ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിലും നദീതീരങ്ങളിലും സാധാരണ കാണപ്പെടുന്ന പുൽച്ചെടിയാണ് അമ്പൊട്ടൽ .കരിമ്പ് ചെടിയോട് സാദൃശ്യമുണ്ട് .ഇതിന്റെ തണ്ടുകൾക്ക് നല്ല കട്ടിയുള്ളതാണ് . ഇതിന്റെ ഇലകൾക്ക് നല്ല നീളമുള്ളതും മൂർച്ചയുള്ളതുമാണ് .
ഇതിനെ അമരവേര് ,പേക്കരിമ്പ് ,മേഹപ്പുല്ല് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം സച്ചരും മുഞ്ച (Saccharum munja ) എന്നാണ് . ഏകദേശം 10 മുതൽ 12 അടി ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .
ഔഷധഗുണമുള്ളൊരു സസ്യമാണിത് . ഇതിനു പുറമെ കരകൗശല വസ്തുക്കൾ നിർമ്മിക്കാനും , കുട്ടപോലെയുള്ള ചില ഉപകരണങ്ങൾ നിർമ്മിക്കാനും ,പേപ്പർ നിർമ്മാണത്തിനും ,കയറ് നിർമ്മാണത്തിനും , കന്നുകാലികളുടെ തീറ്റയായും ഈ പുല്ല് ഉപയോഗിക്കുന്നു .
ഇതിന്റെ ഇലയും ,തണ്ടും വേരുമാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് . രക്തശുദ്ധി ,മുലപ്പാൽ വർദ്ധനവ് ,ശുക്ല വർദ്ധനവ് ,അമിത ദാഹം ,മൂത്രമൊഴിവ് , മൂത്രത്തിൽ കല്ല് തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് പേക്കരിമ്പ്.
ഇതിന്റെ വേരിന്റെ കഷായം അമിത ദാഹം ,മൂത്രമൊഴിവ് , മൂലക്കുരു തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്നു . മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഇതിന്റെ വേര് പാലിൽ തിളപ്പിച്ച് ഉപയോഗിക്കുന്നു .
രക്താർബുദത്തിന് ഇതിന്റെ വേര് കഷായം വച്ച് അരിപ്പൊടിയും ചേർത്ത് കുറുക്കി ഉപയോഗിക്കുന്നു .മൂത്രത്തിൽ കല്ല് ഇല്ലാതാക്കാൻ ഇതിന്റെ വേര് അരച്ച് ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കുന്നു .
ബ്രഹ്മ രസായനം , ബ്രാഹ്മി വതി , സുകുമാര ഘൄതം ,എന്നിവയിൽ പേക്കരിമ്പ്.ഒരു ചേരുവയാണ് .
Botanical name-Saccharum munja
Synonyms-Erianthus munja, Tripidium bengalense, Saccharum bengalense
Family Poaceae-(Grass family)
Common name-Sarkanda, Munj Sweetcanej
Hindi-Sarkanda, Moonj
Malayalam-Pekkarimb ,Ambottal , Mehalapullu ,Amaraveru
Panjabi-Kana
Marati-Thirakande
Bengali-Ramasara
Kannada-Maṭhi, Node, Munja