കുളങ്ങൾ ,ചതുപ്പുകൾ ,വയലുകൾ തുടങ്ങിയ ഇടങ്ങളിൽ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടന്ന് വളരുന്ന ഒരു ജലസസ്യമാണ് ആഫ്രിക്കൻ പായൽ . ഈ സസ്യത്തിന്റെ പേര് ആഫ്രിക്കൻ പായൽ എന്നാണെങ്കിലും ഇതിന്റെ ജന്മദേശം ബ്രസീലാണ് .
Binomial name : Salvinia auriculata
Family : Salviniaceae
ജലാശയത്തിൽ ഈ സസ്യം വളരെ വേഗം പടർന്ന് വളരുകയും ജലാശയത്തിന്റെ ഉപരിതലം മുഴുവൻ മൂടുകയും ചെയ്യും .ഇത് ജല ജീവികൾക്ക് വേണ്ടത്ര ഓക്‌സിജന്റെ ലഭ്യത കുറയ്ക്കുന്നു .അതിനാൽ ഇത് ജലജീവികൾക്ക് ഒരു ഭീക്ഷണിയാകുന്നു .മാത്രമല്ല മറ്റ് ജലസസ്യങ്ങളുടെ വളർച്ചയെയും ഇത് തടയുന്നു .
ALSO READ : ആരോഗ്യപ്പച്ച ഔഷധഗുണങ്ങൾ .
ഇതിന്റെ ഇലകൾ ചെറുതും പരന്നതുമാണ് . വേരുകളില്ലാത്ത ഈ സസ്യം വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ മുഴുവൻ ആഗിരണം ചെയ്യുന്നു .പലപ്പോഴും കർഷകർക്കും ഈ സസ്യം ഒരു ഭീക്ഷണിയാകാറുണ്ട് .പുഴ മുഴുവൻ നിറഞ്ഞു വളരുന്നതിനാൽ മത്സ്യതൊഴിലാളികളുടെ ഉപജീവനമാർഗ്ഗവും തടസ്സപ്പെടുത്താറുണ്ട്.
ഒരു ശല്ല്യക്കാരനാണെങ്കിലും ആഫ്രിക്കൻ പായലിന് ചില ഔഷധഗുണങ്ങളുണ്ട് . മൂലക്കുരുവിന് ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഈ സസ്യം . ഇത് സമൂലം അരച്ച് മലദ്വാരത്തിന് ചുറ്റും പതിവായി പുരട്ടിയാൽ മൂലക്കുരു പരിപൂർണ്ണമായും മാറും .