ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് ശീഷം .ഇതിനെ ഇരുൾ മരം , ഇരുവൂൾ മരം,ഹിമാലയൻ ഈട്ടി എന്നീ പേരുകളിലും മലയാളത്തിൽ അറിയപ്പെടുന്നു .
- Botanical name : Dalbergia sissoo
- Family : Fabaceae (Pea family)
- Synonyms : Dalbergia pendula , Pterocarpus sissoo
ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും വഴിയോരങ്ങളിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ശീഷം. ഇന്ത്യയിൽ എല്ലായിടത്തും ഉണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ വളെരെ വിരളമായേ കാണപ്പെടാറുള്ളു .വടക്കേന്ത്യയിൽ വീട്ടി എന്നാണ് ഈ വൃക്ഷത്തിനെ പൊതുവെ അറിയപ്പെടുന്നത് .
ഇതിന്റെ തടി നല്ല കട്ടിത്തടിയാണ് . കേരളത്തിൽ ഇതിന്റെ ഉപയോഗം വളരെ കുറവാണെങ്കിലും ബീഹാർ പോലെയുള്ള സംസ്ഥാങ്ങളിൽ തേക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊത്തുപണികൾക്ക് ഉപയോഗിക്കുന്നത് ശീഷത്തിന്റെ തടിയാണ് .കൂടാതെ ഈ മരത്തിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് .
ഇതിന്റെ ഇല ,തൊലി ,വിത്ത് എന്നിവ രക്താർബുദം ,നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,മുഖക്കുരു ,സ്തനവീക്കം ,മൂത്രാശയരോഗങ്ങൾ ,ഛർദ്ദി തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു .
- Common name : Shisham, Indian rosewood
- Malayalam : Himalayan-eetti , Iruvil , Seesam
- Hindi : Shisham
- Tamil : Chichamaram , Chiche
- Kannada : Shimshape, Shimshupa
- Telugu : Errasisso, Errasissu
- Sanskrit : Aguru , Agurushinshupa , Dhira
Tags:
വൃക്ഷം