ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആറ്റുപുന്ന. മലയാളത്തിൽ ഇതിനെ ചെറുപുന്ന ,മഞ്ഞപ്പുന്ന ,ചെറുപിന്ന തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
Botanical name : Calophyllum apetalum
Family : Calophyllaceae (Beautyleaf family)
Synonyms : Calophyllum calaboides,Calophyllum decipiens,Calophyllum wightianum
ആവാസകേന്ദ്രം .
ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ആറ്റുപുന്ന. കേരളത്തിലെ ഈർപ്പമുള്ള വനങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു .കടുത്ത വേനലും മഞ്ഞും ഇവയ്ക്ക് താങ്ങാൻ കഴിയില്ല .ചതിപ്പിനോട് ചേർന്ന മേഖലകളിലാണ് ഇവ നന്നായി വളരുന്നത് . നാട്ടിൻപുറങ്ങളിൽ ആറ്റുപുന്ന വളരെ വിരളമായി മാത്രമേ കാണപ്പെടുന്നൊള്ളു .
രൂപവിവരണം .
30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൃക്ഷമാണ് ആറ്റുപുന്ന. മരത്തിന്റെ പുറംതൊലിക്ക് മഞ്ഞകലർന്ന തവിട്ടുനിറവും ഉൾഭാഗം ചുവപ്പുകലർന്ന തവിട്ടുനിറവുമാണ് . പുറം തൊലിയിൽ ആഴത്തിലുള്ള വിള്ളലുകൾ കാണാം . ഈ മരത്തിന്റെ ഏത് ഭാഗത്ത് മുറിവുകളുണ്ടാക്കിയാലും മഞ്ഞനിറത്തിലുള്ള കറ ഊറിവരും . ഇതിന്റെ ഇലകൾക്ക് നല്ല കട്ടിയുണ്ട് .6 -9 സെ.മി നീളവും 3 -4 സെ.മി വീതിയും കാണും ഇവയുടെ ഇലകൾക്ക് .നല്ല പച്ചനിറവും മിനുസവും ഉണ്ടായിരിക്കും .
ആറ്റുപുന്നയുടെ പൂക്കാലം നവംബറിലാണ് . പൂക്കൾക്ക് വെള്ളനിറമാണ് .മഞ്ഞനിറത്തിലുള്ള പരാഗികളുള്ള ധാരാളം കേസരങ്ങളുണ്ടായിരിക്കും . പഴുത്ത ഇതിന്റെ ഫലത്തിന് തിളങ്ങുന്ന ഓറഞ്ചുനിറമാണ് .ഇവയ്ക്ക് മധുരമുള്ളതാണ് . പക്ഷികളുടെ ഇഷ്ട്ട ഭക്ഷണമാണ് ഇവയുടെ ഫലങ്ങൾ . ഇവയുടെ വിത്തിൽ എണ്ണ അടങ്ങിയിട്ടുണ്ട് .എണ്ണയ്ക്ക് പച്ചകലർന്ന മഞ്ഞനിറവും നേരിയ മണവുമുണ്ടാകും .
ആറ്റുപുന്ന വിവിധ ഭാഷകളിലെ പേരുകൾ .
Common name : Konkan Beauty Leaf Tree
Malayalam : Attupunna, Cherupunna, Manja punna
Tamil : Chirupunnai, Punna, Punnai
Hindi : Bobbi
Marathi : Bobbi , Irai , Lahan-und
Kannada : Irai,Bobbe, Bobbi, Bobbi mara
ആറ്റുപുന്നയുടെ ഉപയോഗം .
ആറ്റുപുന്നയുടെ തടിക്ക് കാതലും വെള്ളയുമുണ്ട് . നല്ല കട്ടിത്തടിയാണ് ആറ്റുപുന്നയുടെത് . വെള്ളത്തിൽ വളരെക്കാലം കേടുകൂടാതെ കിടക്കും . തടിയുടെ കാതലിന് നരച്ച ചുവപ്പുനിറമാണ് .ഉരുപ്പടികൾക്ക് ധാരാളമായി പുന്നയുടെ തടി ഉപയോഗിക്കുന്നു .തടിക്ക് പൊട്ടുന്ന സ്വഭാവമുണ്ട് അതിനാൽ ഫർണീച്ചറുകളുടെ നിർമ്മാണത്തിന് കൊള്ളില്ല .
ആറ്റുപുന്നയുടെ ഔഷധഗുണങ്ങൾ .
ആറ്റുപുന്നയുടെ പുറംതൊലി , ഇല , വിത്ത് , വിത്തിൽനിന്നും എടുക്കുന്ന എണ്ണ എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് .ചർമ്മരോഗങ്ങൾ ,മുഖക്കുരു ,കരപ്പൻ , ചൊറി ,വ്രണം ,മുറിവുകൾ ,പൊള്ളൽ ,സോറിയാസിസ് , മുടികൊഴിച്ചിൽ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു .
Tags:
വൃക്ഷം