ആൻഡമാനിലെ നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആൻഡമാൻ പഡോക് . ആന്തമാനിന്റെ ഔദ്യോഗിക വൃക്ഷം കൂടിയാണ് ആൻഡമാൻ പഡോക് .
Botanical name : Pterocarpus dalbergioides.
Family : Fabaceae (Pea family)
Common name : Andaman Redwood , Andaman padauk , East Indian mahogany .
ആവാസകേന്ദ്രം .
ആൻഡമാനിലെ നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആൻഡമാൻ പഡോക് . എന്നാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ആൻഡമാൻ പഡോക് ഇപ്പോൾ തടിയുടെ ആവശ്യത്തിനായി നട്ടുവളർത്തുന്നു .ആൻഡമാൻ ദ്വീപുകളിൽ ജന്മമെടുത്ത ഈ വൃക്ഷം ആൻഡമാനിന്റെ ഔദ്യോഗിക വൃക്ഷം കൂടിയാണ് .
രൂപവിവരണം .
30 -40 മീറ്റർ ഉയരത്തിൽ വരെ ആൻഡമാൻ പഡോക് വളരാറുണ്ട് . എന്നാൽ ഇന്ത്യയിൽ ആൻഡമാനിൽ വളരുന്നപോലെ ഈ വൃക്ഷം വളരാറില്ല .മണ്ണിന്റെ സ്വഭാവവും കാലാവസ്ഥയിലെ മാറ്റവുമാണ് ഇതിന് കാരണം . ഒരു നിത്യഹരിത വൃക്ഷമാണ് ആൻഡമാൻ പഡോക് . വളവുകളോ തിരിവുകളോ ഇല്ലാതെ 40 മീറ്റർ ഉയരത്തിൽ വരെ വളരും .ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു . ഈ മരത്തിന്റെ തൊലിക്ക് നല്ല കട്ടിയുണ്ട് . ജോൺ -ജൂലായ് മാസങ്ങളിലാണ് ഇവയുടെ പൂക്കാലം .ശാഖാഗ്രത്തിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു .മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഇവയുടേത് . ഇവയുടെ ഫലത്തിൽ ചിറകുകളുണ്ടാകും .
ആൻഡമാൻ പഡോക് ഉപയോഗങ്ങൾ .
ഇതിന്റെ തടിക്ക് വെള്ളയും കാതലുമുണ്ട് , കാതലിന് ചുവപ്പ് നിറമാണ് .നല്ല കട്ടിത്തടിയാണ് ആൻഡമാൻ പഡോക്കിന്റേത് .ഫർണീച്ചർ നിർമ്മാണത്തിനും വാഹനങ്ങളുടെ ബോഡി നിർമ്മാണത്തിനും ഇവയുടെ തടി ഉപയോഗിക്കുന്നു .ആൻഡമാനിലെ പ്രധാന തടികളിലൊന്നാണ് ഈ വൃക്ഷം .ഇപ്പോൾ ലോകവിപണിയിലും പ്രിയമുള്ളതാണ് .കാരണം വളവുകളോ തിരിവുകളോ ഇല്ലാതെ ഒറ്റത്തടിയായി വളരുന്നു . കേരളത്തിലും ഇപ്പോൾ ഇതിന്റെ തടി എത്തുന്നുണ്ട് .
ഔഷധഗുണങ്ങൾ .
ഈ വൃക്ഷത്തിന്റെ ഇലയ്ക്കും ,തൊലിക്കും ഔഷധഗുണങ്ങളുണ്ട് . പ്രമേഹം , ത്വക്ക് രോഗങ്ങൾ ,മഞ്ഞപ്പിത്തം , മുറിവ് ,വ്രണങ്ങൾ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു .