പശ്ചിമഘട്ടത്തിലെ നനവാർന്ന മണ്ണിൽ വളരുന്ന ഒരു വൻ മരമാണ് ഇരുമ്പകം .കേരളത്തിൽ ഇതിനെ കമ്പകം, നായത്തമ്പകം,തമ്പകം ,ഇലപൊങ്ങ് ,പൊങ്ങ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
- Botanical name : Hopea wightiana
- Family : Dipterocarpaceae (Sal family)
- Synonyms : Artocarpus ponga, Hopea ponga
- Common name : Ponga
- Malayalam : Irumbakam,Kambakam, Karimpongu, Ilapongu, Naithambagam, Puzhupongu,Pongu
- Tamil: konku
- Marathi: Kavshi
- Kannada : Haiga, Kalbovu
കേരളത്തിലെ 400 -900 ഉയരമുള്ള നിത്യഹരിത വനങ്ങളിലും, നനവാർന്ന മണ്ണിലും ,നദീതീരങ്ങളിലും ഇരുമ്പകം സ്വാഭാവികമായി കാണപ്പെടുന്നു .വംശനാശ സാധ്യതയുള്ള ഒരു വൃക്ഷം കൂടിയാണിത് .
ഇവയ്ക്ക് നല്ല ഈർപ്പവും തണലും ആവിശ്യമാണ് .കനത്ത ചൂടും ,വരൾച്ചയും ഈ മരത്തിന് താങ്ങാൻ കഴിയില്ല .കേരളം ,തമിഴ്‌നാട് , ഗോവ എന്നീ സംസ്ഥാനങ്ങളിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇരുമ്പകം കാണപ്പെടുന്നു .
രൂപവിവരണം .
മരങ്ങളിലെ ഇരുമ്പൻ എന്നറിയപ്പെടുന്ന വൃക്ഷമാണ് ഇരുമ്പകം അഥവാ കമ്പകം .മരങ്ങളിലെ ഉരുക്ക് എന്ന് ആശാരിമാർ ഇതിനെ വിശേഷിപ്പിക്കാറുണ്ട് .30 -35 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് ,8 മീറ്റർ ചുറ്റളവിൽ ചില മരങ്ങൾക്ക് വണ്ണം വയ്ക്കാറുണ്ട് .
ധാരാളം ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇരുമ്പകം.5 -6 വർഷത്തിൽ ഒരിക്കൽ മാത്രമേ ഈ വൃക്ഷം പൂക്കാറൊള്ളു .ഇവയുടെ പൂക്കൾക്ക് നല്ല സുഗന്ധമുണ്ട് .മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ് ഈ വൃക്ഷം പൂക്കുന്നത് .
ഇരുമ്പകത്തിന്റെ ഉപയോഗങ്ങൾ .
തേക്കിനേക്കാൾ ഈടും ഉറപ്പുമുള്ള മരമാണ് ഇരുമ്പകം.ഈ കാരണം കൊണ്ടുതന്നെ ചിതലോ മറ്റ് കീടങ്ങളോ ഈ മരത്തെ ആക്രമിക്കുകയില്ല .
ഒരു കാലഘട്ടത്തിൽ ഇതിന്റെ തടി പാലങ്ങളുടെ നിർമ്മാണത്തിനും ,റെയിൽവേ പാലങ്ങളുടെ നിർമ്മാണത്തിനും , ഡാമുകളുടെ നിർമ്മാണത്തിനും ,വാഹങ്ങളുടെ ബോഡി നിർമ്മാണത്തിനും ഇതിന്റെ തടി ഉപയോഗിച്ചിരുന്നു .
എല്ലാത്തരത്തിലുള്ള ഫർണീച്ചർ ഉപകരണങ്ങളും ഇരുമ്പകത്തിന്റെ തടി ഉപയോഗിച്ച് നിർമ്മിക്കാവുന്നതാണ് . 350 വർഷം വരെ ഇവ വെള്ളത്തിൽ കേടുകൂടാതെ കിടക്കുമെന്ന് പറയപ്പെടുന്നു .ഇതിന്റെ തടിയുടെ കടുപ്പം കാരണം തടി അറുക്കുവാനും പണിയാനും വളരെ ബുദ്ധിമുട്ടാണ് .
ചരിത്രത്തിലും കമ്പക മരത്തിന് ഒരു സ്ഥാനമുണ്ട് . 1876 ൽ ബ്രിട്ടിഷുകാർ കല്ലടയാറിന് കുറുകെ പണിത വളരെ ചരിത്രപ്രസിദ്ധമായ പുനലൂർ തൂക്കുപാലം പണിതത് ഇരുമ്പകത്തിന്റെ തടി ഉപയോഗിച്ചാണ് .
കേരളത്തിലെ ആന പരിശീലന കേന്ദ്രങ്ങളായ പത്തനംതിട്ട ജില്ലയിലെ കോന്നി,എറണാകുളം ജില്ലയിലെ കോടനാട്, വയനാട് ജില്ലയിലെ മുത്തങ്ങ എന്നിവടങ്ങളിലെ ആനക്കൂടുകൾ പണിതിരിക്കുന്നത് കമ്പകത്തിന്റെ തടികൊണ്ടാണ് .