ഇന്ത്യയിൽ കാണപ്പെടുന്ന ഒരിനം കരിമ്പാണ് ഈഴക്കരിമ്പ് ഇതിനെ ചെങ്കരിമ്പ് ,കാന്താരക്കരിമ്പ് തുടങ്ങിയ പേരുകളിലും അറിയപ്പെടും .തമിഴ്‌നാട്ടിലാണ് ഈ കരിമ്പ് കൃഷി ചെയ്യുന്നത് .6 മീറ്ററോളം ഉയരത്തിൽ ഈ സസ്യം വളരാറുണ്ട് .സാധാരണ കരിമ്പുപോലെ ഈഴക്കരിമ്പിന് പഞ്ചസാരയുടെ അംശം കുറവാണ് .അതിനാൽ തന്നെ ഇതിന്റെ കൃഷിയും കുറവാണ് .
Botanical name - Saccharun ourindicum
Family - Gramineae
കേരളത്തിൽ ഓണം ആഘോഷിക്കുന്നതുപോലെ തമിഴ്‌നാടിന്റെ ദേശീയ ഉത്സവമാണ് പൊങ്കൽ .കേരളത്തിൽ ഓണത്തിന് അത്തപ്പൂക്കളം ഇടുന്നതുപോലെ പൊങ്കലിന് തമിഴ്‌നാട്ടിൽ ചെങ്കരിമ്പുകൊണ്ട് കോലം ഇടുന്നതും അലങ്കരിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ് .
പൊങ്കൽ മാത്രം ലക്ഷ്യമിട്ടാണ് ചെങ്കരിമ്പ് കൃഷി ചെയ്യുന്നത് .പൊങ്കൽ സമ്മാനമായി നൽകുന്നതും ചെങ്കരിമ്പാണ് .പൊങ്കൽ ഉത്സവത്തോട് സംബന്ധിച്ച് തമിഴ്നാട് സർക്കാർ നൽകുന്ന പൊങ്കൽ കിറ്റിൽ 6 അടി നീളമുള്ള ഒരു ചെങ്കരിമ്പും ഉണ്ടാകും .
എന്താണ് പൊങ്കൽ .
വിളയെറക്കാനും ,വിളവെടുക്കാനും അനുകൂല കാലാവസ്ഥ ഉണ്ടാക്കിത്തന്ന സൂര്യഭഗവാന് നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ് പൊങ്കൽ .വീടും ,പരിസരവും ,വ്യാപാരസ്ഥാപനങ്ങളും എല്ലാം വൃത്തിയാക്കി . പഴയതും വേണ്ടാത്തതുമായ സാധനങ്ങൾ മുഴുവൻ അഗ്നിക്ക് സമര്പ്പിക്കുകയും . ചെങ്കരിമ്പ്,ചെറൂള പൂക്കൾ ,മാവില ,വാഴ എന്നിവകൊണ്ട് വീടും ,വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും .ഒപ്പം നഷ്ടങ്ങളും ദുഖങ്ങളുമെല്ലാം മനസ്സിൽനിന്നും ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു ചടങ്ങാണ് പൊങ്കൽ . ജനുവരി 14 ന് ആണ് പൊങ്കൽ ആഘോഷിക്കുന്നത് .
മനപ്പൊങ്കൽ ,തൈപ്പൊങ്കൽ.
ജനുവരി 15 നാണ് മനപ്പൊങ്കൽ അഥവാ തൈപ്പൊങ്കൽ ആഘോഷിക്കുന്നത് . ബന്ധുമിത്രാതികളെല്ലാം വീട്ടിൽ ഒന്നിച്ചു കൂടുന്ന ഒരു ചടങ്ങാണിത് .വീട്ടുമുറ്റത്ത് ചാണകം മെഴുകി പലവർണ്ണങ്ങളിലുള്ള കോലം വരയ്ക്കുകയും .വീടിന് പുറത്ത് പാലിൽ അരി വേവിക്കുകയും ചെയ്യുന്നു . അരി വെന്തതിന് ശേഷം ചെങ്കരിമ്പ് ,പഴം ,നാളികേരം തുടങ്ങിയ സാധനങ്ങൾ സൂര്യദേവന് സമർപ്പിക്കുകയും . കുടുംബസമേതം സൂര്യഭഗവാനെ പ്രാർഥിക്കുകയും ചെയ്യുന്ന ചടങ്ങാണ് മനപ്പൊങ്കൽ അഥവാ തൈപ്പൊങ്കൽ.
മാട്ടുപ്പൊങ്കൽ.
ജനുവരി 16 ന് മാട്ടുപ്പൊങ്കൽ ആഘോഷിക്കുന്നു .തൊഴുത്ത് അലങ്കരിച്ച് കന്നുകാലികൾക്ക് മധുര പലഹാരങ്ങൾ കൊടുത്ത് അവയെ പൂജിക്കുന്നതാണ് പ്രധാന ചടങ്ങ് .
കാണിപ്പൊങ്കൽ (കാണും പൊങ്കൽ).
ജനുവരി 17 ന് കാണിപ്പൊങ്കൽ അഥവാ കാണും പൊങ്കൽ ആഘോഷിക്കുന്നു . ബന്ധുക്കൾ എല്ലാവരും ഒന്നിച്ചുകൂടുന്ന ദിവസമാണ് .അന്ന് ഇവർ പരസ്പരം വസ്ത്രങ്ങളും സമ്മാനങ്ങളും കൈമാറും .കൂടാതെ അവരുടെ തൊഴിലാളികൾക്കും വസ്ത്രങ്ങളും മറ്റു സമ്മാനങ്ങളും നൽകുന്നു .