പേരാൽ പോലെ താങ്ങുവേരുകളുള്ള ആൽമരങ്ങളിൽ ഉൾപ്പെടുന്ന ഒരു വൃക്ഷമാണ് ഇത്തിയാൽ .കേരളത്തിൽ ഇതിനെ കല്ലിത്തി ,കല്ലിത്തിയാൽ എന്ന പേരുകളിലും അറിയപ്പെടും .
- Botanical name : Ficus microcarpa
- Family : Moraceae (Mulberry family)
- Synonyms : Ficus regnans , Ficus littoralis , Ficus dahlii
- Common name : Laurel Fig, Chinese Banyan , Malayan Banyan , Indian Laurel , Curtain fig
- Malayalam : Itti, Kallithiyal, Ittiyal
- Tamil : Kallichchi
- Telugu : Plaksa
- Hindi : Kamarup
- Kannada : Peeladamara , Pinapala, Pinivala
ആവാസകേന്ദ്രം .
ഇന്ത്യ ,ചൈന ,നേപ്പാൾ ,ശ്രീലങ്ക ,മ്യാന്മാർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ആൽ വൃക്ഷമാണ് ഇത്തിയാൽ . വനങ്ങളിലാണ് സാധാരണ ഈ വൃക്ഷം കാണപ്പെടുന്നത് .കേരളത്തിൽ വളരെ വിരളമായി മാത്രമേ ഇവയെ കാണപ്പെടുന്നൊള്ളു .
രൂപവിവരണം .
ശാഖോപശാഖകളായി പടർന്ന് പന്തലിച്ചു വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഇത്തിയാൽ .പേരാൽ പോലെ താങ്ങുവേരുകളുള്ള ആൽമരങ്ങളിൽ ഉൾപ്പെടുന്ന ഒരു വൃക്ഷമാണ്. എന്നാൽ പേരാൽ പോലെ വേരുകൾക്ക് അത്ര വലിപ്പമില്ല .
മറ്റ് മരങ്ങളുടെ മുകളിൽ പറ്റിപ്പിടിച്ച് വളരാനുള്ള കഴിവ് ഈ മരത്തിനുണ്ട് . മറ്റ് മരങ്ങളിൽ പറ്റിപ്പിടിച്ച് വളരുകയും പിന്നീട് ആ മരത്തെ ഇല്ലാതാക്കുന്ന ഒരു തരം ആലാണ് ഇത്തിയാൽ .
ഇത്തിയാലിന്റെ ഇലകൾ പരുക്കനാണ് . ഇവയ്ക്ക് ഏകദേശം 10 സെ.മി നീളവും 8 സെ.മി വീതിയുമുണ്ടാകും . ഇവയുടെ ഇലകൾ കാട്ടാനകളുടെ ഇഷ്ട്ട ഭക്ഷണമാണ് . കന്നുകാലികളും ഇവയുടെ ഇലകൾ കഴിക്കാറുണ്ട് .
ഇത്തിയാലിന്റെ ഉപയോഗങ്ങൾ .
നല്ല ഒരു തണൽമരം എന്നതിലുപരി ഈ വൃക്ഷം കൊണ്ട് പ്രയോജനം ഒന്നും തന്നെയില്ല , ഇവയുടെ തൊലിക്കും ,കായകൾക്കും ഔഷധഗുണങ്ങളുണ്ട് .ഇത് കഫം ,പിത്തം ,രക്തദോഷം ,വ്രണം ,അതിസാരം ,ചുട്ടുനീറ്റൽ എന്നിവ ശമിപ്പിക്കും .ഇതിന്റെ തൊലി കഫം ,പിത്തം,വ്രണം ,അതിസാരം എന്നിവ ശമിപ്പിക്കുന്നു , ഇതിന്റെ പഴുത്ത പഴം പിത്തം ,രക്തദോഷം ,ഭ്രമം എന്നിവയെ ശമിപ്പിക്കും .