ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു മരമാണ് അണലിവേങ്ങ . മലയാളത്തിൽ കശുമരം എന്ന പേരിലും അറിയപ്പെടും .
Family : Pittosporaceae (Pittosporum family)
ആവാസകേന്ദ്രം . ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു മരമാണ് അണലിവേങ്ങ . വളരെ അപൂർവമായി കാണപ്പെടുന്ന ഒരു ചെറിയ വൃക്ഷമാണിത് . 1200 -2300 മീറ്റർ ഉയരമുള്ള മലകളിലാണ് അണലിവേങ്ങ സാധാരണ കാണപ്പെടുന്നത് .നനവാർന്ന മണ്ണിലും ഇലപൊഴിക്കും വനങ്ങളിലും ഈ മരം വിരളമായി കാണപ്പെടുന്നു . നനവാർന്ന മണ്ണിൽ മാത്രമേ അണലിവേങ്ങ വളരുകയൊള്ളു . കടുത്ത ചൂടും തണുപ്പും ഈ മരത്തിന് താങ്ങാൻ കഴിയില്ല . കേരളത്തിൽ കോഴിക്കോട് ,പാലക്കാട് ജില്ലകളിൽ ഈ മരം കാണപ്പെടുന്നു .
ALSO READ : ആരോഗ്യപ്പച്ച ഔഷധഗുണങ്ങൾ
രൂപവിവരണം : 5 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറിയ മരമാണ് അണലിവേങ്ങ . ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരുന്നു . ഇവ ശാഖാഗ്രത്തിൽ കൂട്ടമായി കാണപ്പെടുന്നു . മരത്തിന്റെ പുറംതൊലിക്ക് തവിട്ടു നിറമാണ് , തൊലിയിൽ മുറിവുണ്ടാക്കിയാൽ ശക്തമായ ഗന്ധമുണ്ടാകും .ഇവയുടെ പൂക്കളുടെ നിറം നരച്ച വെള്ള നിറമാണ് .ഇവയുടെ ഫലം ഉരുണ്ട് കാണപ്പെടുന്നു . ഇവയുടെ ഫലങ്ങൾ വിളയുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു .
അണലിവേങ്ങ വിവിധ ഭാഷകളിലെ പേരുകൾ .
Common name : Sahyadri Pittosporum
Malayalam : Analivenna, Kasumaram
Tamil: Kasumaram
Marathi : Gapsundi
Kannada: Bogari , Gapasundi
അണലിവേങ്ങയുടെ ഉപയോഗം .
അണലിവേങ്ങയുടെ തടികൊണ്ട് യാതൊരു ഉപയോഗവുമില്ല . ഇതിന്റെ മരത്തൊലിക്ക് ഔഷധഗുണങ്ങളുണ്ട് . ആദിവാസികൾ സർപ്പവിഷത്തിന് മരുന്നായി അണലിവേങ്ങയുടെ ഉപയോഗിക്കുന്നു . ആദിവാസികൾ താമസിക്കുന്ന സ്ഥലത്തിന് സമീപമുള്ള പാമ്പുകളെ തുരത്താനും ഇതിന്റെ തൊലി ഉപയോഗിക്കുന്നു , ഇതിന്റെ തൊലിയുടെ ഗന്ധം പാമ്പുകൾക്ക് സഹിക്കാൻ കഴിയില്ല .അതിനാൽ തന്നെ പാമ്പ് ആ പ്രദേശത്തുനിന്നും പോകുകയും ചെയ്യും .കൂടാതെ ബ്രോങ്കൈറ്റിസ്, കുഷ്ഠം, മറ്റ് ത്വക്ക് രോഗങ്ങൾ എന്നിവ സുഖപ്പെടുത്തുന്നതിനും അണലിവേങ്ങയുടെ തൊലി ഔഷധമായി ഉപയോഗിക്കുന്നു .
പാമ്പിൻ വിഷത്തിന് : അണലിവേങ്ങയുടെ തൊലി പാലിലോ ,മനുഷ്യമുത്രത്തിലോ അരച്ച് ഉള്ളിൽ കഴിക്കുകയും . തൊലിയരച്ച് പാമ്പ് കടിച്ച ഭാഗത്തുപുരട്ടുകയും ചെയ്താൽ പാമ്പിൻ വിഷം ശമിക്കും .
Tags:
വൃക്ഷം