ലോകമെമ്പാടും കൃഷി ചെയ്യുന്ന ഒരു ഭക്ഷ്യ വിളയാണ് ഉരുളക്കിഴങ്ങ് .കേരളത്തിൽ ഇതിനെ ഉരുളൻകിഴങ്ങ് എന്ന പേരിലും അറിയപ്പെടാറുണ്ട് .തണുപ്പുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു വിളയാണ് ഉരുളക്കിഴങ്ങ് . ഇതിന്റെ ജന്മദേശം അമേരിക്കയാണ് . പോർച്ചുഗീസുകാരാണ് ഉരുളക്കിഴങ്ങ് ഇന്ത്യയിൽ കൊണ്ടുവന്നത് .ഇന്ത്യയിൽ ഹിമാചൽ പ്രദേശ് , ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ,മധ്യപ്രദേശ്,ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് . കേരളത്തിൽ ഇടുക്കി ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നു .
ഏകദേശം 60 സെ.മി ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടി . ഇതിന്റെ തണ്ടുകൾ നേർത്തതും പച്ചനിറത്തിലുമാണ് .ഒരു തണ്ടിൽ 5 -10 ഇലകൾ ഉണ്ടാകും .ഇവയുടെ പൂക്കൾ വെള്ള നിറത്തിലോ ഇളം പിങ്ക് നിറത്തിലോ കാണപ്പെടുന്നു .ഇവയുടെ ഫലങ്ങൾ ഉരുണ്ടതും പച്ചനിറത്തിലുമാണ് .ഇവയിൽ വിഷാംശം അടങ്ങിയിരിക്കുന്നു .ഒരു ഫലത്തിൽ ഏകദേശം 300 വിത്തുകൾ വരെ കാണും . വിത്തുകൾ ചെറുതും മഞ്ഞ നിറത്തിലും കാണപ്പെടുന്നു .ഉരുളക്കിഴങ്ങ് വിത്തുകൾ വിതച്ച് പ്രജനനം നടത്താം എന്നിരുന്നാലും ഇത് വളരെ താമസമെടുക്കും .അതിനാൽ കിഴങ്ങ് നട്ടാണ് കൃഷി ചെയ്യുന്നത് .
ഇവയുടെ വിളവെടുപ്പ് കൃഷി , കാലാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു .എന്നിരുന്നാലും ഉരുളക്കിഴങ്ങ് നട്ട് 90 -120 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയും .ഇവയുടെ ഇലകളും തണ്ടുകളും മഞ്ഞ നിറമാകുമ്പോൾ വിളവെടുക്കാൻ പാകമായി എന്ന് മനസിലാക്കാം . വിളവെടുത്ത് 3 -4 മാസം വരെ ഉരുളക്കിഴങ്ങ് സംഭരിച്ച് വയ്ക്കാം .
- Botanical name : Solanum tuberosum
- Family : Solanaceae (potato family)
- Common name : Potato
- Malayalam : Urulankizhangu
- Hindi : Alu
- Tamil : Urulai Kizhangu
- Kannada : Aaloo, Aalugadde, Aaloogedde
- Telugu : Bangala Dumpa , Alu Gadda Urla Gadda
ഉരുളക്കിഴങ്ങിന്റെ ഔഷധഗുണങ്ങൾ .
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കാൻ .
ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിൽ അരച്ച് പഞ്ഞിയിൽ മുക്കി കണ്ണിന് ചുറ്റും വയ്ക്കണം 30 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകണം .ഇങ്ങനേ കുറച്ചുനാൾ പതിവായി ആവർത്തിച്ചാൽ കണ്ണിനുചുറ്റുമുള്ള കറുപ്പുനിറം മാറിക്കിട്ടും .
വരണ്ട ചർമ്മം ഇല്ലാതാക്കാൻ .
ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിൽ അരച്ച് കുറച്ച് തൈരും ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റിന് ശേഷവും കഴുകിക്കളയാം. ഇങ്ങനെ പതിവായി ആവർത്തിച്ചാൽ വരണ്ട ചർമ്മം മൃദുവാകും .
മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ .
ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 5 മിനിറ്റ് ചെറുതായി മുഖം മസാജ് ചെയ്യുക. ശേഷം കഴുകി കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ആവർത്തിച്ചാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .
ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ .
ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിൽ അരച്ച് ചർമ്മത്തിൽ പുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയാം .പതിവായി ആവർത്തിച്ചാൽ ചർമ്മത്തിലെ ചുളിവുകൾ മാറികിട്ടും .
പൊള്ളൽ സുഖപ്പെടാൻ .
പൊള്ളൽ ഏറ്റാൽ ഉടൻതന്നെ ഉരുളക്കിഴങ്ങ് അരച്ച് പൊള്ളലേറ്റ ഭാഗത്ത് കട്ടിക്ക് പുരട്ടിയാൽ പൊള്ളൽ പെട്ടന്ന് സുഖപ്പെടും .
മലബന്ധം ഇല്ലാതാക്കാൻ .
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ആവിയിൽ പുഴുങ്ങി കഴിച്ചാൽ മലം മൃദുവാകുകയും മലം പുറം തള്ളാൻ സഹായിക്കുകയും ചെയ്യും .
ഉരുളക്കിഴങ്ങ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ .
ഉരുളക്കിഴങ്ങിൽ മറ്റു പച്ചക്കറികളേക്കാൾ അന്നജം കൂടുതലാണ് അതിനാൽ ഇവ ശരീരത്തിന് കൂടുതൽ ഊർജം നൽകുന്നു .ഉരുളക്കിഴങ്ങ് പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമായതിനാൽ ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഇത് സഹായിക്കും .ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പ്രധിരോധശേഷിയുള്ള അന്നജം ദഹനത്തെ മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു .
ശരീര വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഉരുളക്കിഴങ്ങ് കഴിക്കുന്നത് വളരെ പ്രയോചനം ചെയ്യും .എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുന്നതാണ് നല്ലത് .ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുന്നത് ചിലയാളുകളിൽ കുടവയറിന് കാരണമാകുന്നു . ഗർഭിണികൾക്കും ഉരുളക്കിഴങ്ങ് കഴിക്കുന്നത് വളരെ നല്ലതാണ് .ഇത് കലോറിയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും .വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതിന് പകരം പ്രഭാത ഭക്ഷണത്തിലും കറികളിലും ഉരുളക്കിഴങ്ങ് ഉൾപ്പെടുത്താവുന്നതാണ് .
ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു .ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും .ഒരു ഇടത്തരം ഉരുളക്കിഴങ്ങിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു .ഉരുളക്കിഴങ്ങിൽ വിറ്റാമിൻ "സി" ധാരാളമായി അടങ്ങിയിട്ടുണ്ട് വിറ്റാമിൻ "സി" ശരീരത്തിന് വേണ്ടത്ര ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു .ഇത് വിളർച്ച പോലെയുള്ള രോഗങ്ങളെ തടയാൻ സഹായിക്കുന്നു .ഒരു ഇടത്തരം ഉരുളക്കിഴങ്ങിൽ 20 മില്ലിഗ്രാം വിറ്റാമിൻ "സി" അടങ്ങിയിരിക്കുന്നു. കൂടാതെ 0.8 മില്ലിഗ്രാം ഇരുമ്പും അടങ്ങിയിട്ടുണ്ട് .
ഉരുളക്കിഴങ്ങിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധം പോലെയുള്ള അവസ്ഥകളെ തടയുകയും ചെയ്യുന്നു . ഒരു ഇടത്തരം ഉരുളക്കിഴങ്ങിൽ ഏകദേശം 3.5 ഗ്രാം ഫൈബർ അടങ്ങിയിരിക്കുന്നു . ഉരുളക്കിഴങ്ങിന്റെ ഗ്ലൈസെമിക് സൂചിക 70-ൽ കൂടുതലാണ് .അതിനാൽ പ്രമേഹരോഗികൾ ഉരുളക്കിഴങ്ങ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് .