ലോകമൊട്ടാകെ കാണപ്പെടുന്ന ഒരു അലങ്കാര വൃക്ഷമാണ് ഇൻഡ്യൻ റബ്ബർ മരം .മലയാളത്തിൽ ഇതിനെ ശീമയാൽ ,ഉദ്യാനയാൽ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
- Botanical name : Ficus elastica
- Family : Moraceae (Mulberry family)
- Synonyms : Ficus cordata , Ficus decora
- Common name : Rubber Tree, Rubber Plant , Indian Rubber Bush,India Rubber Tree
- Malayalam : Shimayal, Simayal
- Tamil : Simayala
- Kannada : Rabbar Mara, Goli, Goni,Seemeala
- Telugu: Rabbaru, Sagubanka, Simamarri
- Marathi: Rabracho vad
ആവാസകേന്ദ്രം .
ഇന്ത്യ ,ശ്രീലങ്ക ,മലയൻ ദ്വീപുകൾ ,സുമാത്ര ,ജാവ ,മ്യാന്മാർ ,ഇൻഡോനേഷ്യ ,എന്നിവിടങ്ങളിൽ ഈ വൃക്ഷം കാണപ്പെടുന്നു .
രൂപവിവരണം .
ഒരു നിത്യഹരിത വൃക്ഷമാണ് ഇൻഡ്യൻ റബ്ബർ മരം . ഏകദേശം 35 മീറ്റർ വരെ ഈ വൃക്ഷം വളരാറുണ്ട് .തടിച്ച തായ്ത്തടിയും ശിഖിരങ്ങളും ഈ വൃക്ഷത്തിന്റെ പ്രത്യേകതകളാണ് .ഇതിന്റെ തടി 2 മീറ്ററിൽ കൂടുതൽ വണ്ണം വയ്ക്കാറുണ്ട് .തടിച്ച ശാഖകളെ താങ്ങി നിർത്താൻ ശാഖകളിൽ നിന്നും വേരുകൾ മണ്ണിലെത്താറുണ്ട് .ഇരുണ്ട പച്ചനിറമാണ് ഇവയുടെ ഇലകൾക്ക് . 10 -35 സെ.മി നീളവും 5 -15 സെ.മി നീളവും കാണും .ഇലകളുടെ മുകൾഭാഗം നല്ല തിളക്കമുള്ളതും മിനുസമുള്ളതുമാണ് .ഇലകൾ ശാഖാഗ്രത്തിലുള്ള ഒരു ചുവന്ന കവചത്തിൽ നിന്നുമാണ് ഉണ്ടാകുന്നത് .ഇലകൾക്കൊപ്പം ഈ കവചവും വളരാറുണ്ട് .ഇലകൾ പൂർണ്ണ വളർച്ചയെത്തുമ്പോൾ ഈ കവചം പൊഴിഞ്ഞുപോകും .ഇവയിലുണ്ടാകുന്ന പൂക്കൾ വളരെ ചെറുതാണ് .പൂക്കൾ ഏകലിംഗങ്ങളാണ് .ഒരു പ്രത്യേകതരം കടന്നലുകളാണ് ഇവയുടെ പരാഗണത്തിന് സഹായിക്കുന്നത് .അണ്ഡാകൃതിയിലുള്ള ഇവയുടെ ഫലങ്ങൾക്ക് മഞ്ഞ കലർന്ന പച്ചനിറമാണ് .
ഇൻഡ്യൻ റബ്ബർ മരം ഉപയോഗം .
ലോകമൊട്ടാകെ ഒരു അലങ്കാര വൃക്ഷമായി നട്ടുവളർത്തുന്നു .ഇതിന്റെ തടിയിലുള്ള ലാറ്റക്സ് പണ്ടുകാലങ്ങളിൽ റബ്ബർ ഉത്പാദനത്തിന് ഉപയോഗിച്ചിരുന്നു .കൂടാതെ നല്ലൊരു തണൽ വൃക്ഷം കൂടിയാണ് ഇൻഡ്യൻ റബ്ബർ മരം.
Tags:
വൃക്ഷം