തൊട്ടാവാടിയുടെ കുടംബത്തിൽപ്പെട്ട ഒരു സസ്യമാണ് ആനത്തൊട്ടാവാടി .ഇതിനെ പാണ്ടി തൊട്ടാവാടി ,പടയിഞ്ച തുടങ്ങിയ പേരുകളിലും കേരളത്തിൽ അറിയപ്പെടും .
Binomial name : Mimosa diplotricha
Family : Fabaceae
Synonyms : Mimosa invisa
നാട്ടിൻപുറങ്ങളിലും , വേലിപ്പടർപ്പുകളിലും ,വനങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് ആനത്തൊട്ടാവാടി.ഏകദേശം 2 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഈ സസ്യം മറ്റ് സസ്യങ്ങളുടേ മുകളിലും പടർന്നു വളരാറുണ്ട് .ഇതിന്റെ തണ്ടിലുടനീളം മുള്ളുകൾ കാണപ്പെടുന്നു . മറ്റ് സസ്യങ്ങളെയും പുല്ലുകളെയും ആനത്തൊട്ടാവാടി വളരാൻ അനുവദിക്കുകയില്ല . പലപ്പോഴും കർഷകർക്ക് ഒരു ഭീക്ഷണിയാകാറുണ്ട് ഈ സസ്യം .
ആനത്തൊട്ടാവാടി മൃഗങ്ങൾ ഒന്നുംതന്നെ ഭക്ഷിക്കാറില്ല .കാരണം ഈ സസ്യത്തിൽ "മൈമോസിൽ" എന്ന ഒരു വിഷഘടകം അടങ്ങിയിരിക്കുന്നു .അഥവാ അറിയാതെ കഴിച്ചാൽ തന്നെ ശക്തമായ വയറിളക്കവും, ശരീരത്തിൽ നീര് ,നടക്കാൻ ബുദ്ധിമുട്ട് ,ചിലപ്പോൾ മരണവും സംഭവിക്കാം .
ആനത്തൊട്ടാവാടി വിദേശിയാണ് .ഇതിന്റെ ജന്മദേശം മദ്ധ്യ അമേരിക്കയാണ് . ഇതിന്റെ മുള്ളുകൾ മനുഷ്യ ശരീരത്തിൽ കൊണ്ടാൽ വേദനയും നീറ്റലുമുണ്ടാകും . ആനയ്ക്കുപോലും വേദനയുണ്ടാക്കുന്നു എന്ന അർത്ഥത്തിലാണ് ആനത്തൊട്ടാവാടി എന്ന് പേര് വരാൻ കാരണം . ഇതിന്റെ ഇലയ്ക്കും, വേരിനും ഔഷധഗുണങ്ങളുണ്ട് .