യശങ്ക് ഔഷധഗുണങ്ങൾ

യശങ്ക്,യശങ്ക് ഇല,യശങ്ക് ഇലയുടെ ആയൂർവേദ ഗുണങ്ങൾ,അങ്കോലം,കുറുക്ക്,ത്വക്ക് രോഗങ്ങൾ,വെളുക്കാൻ,നിറം വെക്കാൻ,പ്രമേഹം കുറക്കാൻ,yesangu kurukk,yesangu kachiyathu,leafy medicine,village medicine,village medicine malayalam,azima tetracantha,azima tetracantha medicinal uses,azima tetracandha plant,azima tetracandha in tamil,azima tetracantha chutney,azima tetracantha plant uses in telugu,azima tetrachandha medical benefits,tetracantha,uses of azima tetrachandra,azima,benefits of azima tetrachandra,malathangi,ethnopharmacology,nattumarunthu,#trimurthyhunasekatte,ramzanvitunthu,moochu pirachana,kunthaly


കേരളത്തിലെയും ശ്രീലങ്കയിലെയും കടലോരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് യശങ്ക് .ഇതിനെ മുള്ളൻ ഇശങ്ക് ,ചങ്കൻ ,എശങ്ക് തുടങ്ങിയ പേരുകളിലും അറിയപ്പെടും .

  • Botanical name : Azima tetracantha
  • Family : Salvadoraceae (Salvadora family)
  • Synonyms : Azima spinosissima , Azima nova , Azima angustifolia

രൂപവിവരണം  .

2 മീറ്റർ ഉയരത്തിൽ ചുറ്റിപ്പടർന്ന് വളരുന്ന ഒരു കുറ്റിച്ചെടിയാണ് യശങ്ക്.ശാഖകൾ വളരെ നേർത്ത് പച്ചനിറത്തിൽ കാണപ്പെടുന്നു . ഇവയിൽ ഓരോ പർവസന്ധിയിൽ നിന്നും 4  വശത്തേയ്ക്കും കൂർത്തുനിൽക്കുന്ന മുള്ളുകളുണ്ട്‌ .ഈ മുള്ളുകൾക്ക് ഏകദേശം 5 സെ.മി നീളമുണ്ടാകും .മുള്ളുകളുള്ള പർവസന്ധിയിൽ നിന്നും ഇലകളും വിന്യസിച്ചിരിക്കുന്നു . ഇലകൾക്ക് 2 .5 -5 സെ.മി നീളവും 1 .25 -2 സെ,മി വീതിയും ഉണ്ടാകും . ഇതിന്റെ പൂക്കൾക്ക് പച്ചകലർന്ന വെള്ളനിറമാണ് .പൂക്കൾ ചെറുതാണ് . ചെറുചെമ്പൻ അറബി ശലഭത്തിന്റെ ലാർവകൾ യശങ്കിന്റെ ഇലകൾ മാത്രമേ കഴിക്കു .

യശങ്ക് വിവിധ ഭാഷകളിലെ പേരുകൾ .

Common name : Needle Bush , Mistletoe Berrythorn, Azima , Needle Bush , Bee-sting Bush - Malayalam :  Essanku, Yeshenku, Chankan - Tamil : Sugam Cheddi , Sangilai , Sung-elley , Changan-chedi - Kannada : Ganji Mullu, Bili Uppi Gida, Uppu Goje, Sakapat - Telugu : Mundla kampa , Puttu , Tella uppi - Hindi : Kanta-gur-kamai , Kantagur-kamai - Bengali :  Trikanta-jati - Marathi : Sukkaa paatha, Sukkapat - Sanskrit :  Kundali, Trikantajata

രാസഘടകങ്ങൾ .

യശങ്കിന്റെ ഇലയിൽ അസിമിൽ , അസ്കാർപിൻ ,കാർപൈൻ എന്നീ ആൽക്കലോയിഡുകളും ഫ്രീഡൽ ,ഗ്ളൂട്ടിനോൺ ,ലൂപിയോർയ ,സിറ്റൊസ്റ്റെറോൾ എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ .

കേരളത്തിലെ മുത്തശ്ശിമാരുടെ ഗൃഹവൈദ്യ ചികിത്സയിൽ വളരെ പ്രസിദ്ധിയാർജിച്ച ഒരു ഔഷധമാണ് യശങ്ക്. പ്രസവ രക്ഷയ്ക്കാണ് യശങ്ക് പ്രധാനമായും ഉപയോഗിച്ചിരുന്നത് . കൂടാതെ വിട്ടുമാറാത്ത ചുമ ,കഫക്കെട്ട് ,ആസ്മ എന്നിവയ്ക്കും ഒരു ദിവ്യ ഔഷധമാണ് യശങ്ക്. ഇതിന്റ വേരിന് വാതരോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .

ഔഷധയോഗ്യ ഭാഗം - സമൂലം 

രസാദിഗുണങ്ങൾ .

രസം - തിക്തം ,മധുരം 

ഗുണം -രഘു 

വീര്യം -ഉഷ്‌ണം 

വിപാകം -മധുരം 

ചില ഔഷധപ്രയോഗങ്ങൾ .

വിട്ടുമാറാത്ത ചുമ മാറാൻ .

യശങ്കിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് , കരിപ്പട്ടി ,തേങ്ങാപ്പാൽ എന്നിവ പച്ചരിയും ചേർത്ത്  കുറുക്കുണ്ടാക്കി ഏലത്തരിയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ വിട്ടുമാറാത്ത ചുമ ,ആസ്മഎന്നിവ  ശമിക്കും .കൂടാതെ അടി ,ഇടി ,വീഴ്ച്ച തുടങ്ങിയവ മൂലം ശരീരത്തിനുണ്ടായ ക്ഷതം ,ക്ഷയരോഗം ,തുടങ്ങിയവയും ശമിക്കും .

വാതരോഗങ്ങൾ .

യശങ്കിന്റെ വേരിന്മേൽ തൊലി കഷായം വച്ച് കുറച്ചുദിവസം പതിവായി കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും .

പ്രസവരക്ഷയ്ക്ക് .

യശങ്ക് സമൂലം പഴയ ചെന്നെല്ലരിയും ചേർത്ത് ഇടിച്ച് ശർക്കരയും ചേർത്ത് പലഹാരമുണ്ടാക്കി കഴിക്കുന്നത് പ്രസവരക്ഷയ്ക്ക് പറ്റിയ ഔഷധമാണ് .കൂടാതെ നെഞ്ചുവേദന ,നീർക്കെട്ട് ,ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്ന കഫം ,ചുമ എന്നിവയും മാറിക്കിട്ടും .

സർവാംഗരസായനം എന്ന ഔഷധം യശങ്കിന്റെ വേര് ചേർത്തുണ്ടാക്കുന്നതാണ് . ഈ ഔഷധം വാതം ,പിത്തം ,പ്രമേഹം എന്നിവ ശമിപ്പിക്കും .

Previous Post Next Post