ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇലപ്പൊങ്ങ്. കേരളത്തിൽ ഇതിനെ പുഴപ്പൊങ്ങ് എന്ന പേരിലും അറിയപ്പെടുന്നു .കടുത്ത വംശനാശഭീക്ഷണി നേരിടുന്ന ഒരു വൃക്ഷം കൂടിയാണ് ഇലപ്പൊങ്ങ്.
- Binomial name : Hopea glabra
- Family : Dipterocarpaceae
- Common name : Hopea
- Malayalam : Ilapongu , Puzhupongu
- Kannada : Malehegge
- Tamil : Kongu
ആവാസകേന്ദ്രം .
ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇലപ്പൊങ്ങ്.നല്ല ഈർപ്പമുള്ള ഉയരം കുറഞ്ഞ മലകളിലാണ് ഇവയെ സാധാരണ കാണപ്പെടുന്നത് .വരൾച്ച ഈ വൃക്ഷത്തിന് സഹിക്കാൻ കഴിയില്ല .
രൂപവിവരണം .
ഏകദേശം 18 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് .ഇവയുടെ തൊലിക്ക് കറുപ്പുകലർന്ന തവിട്ടുനിറമാണ് .ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് ഏകദേശം 9 സെ.മി നീളവും 3 സെ.മി വീതിയുമുണ്ടാകും .ജനുവരി മാസത്തിലാണ് ഈ വൃക്ഷം പൂക്കുന്നത് .നരച്ച ചന്ദന നിറത്തിലാണ് ഇവയുടെ പുഷ്പ്പങ്ങളുടെ നിറം .ജൂൺ -ജൂലായ് മാസത്തിൽ ഇവയുടെ കായകൾ വിളയും .ഇവയുടെ ഫലത്തിൽ ഒരു വിത്ത് കാണപ്പെടുന്നു .വിത്തിന് ജീവനക്ഷമത വളരെ കുറവാണ് .അതിനാൽ സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ് .
ഇലപ്പൊങ്ങ് ഉപയോഗങ്ങൾ .
ഇലപ്പൊങ്ങിന്റെ തടിക്ക് നല്ല ഈടും ബലവുമുണ്ട് .കാതലും വെള്ളയുമുണ്ട് .ഫർണീച്ചർ നിർമ്മാണത്തിനും വീട്ടാവശ്യങ്ങൾക്കും ഇതിന്റെ തടി ഉപയോഗിക്കുന്നുണ്ട് .പലകയ്ക്ക് കൊള്ളില്ല . കാരണം പൊട്ടൽ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് . കട്ടി ഉരുപ്പടികൾ ഉണ്ടാക്കാനാണ് ഇലപ്പൊങ്ങിന്റെ തടി കൂടുതലും ഉപയോഗിക്കുന്നത് .
Tags:
വൃക്ഷം