പയറുവർഗ്ഗത്തിൽ പെടുന്ന ഒരു വള്ളിചെടിയാണ് അമരവള്ളി അഥവാ അവര .തെക്കേ ഇന്ത്യയിൽ ഇവ ധാരാളമായി കൃഷി ചെയ്യുന്നു .പടർന്നു വളരുന്നതും വീട്ടിൽ നട്ടുവളർത്താവുന്നതുമായ ഒരു ചെടിയാണിത് .ഇതിന്റെ ശാസ്ത്രീയനാമം ലാബ്ലാബ് പർപ്പ്യൂറിയസ് (Lablab purpureus) എന്നാണ് .ഇതിന്റെ ഇലകൾ മൂന്നിലയോട് കൂടിയതാണ് .ഇവയുടെ ഇലയുടെ അടിവശം രോമാവൃതമാണ് .വെള്ള ,നീല എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു , വെള്ള ഇനത്തിന് ഇളം പച്ചനിറത്തിലുള്ള കായ്കളാണ് .നീല ഇനത്തിന് പർപ്പിൾ നിറത്തിലുള്ള കായ്കളുമാണ് .ഇവയുടെ ഒരു പയറിൽ 4 വിത്തുകൾ കാണും . ഇവയുടെ പൂക്കൾ വെള്ളയോ ,നീലയോ നിറത്തിൽ കാണപ്പെടുന്നു.
വളരെ അധികം പോഷകഗുണങ്ങളുള്ള ഒരു പച്ചക്കറിയാണിത് .കേരളത്തിൽ അത്ര പ്രചാരത്തിൽ ഇല്ലങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഇവ ധാരാളമായി ഉപയോഗിക്കുന്നു . ഇത് കഴിക്കുന്നത് ദഹനത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ് .ജലം ,പ്രോട്ടീൻ, കാർബോഹൈട്രേറ്റ് ,ക്ഷാരം , എന്നിവ ധാരളം ഇവയുടെ കായിലും പരിപ്പിലും അടങ്ങിയിരിക്കുന്നു .ഇവയ്ക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട് .കഫ പിത്ത രോഗങ്ങൾ ,ബുദ്ധിശക്തി ,കണ്ഠശുദ്ധി , രുചിയില്ലായ്മ തുടങ്ങിയവയ്ക്ക് ഇതിന്റെ ഇലയും ,വേരും ,തണ്ടും ഔഷധമായി ഉപയോഗിക്കുന്നു .
അമരവള്ളി | അവര |
---|---|
Botanical name | Lablab purpureus |
Synonyms | Dolichos lablab, Dolichos purpureus |
Family | Fabaceae (Pea family) |
Common name | Lablab Bean, Hyacinth bean Bonavista bean, Egyptian bean |
Hindi | Bhatvas, Shimi,Sem |
Malayalam | Amara, Avara Amaravalli |
Tamil | Avarai , Avarthim, Vellaavara |
Telugu | Chikkudu, Adavichikkudu |
Kannada | Thuvarai , Capparada-avare |
Marathi | Anvare, Kadavebaala |
Bengali | Varavedi , Bora , Varaveedi |
Gujarathi | Valola |
Sanskrit | Nispavah |