ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഒരു ഇലപൊഴിക്കും വൃക്ഷമാണ് ആരംപുളി .മലയാളത്തിൽ വെള്ള മരമന്ദാരം, മീൻപുളി തുടങ്ങിയ പേരുളളിലും അറിയപ്പെടും .
Botanical name : Piliostigma malabaricum
Family : Caesalpiniaceae (Gulmohar family)
Synonyms : Bauhinia malabarica , Bauhinia acida , Bauhinia reniformis
ആവാസകേന്ദ്രം .
ഇന്ത്യ ,മ്യാന്മാർ ,ചൈന , വെസ്റ്റ് ഇൻഡീസ് തുടങ്ങിയ രാജ്യങ്ങളിൽ ആരംപുളി കാണപ്പെടുന്നു .കേരളത്തിൽ പാലക്കാട് ,വയനാട് ,കാസർകോട് ,ഇടുക്കി ,മലപ്പുറം ,കണ്ണൂർ ,തിരുവനന്തപുരം ,കൊല്ലം ,തൃശൂർ എന്നീ ജില്ലകളിൽ ആരംപുളി കാണപ്പെടുന്നു .
Common name : Malabar Bauhinia
Malayalam : Arampuli, Vellamandara
Hindi : Amli , Amlosa
Tamil : Malai-y-atti , Puli-y-atti, Vellathi, Mantharai
Bengali : Karmai
Sanskrit : Amlapatrah, Ashmantaka, Ashmayukta
Telugu : Pedda-ari , Pul-ari , Puli chinta , Pul-dondra
Kannada : Basavanapaada , Mandara, Kudugulu, Cheppura
Marathi : Amli, Koral
രൂപവിവരണം .
10 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആരംപുളി. ഈ മരത്തിന് ധാരാളം ശാഖകളുണ്ടാകും ,ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ആരംപുളിയുടെ ഇലകൾക്ക് പുളിരസം ഉണ്ടാകും .ഇലകൾക്ക് 10 -12 സെ.മി നീളവും അത്രതന്നെ വീതിയും ഉണ്ടാകും . ആകർഷകമായ ഇളം പച്ച നിറമാണ് ഇവയുടെ ഇലകൾക്ക് .മരത്തിന്റെ തൊലിക്ക് ഇരുണ്ട തവിട്ടുനിറമാണ് .ആരംപുളിയുടെ പൂക്കാലം വേനൽക്കാലത്ത് ആരംഭിക്കുന്നു .പൂക്കൾക്ക് നേരിയ ചുവപ്പ് കലർന്ന വെള്ള നിറമാണ് . 20 -35 സെ.മി നീളമുണ്ടാകും ഇവയുടെ ഫലത്തിന് .
ഉപയോഗങ്ങൾ .
തടിക്ക് ഈടും ബലവും കുറവാണ് .വിറകിനല്ലാതെ തടികൊണ്ട് മറ്റ് പ്രയോചനങ്ങൾ ഒന്നുമില്ല .മരത്തിന്റെ പുറംതൊലിക്കും ,ഇലയ്ക്കും ,പൂവിനും ഔഷധഗുണങ്ങളുണ്ട് .ഇവ പലവിധരോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു . ചില സ്ഥലങ്ങളിൽ ഇതിന്റെ ഇല കറികൾക്കൊപ്പം ചേർക്കാറുണ്ട് .