കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ആറ്റിലിപ്പ .മലയാളത്തിൽ ആറ്റിലിപ്പ, നീരിരിപ്പ, വല്ലങ്ങി, ഇലിപ്പ, കാട്ടിലുപ്പ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
- Botanical name : Madhuca neriifolia
- Family : Sapotaceae (Mahua family)
- Synonyms : Madhuca malabarica, Basia malabarica, Illipe malabarica
ആവാസകേന്ദ്രം .
കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ആറ്റിലിപ്പ. കാട്ടിലെ ആറുകളുടെ തീരത്താണ് ഇവയെ സ്വാഭാവികമായി കാണപ്പെടുന്നത് .ഇന്ത്യയിലും ശ്രീലങ്കയിലും ആറ്റിലിപ്പ കാണപ്പെടുന്നു .
ഇന്ത്യയിൽ കേരളം, തമിഴ്‌നാട് ,കർണ്ണാടകം ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ആറ്റിലിപ്പ കാണപ്പെടുന്നത് .കേരളത്തിൽ കാഞ്ഞിരക്കടവ്, തെൻമല,ഷോളയാർ,വാഴച്ചാൽ, കുളത്തൂപ്പുഴ,തിരുനല്ലി,പാണത്തൂർ,വണ്ടാനം,നിലമേൽ, അരയാട്, പമ്പാ താഴ്‌വര, ആറളം, വള്ളക്കടവ്, കോരുത്തോട്, ആനപ്പാടി, മുതലക്കുഴി,കല്ലാർ,പേപ്പാറ,കുറുവ ദ്വീപ് എന്നിവിടങ്ങളിലെ വനങ്ങളിൽ ധാരാളമായി ആറ്റിലിപ്പ കാണപ്പെടുന്നു .
രൂപവിവരണം .
15 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൃക്ഷമാണ് ആറ്റിലിപ്പ . ശാഖകളും ഉപശാഖകളും ഉണ്ടാകും .ഇല ശാഖാഗ്രത്ത് കൂട്ടമായി ഉണ്ടാകുന്നു . ഇലകൾക്ക് നല്ല കട്ടിയുണ്ട് .
മഞ്ഞുകാലത്താണ് ആറ്റിലിപ്പ പൂക്കുന്നത് .പൂക്കൾ കുലകളായിട്ട് ഉണ്ടാകുന്നു . പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമാണ് . ഇവയുടെ ഫലം ബെറിയാണ് .ഒരു ഫലത്തിൽ ഒറ്റ വിത്തുമാത്രമേ കാണുകയുള്ളു .
ആറ്റിലിപ്പയുടെ വിവിധ ഭാഷകളിലുള്ള പേരുകൾ .
- Common name : Illipe Butter Tree
- Malayalam : Attu-ilippa , Iluppa , Kattirippa , Neeririppa , Wallangi.
- Tamil : Atta Illupei
- Hindi : Mahua
- Marathi : Tupa , Moha
- Kannada : Neerippe, Holeyippe
ആറ്റിലിപ്പയുടെ ഉപയോഗം .
ആറ്റിലിപ്പയുടെ തടി നല്ല കട്ടിത്തടിയാണ് . കാതലും വെള്ളയുമുണ്ട് .കാതലിന് തവിട്ടുകലർന്ന ചുവപ്പുനിറമാണ് .ഫർണീച്ചറുകളുടെ നിർമ്മാണത്തിനും ബോട്ടുകളുടെ നിർമാണത്തിനും ആറ്റിലിപ്പയുടെ തടി ഉപയോഗിക്കുന്നു .കൂടാതെ ആറ്റിലിപ്പയുടെ ഫലത്തിനും ,മരത്തിന്റെ തൊലിക്കും ഔഷധഗുണങ്ങളുണ്ട് .
വാതം ,ആസ്മ ,ഉദരകൃമി ,പ്രമേഹം ,ബ്രോങ്കൈറ്റിസ് തുടങ്ങിയവയ്ക്ക് ഇതിന്റെ ഫലവും ,തൊലിയും ഔഷധമായി ഉപയോഗിക്കുന്നു .