കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് ഈഴച്ചെമ്പകം . കേരളത്തിൽ ഇതിനെ ചെമ്പകം ,അമ്പകം, അരളി, വെള്ളച്ചെമ്പകം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
- Botanical name : Plumeria rubra
- Family : Apocynaceae (Oleander family)
- Synonyms : Plumeria acutifolia, Plumeria rubra
- Common name : Calachuchi, Frangipani, Temple tree , Pagoda tree
- Malayalam Name : Alari, Ezhachampakam, Velachampakam , Chempakam
- Hindi name : Champa, Golenchi,Golachin
- Tamil name : Nela Sampangi , Perumallari , Perungali
- Kannada name : Kempu Devarkanigale
- Telugu name : Deva ganneru, Deva kanchan, Vaada ganneru
- Marathi name : Chafa
- Gujarati name : Aholo Champo
- Sanskrit name : Champeya
ആവാസമേഖല .
ഇന്ത്യ ,ശ്രീലങ്ക ,ബർമ്മ ,മെക്‌സിക്കോ ,ഗ്വാട്ടിമാല എന്നീ ര്യാജ്യങ്ങളിൽ ചെമ്പകം കാണപ്പെടുന്നു .മെക്‌സിക്കോയാണ് .ഈഴച്ചെമ്പകത്തിന്റെ ജന്മദേശം .കേരളത്തിൽ ക്ഷേത്രങ്ങളിലും ഉദ്യാനങ്ങളിലും ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .
ശ്രീലങ്കയിൽ നിന്നാണ് ഈ സസ്യം ഇന്ത്യയിൽ എത്തിയത് . ഈഴം എന്ന വാക്കിന് സീഴം അഥവാ സിംഹളം എന്നാണ് അർഥം. ഇതിനാലാണ് ഈ സസ്യത്തിന് ഇങ്ങനെയുള്ള പേര് ലഭിച്ചത് .
രൂപവിവരണം .
ഏകദേശം 8 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇലകൊഴിക്കും വൃക്ഷമാണ് ഈഴച്ചെമ്പകം.തിളങ്ങുന്ന ചാരനിറമുള്ള ഇവയുടെ പട്ടയ്ക്ക് നല്ല കട്ടിയുണ്ടാകും . ഇവയുടെ തൊലി അടർന്നുപോകാറുണ്ട് .ഈ സസ്യത്തിന്റെ മുഴുവൻ ഭാഗത്തും വെളുത്ത പാലുപോലെയുള്ള കറ അടങ്ങിയിരിക്കുന്നു . ഇതിന്റെ തായ്ത്തടി വളഞ്ഞുപുളഞ്ഞാണ് വളരുന്നത് .
ഇവയുടെ ഇലകൾക്ക് നല്ല കട്ടിയുണ്ട് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇവ ശാഖാഗ്രത്ത് കൂട്ടമായി കാണപ്പെടുന്നു .ശാഖാഗ്രത്ത് പൂക്കൾ കൂട്ടമായി ഉണ്ടാക്കുന്നു . വെള്ള ,വിളറിയ മഞ്ഞ ,ചുവപ്പ് തുടങ്ങിയ പലനിരത്തിൽ പൂക്കളുണ്ടാകുന്ന ഇനങ്ങളുണ്ട് .
വർഷത്തിൽ മിക്കപ്പോഴും പുഷ്പ്പിക്കുന്ന ഇവയുടെ പൂക്കൾക്ക് നല്ല സുഗന്ധമുണ്ട് .ഇവയിൽ വിത്തുകൾ കാണപ്പെടുന്നു .വിത്തുകൾക്ക് ചിറകുകളുണ്ട് .കാറ്റുവഴിയാണ് വിത്തുവിതരണം നടക്കുന്നത് .
ഇതിന്റെ കമ്പുകൾ മുറിച്ചുനട്ടോ വിത്തുകൾ പാകിയോ പുതിയ തൈകൾ ഉത്പാദിപ്പിക്കാം .ഇപ്പോൾ ചട്ടികളിൽ വളർത്താൻ പറ്റിയ പലനിറത്തിലുള്ള പൂക്കളുണ്ടാകുന്ന ഹൈബ്രീഡ് ഇനങ്ങൾ ലഭ്യമാണ് -Buy Now
ഈഴച്ചെമ്പകത്തിന്റെ ഉപയോഗങ്ങൾ .
ഇതിന്റെ പൂക്കൾ ദേവാലയങ്ങളിൽ പൂജകൾക്കും മറ്റും ഉപയോഗിക്കുന്നുണ്ട് .ചില കാവുകളിൽ ഈ സസ്യത്തിന്റെ ചുവട്ടിലാണ് വിളക്ക് കത്തിക്കുന്നത് .ഇതിന്റെ പൂവിൽ നിന്നും ഒരു തൈലം വാറ്റിയെടുക്കുന്നുണ്ട് (ചെമ്പകത്തൈലം ). കൂടാതെ ഈ സസ്യത്തിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് .
ഔഷധനിർമാണത്തിന് ഈഴച്ചെമ്പകത്തിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നുണ്ട് .ശരീരത്തിലുണ്ടാകുന്ന നീരിന് ഇതിന്റെ ഇല അരച്ച് പുറമെ പുരട്ടാറുണ്ട് .ഹൃദ്രോഗം ,പനി ,വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് ഇതിന്റെ മരപ്പട്ട ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ ഗുഹ്യരോഗങ്ങൾക്കും ഇതിന്റെ മരപ്പട്ട ഔഷധമായി ഉപയോഗിക്കുന്നു .
Tags:
വൃക്ഷം