നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരു വൻ മരമാണ് ഈച്ചമരം .മലയാളത്തിൽ ഇതിനെ ഈച്ച എന്ന പേരിലും അറിയപ്പെടുന്നു .
- Botanical name : Ficus nervosa
- Family : Moraceae (Mulberry family)
- Synonyms : Urostigma nervosum
- Common name : Veined Leaf Fig
- Malayalam : Eechamaram
ആവാസമേഖല .
നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരു വൻ മരമാണ് ഈച്ചമരം.ഇന്ത്യ ,ശ്രീലങ്ക, മ്യാന്മാർ ,തായ്‌വാൻ ,ആസ്‌ത്രേലിയ ,സുമാത്ര ,ചൈന ,വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ ഈച്ചമരം കാണപ്പെടുന്നു .ഇന്ത്യയിൽ കേരളം ,തമിഴ്‌നാട് ,കർണ്ണാടകം ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്നു .കേരളത്തിൽ തിരുവനതപുരം ,കൊല്ലം ,ഇടുക്കി ,പാലക്കാട് ,വയനാട് ,കണ്ണൂർ ,മലപ്പുറം ,തൃശൂർ ,കോഴിക്കോട് എന്നീ ജില്ലകളിലെ വനങ്ങളിൽ സ്വാഭാവികമായി ഈച്ചമരം കാണപ്പെടുന്നു .
രൂപവിവരണം .
ഏകദേശം 35 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൻ മരമാണ് ഈച്ചമരം.മരത്തിന്റെ പുറംതൊലി ചാര നിറത്തിലും മിനുസമുള്ളതുമാണ് .തൊലിയിൽ മുറിവുണ്ടാക്കിയാൽ വെള്ള നിറത്തിലുള്ള കറയുണ്ടാകും .ശാഖോപശാഖകളായി വളരുന്ന ഈ മരത്തിന്റെ ഇലകൾക്ക് നല്ല കട്ടിയുണ്ടാകും .ഇലകൾക്ക് 10 -13 സെ.മി നീളവും 4 -6 സെ.മി വീതിയുമുണ്ടാകും .ഇവയിൽ ഉരുണ്ട ആകൃതിയിലുള്ള ചുവന്ന ഫലങ്ങൾ കാണപ്പെടുന്നു .
ഈച്ചമരത്തിന്റെ ഉപയോഗം .
ഇതിന്റെ തടിക്ക് ഈടും ബലവും വളരെ കുറവാണ് .അതിനാൽ തടികൊണ്ട് യാതൊരുവിധ പ്രയോജനവുമില്ല .ഒരു ഔഷധവൃക്ഷമാണ് ഈച്ചമരം.പ്രമേഹം ,അർബുദം തുടങ്ങിയ രോഗങ്ങൾക്ക് ഈച്ചമരത്തിന്റെ വിവിധ ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നു .
Tags:
വൃക്ഷം