വടക്കൻ കേരളത്തിലെ ചെങ്കൽ പാറകളിൽ സാധാരണ കണ്ടുവരുന്ന ഒരു ഏകവാർഷിക സസ്യമാണ് അക്കരംകൊല്ലി . ഇതിനെ കാട്ടുമൈലോചിന , പാറമുള്ള് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം പോളികാർപിയ കോറിംബോസ (Polycarpaea corymbosa) എന്നാണ് .കേരളം കൂടാതെ ആന്ധ്രാപ്രദേശ് ,കർണ്ണാടകം ,മഹാരാഷ്ട്ര ,ഒഡീഷ ,തമിഴ്‌നാട് എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .
നിരവധി ഔഷധഗുണങ്ങൾ ഉള്ളൊരു സസ്യമാണിത് . സമൂലം ഔഷധയോഗ്യമാണ് .പണ്ടുള്ള സ്ത്രീകൾ മാറിടത്തിന്റെ വലിപ്പത്തിനും അഴകിനും ഈ സസ്യം സമൂലം പറിച്ച് വെള്ളത്തിൽ തിളപ്പിച്ച് മാറിടങ്ങളിൽ ആവി കൊള്ളിക്കുമായിരുന്നു .കൂടാതെ പാമ്പ് വിഷം , മാനസിക പിരിമുറുക്കം ,അൾസർ ,പനി ,നീര് , പരു ,മഞ്ഞപ്പിത്തം , തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഈ സസ്യം ഉപയോഗിക്കുന്നു .
ഈ സസ്യത്തിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ നീരും വേദനയും ശമിക്കും .ഈ സസ്യം സമൂലം പറിച്ച് വെള്ളം തിളപ്പിച്ച് സ്തനങ്ങളിൽ കുറച്ചുനാൾ പതിവായി ആവി കൊള്ളിച്ചാൽ സ്തനങ്ങളുടെ വലിപ്പം കൂടും . ഈ സസ്യം സമൂലം കഷായം വച്ച് കഴിച്ചാൽ മാനസിക പിരിമുറുക്കം കുറയും .ഇതിന്റെ ഇലയും ,പൂവും ചേർത്തുണ്ടാക്കുന്ന കഷായം പനി കുറയ്ക്കാൻ സഹായിക്കുന്നു .
ഇതിന്റെ ഇലകളുടെ കഷായം മഞ്ഞപ്പിത്തത്തിന് ഉപയോഗിക്കുന്നു .പാമ്പിൻ വിഷത്തിന് ഈ സസ്യം സമൂലം ഇടിച്ചുപിഴിഞ്ഞ നീര് തേങ്ങാപ്പാലിൽ ചേർത്ത് കൊടുക്കുന്നു .ഈ ചെടി സമൂലം കഷായം വച്ചത് അൾസറിന് ഉപയോഗിക്കുന്നു .ഈ സസ്യം ഔഷധങ്ങൾക്കായി ഉപയോഗിക്കുമ്പോൾ നല്ല അറിവുള്ള ഒരു വൈദ്യൻറെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക .
Botanical name-Polycarpaea corymbosa
Synonyms-Achyranthes corymbosa, Polycarpaea nebulosa
Family-Caryophyllaceae (Carnation family)
Common name-Oldman's Cap
Hindi-Bugyale
Tamil-Nilaisedachi, Pallippuntu
Malayalam-Akkaramkolli , Paramullu
Marathi-Koyap, Maitosin
Telugu-Bommasari
Kannada-Paade mullu gida, Poude mullu
Sanskrit-Bhisatta, Okharadi