ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അടയ്ക്കാപ്പാണൽ . ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് ,ഇതിന്റെ ശാസ്ത്രീയനാമം Tadehagi triquetrum എന്നാണ് .മലയാളത്തിൽ ഈ സസ്യത്തെ അടയ്കാപ്പന ,അടയ്ക്കാപ്പന്നൽ എന്നീ പേരുകളിലും അറിയപ്പെടുന്നു . ഇംഗ്ലീഷിൽ ഇതിനെ Trefle Gros , Winged-Stalk Desmodium തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
ഔഷധഗുണമുള്ളൊരു സസ്യമാണ് അടയ്ക്കാപ്പാണൽ .ഇതിന്റെ ഇലയും വേരും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു . വയറുവേദന ,പയൽസ് ,പനി ,ജലദോഷം ,ചുമ ,പാമ്പിൻ വിഷം ,കുരുക്കൾ ,എന്നിവയുടെ ശമനത്തിന് അടയ്ക്കാപ്പാണലിന്റെ ഇലയും, വേരും ഔഷധമായി ഉപയോഗിക്കുന്നു .
Botanical name - Tadehagi triquetrum
Synonyms - Desmodium triquetrum, Hedysarum triquetrum
Family - Fabaceae (Pea family)
Common name - Winged-Stalk Desmodium, Trefle Gros
Malayalam - Adakkappanal ,Adaykkapannal
Marathi - Kak Ganja
Telugu - Dammidi
Kannada -Dodott