അരിപ്പൂച്ചെടി, കിങ്ങിണിപ്പൂവ് ഔഷധഗുണങ്ങൾ
നമ്മുടെ നാട്ടിൽ വഴിയോരങ്ങളിലും ,പറമ്പുകളിലും ,വേലിപടർപ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് "അരിപ്പൂച്ചെടി" ഇതിന്റെ ശാസ്ത്രീയനാമം ലന്താന ക്യാമറ (Lantana camara) എന്നാണ് .
ഇതിനെ കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മൽപ്പൂവ്,തേവിടിച്ചിപ്പൂവ് , ഇടമിക്കി , ഇടാമിയ, കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി, വേലിപ്പരുത്തി, അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി , ലാത്തിങ്ങ എന്നിങ്ങനെ നിരവധി പേരുകളിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നു .
ഇവയുടെ ഇലയിലും തണ്ടിലും ചെറിയ രോമങ്ങൾ കാണപ്പെടുന്നു .ഇവയുടെ ഇലയ്ക്ക് ഒരു പ്രത്യേക ഗന്ധമുണ്ട് .പഴമക്കാർ ഇതിന്റെ ഇലയുടെ നീര് കീടനാശിനിയായി ഉപയോഗിച്ചിരുന്നു .
ഇതിന്റെ സ്വദേശം അമേരിക്കയാണ് .ഇന്ന് അറുപതോളം ഉഷ്ണ മേഘലാ രാജ്യങ്ങളിൽ ഈ സസ്യം സ്വാഭാവികമായി വളരുന്നു .ഏകദേശം 2 മീറ്റർ ഉയരത്തിൽ വളർന്ന ഒരു ബഹുവർഷ സസ്യമാണിത് .ഈ ജനുസ്സിൽ പെടുന്ന ഏകദേശം 150 ഓളം ഇനങ്ങളുണ്ട് .ഇവ ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു .
നാലിതലുള്ള അനേകം ചെറിയ പൂക്കൾ ഒരുമിച്ചാണ് ഇവയിലുണ്ടാകുന്നത് .ചുവപ്പ്, മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച് എന്നിങ്ങനെ പല നിറത്തിലുള്ള പൂക്കളുണ്ടാകുന്ന സസ്യങ്ങളുണ്ട് . പരാഗണത്തിന് ശേഷം പൂക്കളുടെ നിറം മാറുന്നു .പലരും ഇതിനെ പൂച്ചെടിയായി വീട്ടിൽ നട്ടുവളർത്താറുണ്ട് .ഇതിന്റെ ഫലങ്ങൾ കുരുമുളകുമണി പോലെ ആദ്യം പച്ച നിറത്തിലും .പഴുത്തു പാകമായി കഴിയുമ്പോൾ കടും പർപ്പിൾ നിറത്തിലുമാകുന്നു .ഇത് കുട്ടികൾ പറിച്ച് കഴിക്കാറുണ്ട് .
ഔഷധഗുണങ്ങൾ .
ഈ ചെടിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് .ഈ സസ്യം സമൂലം ഔഷധയോഗ്യമാണ് .പനി ,ജലദോഷം , ചുമ ,തലവേദന ,നീര് , വേദന തുടങ്ങിയവയ്ക്ക് ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു .
അരിപ്പൂവ് | കൊങ്ങിണിപ്പൂവ് |
---|---|
Botanical name | Lantana camara |
Family | Verbenaceae (Verbena family |
Hindi | Raimuniya |
Malayalam | Arippoo,Konkini ,Poochedi |
Tamil | Arisimater , Unnicheti |
Telugu | Pulikampa |
Kannada | Lantaana ,Chaduranga |
Sanskrit | Chaturang ,Cathurengi |
Common name | Lantana . Wildsage , |
ചില ഔഷധപ്രയോഗങ്ങൾ .
1 ,ദഹനക്കേടിന് .
ഇതിന്റെ വേര് ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ദഹനക്കേട് മാറും .
2, സന്ധിവേദന .
ഇതിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറും .
3 , പനി ,ചുമ ,തലവേദന .
ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പനി ,തലവേദന ,ജലദോഷം ,ചുമ എന്നിവയെല്ലാം കുറയ്ക്കാൻ സഹായിക്കും