ഇന്ത്യയിലെ നനവാർന്ന മണ്ണിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ആറ്റുവഞ്ചി . മലയാളത്തിൽ ഇതിനെ നീർവഞ്ചി ,കാടല്ലരി ,പുഴവഞ്ചി ,കോരത്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
Botanical name : Ochreinauclea missionis .
Family : Rubiaceae .
Synonyms : Nauclea missionis , Sarcocephalus misionis , Humboldtia vahliana , Salix tetrasperma.
ആവാസകേന്ദ്രം : 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിത വനങ്ങളിൽ മാത്രമാണ് ഈ വൃക്ഷം കാണപ്പെടുന്നത് .കേരളം ,തമിഴ്നാട് കർണ്ണാടകം എന്നിവിടങ്ങളിലെ പുഴയോരങ്ങളിലും അരുവികളുടെ തീരങ്ങളിലും ഈ വൃക്ഷം വളരുന്നു . കേരളത്തിൽ ഇടുക്കി, കാസർകോട്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ആറ്റുവഞ്ചി കാണപ്പെടുന്നു .
രൂപവിവരണം : ഏകദേശം 15 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട്. ഇതിന്റെ ചാരനിറമുള്ള പുറംതൊലിക്ക് നല്ല മിനുസമുള്ളതാണ് . തൊലിയിൽ മുറിവുണ്ടാക്കിയാൽ ചുവപ്പുനിറത്തിൽ നിറത്തിൽ കാണാം . ഇതിന്റെ ഇലകൾ ശാഖാഗ്രത്തിൽ കൂട്ടത്തോടെ കാണപ്പെടുന്നു . മഞ്ഞുകാലത്താണ് ആറ്റുവഞ്ചി പൂക്കുന്നത് . ഇവയുടെ പൂവിന് നല്ല സുഗന്ധമുണ്ടാകും .മഞ്ഞ കലർന്ന വെള്ളനിറമാണ് ഇവയുടെ പൂക്കൾക്ക് . ഇവയുടെ തടിക്ക് ഇളം മഞ്ഞ നിറമാണ് .കാതലും വെള്ളയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് .
ആറ്റുവഞ്ചി വിവിധഭാഷകളിലെ പേരുകൾ .
English name or common name : Rivertrop . Malayalam : Aattuvanchi, Neervanchi ,Kadallri , Puzhavanchi .Korathi . Tamil : Neervanchim. Sanskrit : Jelavthasa . Hindi : Jelabenth , Magaser . Telugu :Jethayurluki . Kannada : Vethasu
ALSO READ : ബദാം ഔഷധഗുണങ്ങൾ .
രാസഘടകങ്ങൾ : ആറ്റുവഞ്ചിയുടെ തൊലിയിൽ "സാലിസിൻ" എന്ന ഘടകം അടങ്ങിയിരിക്കുന്നു .
ആറ്റുവഞ്ചിയുടെ ഉപയോഗം : ഇതിന്റെ തടിക്ക് ഈടും ബലവും കുറവാണ് . അതിനാൽ ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്നില്ല . ചിലതരം കടച്ചിൽ പണിക്ക് ആറ്റുവഞ്ചിയുടെ തടി ഉപയോഗിക്കുന്നു . ഔഷധഗുണമുള്ളൊരു വൃക്ഷമാണ് ആറ്റുവഞ്ചി.
ആറ്റുവഞ്ചിയുടെ ഔഷധഗുണങ്ങൾ : പേപ്പട്ടി വിഷത്തിന് ഒരു ഉത്തമ പ്രതിവിധിയാണ് ഈ വൃക്ഷം .കൂടാതെ വിഷം ,കുഷ്ടം ,വ്രണം ,രക്തദോഷം ,മൂത്രാശയരോഗങ്ങൾ ,യോനീരോഗങ്ങൾ ,പനി ,നീര് ,വേദന തുടങ്ങിയവയ്ക്ക് ആറ്റുവഞ്ചി ഔഷധമായി ഉപയോഗിക്കുന്നു .
ആറ്റുവഞ്ചിയുടെ ഔഷധയോഗ്യഭാഗം : തൊലി ,പൂവ് ,കായ് ,വേര് , വേരിന്മേൽ തൊലി .
ചില ഔഷധപ്രയോഗങ്ങൾ .
പേപ്പട്ടിവിഷം : ആറ്റുവഞ്ചി വേരും തൊലിയും തുല്ല്യ അളവിൽ കഷായം വച്ച് കഴിച്ചാൽ പേപ്പട്ടി വിഷം ശമിക്കും .