ഇന്ത്യ ,ശ്രീലങ്ക ,ഓസ്ട്രേലിയ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു ഏകവർഷ സസ്യമാണ് ഉച്ചമലരി . ഇതിന്റെ പൂവ് ഉച്ചയാകുമ്പോൾ വിരിയുകയും പിറ്റേന്ന് രാവിലെ കൂമ്പുകയും ചെയ്യും . അതിനാലാണ് ഈ സസ്യത്തിന് ഉച്ചമലരി എന്ന് പേര് വരാൻ കാരണം .ഏകദേശം ആറടി ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .ഇലകൾക്ക് 6 -10 സെ.മി നീളമുണ്ട് ,ഓറഞ്ചു നിറത്തിലോ ,ചുവപ്പു നിറത്തിലോ ഇവയുടെ പൂക്കൾ കാണപ്പെടുന്നു . ഔഷധഗുണമുള്ളൊരു സസ്യമാണ് ഉച്ചമലരി.മലബന്ധം ,പനി,വയറിളക്കം ,വാതം ,പിത്തം ,വേദന തുടങ്ങിയവയ്ക്ക് ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു .സമൂലം ഔഷധയോഗ്യമാണ് ഈ സസ്യം .
- Botanical name : Pentapetes phoenicea
- Family : Malvaceae (Mallow family)
- Common name : Midday Flower, Scarlet Mallow,Noon Flower, Scarlet Pentapetes,Copper Cups, Florimpia, Scarlet phoenician
- Malayalam : Uchchamalari
- Hindi : Dupahariya
- Tamil : Nagappu
- Telugu : Mankenna, Makinaccettu
- Kannada : Bandhura, Bandhooka, Bandhujeeva
- Gujarati : Saubhagyasundari
- Marathi: Tambridupari
- Bengali: Kat lata Bandhuli , Bandhuka
- Sanskrit : Madhyadina, Bandhuka
Tags:
ഏകവർഷ സസ്യം