ഈയ്യോലി

Actinodaphne bourdillonii


ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു വൃക്ഷമാണ് ഈയ്യോലി .കേരളത്തിൽ ഇതിനെ ഈരോലി ,മുഗ്കാലി ,താലി , തുടങ്ങിയ പേരുകളിലും അറിയപ്പെടും .സംസ്‌കൃതത്തിൽ പാണ്ടിരി ,പത്ര എന്ന പേരുകളിലും അറിയപ്പെടുന്നു .

  • Binomial name : Actinodaphne madraspatana 
  • family : Lauraceae
  • Malayalam : Thali, Tyoli, Mungali,Eeyyooli ,Eeroli
ആവാസകേന്ദ്രം . 
 
ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു വൃക്ഷമാണ് ഈയ്യോലി. പശ്ചിമഘട്ടത്തിൽ കേരളത്തിലും കർണ്ണാടകയിലും മാത്രമാണ് ഈ വൃക്ഷം കാണപ്പെടുന്നത് .കേരളത്തിൽ കൊല്ലം ജില്ലയിലെ വനമേഖലകളിൽ ഈയ്യോലി കാണപ്പെടുന്നു .

രൂപവിവരണം .

ധാരാളം ശാഖകളോടെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഈയ്യോലി.ഒരു ഇടത്തരം വൃക്ഷമാണിത് .ഇതിന്റെ ഇലകൾക്ക് കടും പച്ചനിറമാണ് . തളിരിലകൾക്ക് ഇളം പച്ചനിറവും .തളിരിലകൾ താഴേക്ക് തൂങ്ങിക്കിടക്കും .ഇലകൾക്ക് 17 സെ.മി നീളവും 7 സെ.മി വീതിയുമുണ്ടാകും .

ഉപയോഗങ്ങൾ .

ഇതിന്റെ തടിക്ക് വെള്ളയും കാതലുമുണ്ട് .പക്ഷെ ഈടും ബലവും തീരെ കുറവാണ് .അതിനാൽ തന്നെ ഇതിന്റെ തടികൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല .

Previous Post Next Post