിൽ തന്നെ അനേകം വിത്തുകാണും .ഈ വിത്തിൽ പഞ്ഞിപോലെയുള്ള രോമങ്ങളുണ്ട് .

ഈ ചെടി തൊടിയിലുണ്ടങ്കിൽ പാമ്പ് ആ പരിസരത്ത് വരില്ല എന്ന് പറയുന്നു .ഈ മരത്തിൽ ചുറ്റി കയറുന്ന പാമ്പുകൾ മയങ്ങി വീഴുമെന്ന് പറയപ്പെടുന്നു .അതുപോലെ ഈ മരത്തിന്റെ ചുവട്ടിൽ പാമ്പുകളുടെ എല്ലിന്റെ അവശിഷ്ടം കാണാൻ പറ്റും എന്ന് ആദിവാസികൾ പറയുന്നു . ആദിവാസികൾ പാമ്പിൻ വിഷത്തിന് പ്രതിവിധിയായി ഈ മരത്തിന്റെ തൊലി ഉപയോഗിച്ചു വരുന്നു .

<
അണലിവേഗംപഴമുണ്ണിപ്പാല
Botanical nameAlstonia venenata
SynonymsBlaberopus venenatus
FamilyApocynaceae (Oleander family)
ommon namePoison Devil Tree
Malayalamanalivegam 
Hindi Vishagni , Khirni , Khirini
SanskritRajadana, Visaghni
TamilTheeppalai , Analiveham
TeluguEdakula pala
KannadaAddasarpa


ഔഷധഗുണങ്ങൾ .

ആധുനിക ആയുർവേദ ശാസ്ത്രത്തിൽ അണലിവേഗം ഉപയോഗിച്ചുള്ള ചികിത്സ രീതികൾ വളരെ കുറവാണ് . ആദിവാസികൾ പാമ്പിൻ വിഷത്തിന് ഇതിന്റെ തൊലി ഉപയോഗിച്ചുവരുന്നു .ഇതിന്റെ ഇലകളിട്ട് കാച്ചിയെടുക്കുന്ന എണ്ണ വാതരോഗങ്ങൾക്ക് ഫലപ്രദമാണ് .കൂടാതെ ത്വക്ക് രോഗങ്ങൾ , കുഷ്ടം ,പനി ,ജന്നി ,മാനസിക വിഭ്രാന്തി തുടങ്ങിയവയ്ക്കും അണലിവേഗം ഉപയോഗിച്ചുവരുന്നു .കൂടാതെ പഴുതാര ,തേൾ മുതലായവയുടെ വിഷ ശമനത്തിന് ഇതിന്റെ ഇലയും ,പച്ചമഞ്ഞളും  ചേർത്ത് അരച്ച് പുരട്ടാറുണ്ട് .

Previous Post Next Post