ഹിമാലയത്തിൽ മാത്രം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഇടവകം .ഇതിനെ ഋഷഭകം എന്ന പേരിലും അറിയപ്പെടുന്നു .
- Botanical name : Malaxis muscifera
- Family : Orchidaceae (Orchid family)
- Synonyms : Microstylis muscifera , Dienia muscifera
- Common name : Fly Bearing Malaxis
ഇടവകം ഔഷധഗുണങ്ങൾ .
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇടവകം.ഹിമാലയം കൊടുമുടികളിൽ മാത്രമാണ് ഈ സസ്യം കാണപ്പെടുന്നത് . വെളുത്തുള്ളി പോലെയുള്ള ഇതിന്റെ കിഴങ്ങാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . ച്യവനപ്രാശം പോലെയുള്ള മരുന്നുകളുടെ നിർമ്മാണത്തിനാണ് ഇടവകം ഉപയോഗിക്കുന്നത് .
വളരെയധികം ഔഷധഗുണമുള്ളൊരു സസ്യമാണ് ഇടവകം .ശരീരബലം വർദ്ധിപ്പിക്കും ,ലൈംഗീകശക്തി വർദ്ധിപ്പിക്കും . ശുക്ലം വർദ്ധിപ്പിക്കും . കാരണമില്ലാതെ ശരീരം മെലിയുന്നത് തടയും ,രക്തക്കുറവ് പരിഹരിക്കും .ദാഹം ,രക്തവികാരം ,വാതം ,ക്ഷയം എന്നിവ ശമിപ്പിക്കും .കഫം വർദ്ധിപ്പിക്കും .ശ്വാസകോശരോഗങ്ങൾ ,പൊള്ളൽ,പ്രാണികൾ കടിച്ചതുമൂലമുണ്ടാകുന്ന വിഷം എന്നിവ ശമിപ്പിക്കും .
മരുന്നുകൾക്ക് വേണ്ടിയുള്ള അമിത ശേഖരണം കാരണം വംശനാശ ഭീക്ഷണി നേരിടുന്ന ഒരു സസ്യമാണ് ഇടവകം .ഹിമാലയം കൊടുമുടികളിൽ മാത്രം കാണപ്പെടുന്നതുകൊണ്ടും കിട്ടാൻ അത്ര എളുപ്പമല്ലാത്തതുകൊണ്ടും ഇടവകത്തിന് പകരം പാൽമുതുക്കോ ,ചിറ്റമൃതോ , ശതാവരി കിഴങ്ങോ ആണ് ഔഷധങ്ങളിൽ ചേർക്കുന്നത് .