ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അല്പം അഥവാ കോടാശാരി . ഇതിന്റെ ശാസ്ത്രീയനാമം: തോട്ടിയ സിലിക്കോസ (Thottea siliquosa) എന്നാണ് .ഇതിനെ ,കരൾവേഗം ,താപസിമുരിങ്ങ ,തപശി, കരൾപ്പച്ച, വെഷകണ്ട തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടും . 2മുതൽ 3 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് . കേരളത്തിൽ മലയോര പ്രദേശങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .
ഔഷധഗുണമുള്ളൊരു സസ്യമാണിത് . പാമ്പിൻ വിഷത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത് .കോടാശാരി അകത്തുചെന്നാൽ വിഷം പുറത്ത് എന്നാണ് ചൊല്ല് . കൂടാതെ ,അതിസാരം ,കോളറ തുടങ്ങിയവയ്ക്ക് കോടാശാരി ഔഷധമായി ഉപയോഗിക്കുന്നു .ഇതിന്റെ വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . എങ്കിലും ചിലപ്പോൾ സമൂലമായും ഉപയോഗിക്കാറുണ്ട് .ചിരങ്ങ് ,ചൊറി ,വിട്ടുമാറാത്ത വ്രണങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിവിധിയായി ഈ സസ്യം സമൂലം അരച്ചുപുരട്ടാറുണ്ട് .
അല്പം | കോടാശാരി |
---|---|
Botanical name | Thottea siliquosa |
Synonyms | Apama siliquosa |
Family | Aristolochiaceae (Birthwort family) |
Common name | Chakrani |
Malayalam | Alpam , Karelvegam , Kodaashari, Kuttivayana ,Thavasimuringa |
Marathi | Chakrani |
Tamil | Kuravan kanda mooli |
Telugu | Thellayishwari |
Kannada | Chakraanika, Chakranike, Neeru vaate |
Hindi | Chakrani |