അണ്ണൂരിനെല്ല് ഔഷധഗുണങ്ങൾ

 

അന്നൂരി നെല്ല്,അന്നൂരി നെല്‍കൃഷി,അന്നുണ്ണി നെല്ല്,അന്നൂരി,നെല്ല് കുത്തു്,കോഴിനെല്ല്,നെല്ലുംആചാരവും,വയനാട് നെല്‍കൃഷി,അന്നുണ്ണി,മരുന്ന്,കാന്താരി,#കല്ലുരുക്കി,തില്ലങ്കേരിയിലെ എള്ള് കൃഷി,കാന്താരിമുളക്,വൃക്കയിലെ കല്ലുകൾ ഇല്ലാതാക്കും ഇലമുളച്ചി ...,നെൽക്കൃഷി,മുരിങ്ങ ഇല,അർബുദ നാശിനി,അലക്കാനും അലങ്കരിക്കാനും ഈ വർണ്ണക്കായ ...,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam

ഇന്ത്യയിലെ വനങ്ങളിൽ മാത്രം കാണപ്പെടുന്ന പുൽ വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് അണ്ണൂരിനെല്ല്  അഥവാ ഈറ്റനെല്ല് . ഇതിനെ അന്നൂരി നെല്ല് എന്ന പേരിലും അറിയപ്പെടും .ഇംഗ്ലീഷിൽ ഇതിനെ സൗത്ത്-ഏഷ്യൻ വൈൽഡ് റൈസ് എന്ന പേരിൽ അറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം Oryza meyeriana എന്നാണ് .  

വനത്തിൽ മാത്രം കാണപ്പെടുന്ന ഒരു നെല്ലാണിത് . കേരളത്തിൽ ശബരിമല ,കൊല്ലം ,കൊളത്തൂപ്പുഴ വനങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. നട്ടാൽ . ഒരു മാസം കൊണ്ട് നെൽക്കതിർ ഉണ്ടാകും . ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .

അണ്ണൂരിനെല്ലിന്റെ ഔഷധഗുണങ്ങൾ .

ആദിവാസികൾക്ക് മാത്രമാണ് ഇതിന്റെ ഔഷധഗുണങ്ങൾ അറിയാവുന്നത് .പണ്ട് കാലത്ത് വസൂരി വരുമ്പോൾ ഇതിന്റെ അരി കഞ്ഞി വെച്ച് കുടിക്കാറുണ്ടായിരുന്നു .അതുപോലെ വസൂരി രോഗികളെ ഇതിന്റെ പുല്ല് പായിൽ നിരത്തി കിടത്താറുണ്ടായിരുന്നു .നെഞ്ചെരിച്ചിൽ ,ദഹനക്കേട് വയറ്റിലെ മറ്റ് അസ്വസ്ഥതകൾക്കും ഇതിന്റെ അരി കഞ്ഞി വച്ച് കുടിക്കാറുണ്ടന്ന്  ആദിവാസികൾ പറയുന്നു  .കൂടാതെ ശരീരത്തിലുണ്ടാകുന്ന പരുക്കൾ ,വ്രണങ്ങൾ ,വീക്കം തുടങ്ങിയവയ്ക്കും ഇതിന്റെ നെല്ല് അരച്ച് പുറമെ പുരട്ടാറുണ്ട് .

Botanical name : Oryza meyeriana 

Synonyms : Oryza granulata, Oryza triandra , Padia meyeriana, Oryza filiformis

Family : Poaceae (Grass family) 

Common name : South-Asian Wild Rice 

Malayalam : Anoorinellu , Eatanellu




Previous Post Next Post