ഗന്ധകത്തെ പോലെ ഭൂഗർഭത്തിൽ താനെ ഉണ്ടാകുന്ന ഒരു ഖനിയാണ് അരിതാരം . ഇതിനെ അരിതാരം, താളകം എന്നീ മറ്റ് പേരുകളിലും അറിയപ്പെടുന്നു . ഇഗ്ലീഷിൽ ഇതിനെ ഓർപിമെൻ്റ് എന്ന പേരിൽ അറിയപ്പെടുന്നു .അരിതാരം അഞ്ചു തരത്തിൽ കാണപ്പെടുന്നു . മണ്ണരിതാരം, മടലരിതാരം, പൊന്നരിതാരം, ഗോദന്തം, കറുത്തതാളകം എന്നിങ്ങനെ .
ഇതിൽ രണ്ട് തരത്തിലുള്ളവ ആയുർവേദത്തിൽ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .ഇവയിൽ പൊന്നരിതാരം സ്വർണ്ണ നിറത്തിലുള്ളവയാണ് .ഇതാണ് രസായനത്തിനും ചികിത്സ ആവിശ്യങ്ങൾക്കും കൂടുതലായി ഉപയോഗിക്കുന്നത്. അങ്ങാടിക്കടകളിൽ ഇത് വാങ്ങാൻ കിട്ടും. ശുദ്ധി ചെയ്താണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് . ഇറ്റലി ,ഇറാൻ എന്നിവടങ്ങളാണ് അരിതാരം കൂടുതലായും കാണപ്പെടുന്നത് .ഇന്ത്യയിൽ സൂറത്തിലും ,കൽക്കട്ടയിലും കാണപ്പെടുന്നു .
അരിതാരം | |
---|---|
Common name | Orpiment ,Yellow Arsenic |
Malayalam | Aritharam , Thalakam |
Tamil | Aritharakam ,Thalakam |
Hindi | Harathala |
Marati | Haridela |
Sanskrit | Harithalam ,Talakam |
Marati | Haridela |
Kannada | Haridela |
Tags:
ഔഷധങ്ങൾ