ഇന്ത്യയിലുടനീളം വരണ്ട പ്രദേശങ്ങളിൽ കൃഷിചെയ്യുന്ന മുഖ്യമായ ഒരു മലക്കറി വിളയാണ് ചുവന്നുള്ളി .മലയാളത്തിൽ ഇതിനെ ചെറിയ ഉള്ളി എന്ന പേരിലും അറിയപ്പെടും .തമിഴിൽ ഇതിനെ ചിന്ന വെങ്കായം എന്ന പേരിലാണ് അറിയപ്പെടുക.
- Binomial name - Allium ascalonicum
- Family-Amaryllidaceae
- Common name-shallot
- Mlayalam - Chunnaulli , Cheriya ulli
- Tamil - Cinna venkayam
- Hindi- Piyaj
- Bengali - Pyaj ,Pianj
- Telugu - Neerulli
- Sanskrit - Palandu
ആവാസമേഖല .
ലോകമെമ്പാടുമുള്ള വരണ്ട ചൂടുള്ള പ്രദേശങ്ങളിലാണ് ചുവന്നുള്ളി കൃഷി ചെയ്യുന്നത് .ഇന്ത്യ ,ചൈന , ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ കൃഷി ചെയ്യുന്നു . ഇന്ത്യയിൽ ,തമിഴ്‌നാട് ,ഉത്തർപ്രദേശ് ,ഗുജറാത്ത് ,മധ്യപ്രദേശ് ,രാജസ്ഥാൻ ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ചുവന്നുള്ളി കൃഷി ചെയ്യുന്നു .കേരളത്തിലും ചെറിയ രീതിയിൽ ചുവന്നുള്ളി കൃഷി ചെയ്യുന്നുണ്ട് .ചുവന്നുള്ളിയായാലും,സവാളയായാലും കൃഷി ചെയ്യാൻ ചൂടുള്ള വരണ്ട കാലാവസ്ഥ ആവിശ്യമാണ് .മഴ ഇവയ്ക്ക് താങ്ങാൻ കഴിയില്ല . 3 -4 ദിവസം തുടർച്ചായി മഴപെയ്താൽ ഇവയെല്ലാ നശിച്ചുപോകും. എങ്കിലും ഇവയ്ക്ക് നനവ് ആവിശ്യമാണ് . അമിതമായി നനയ്‌ക്കാനും പാടില്ല .
സസ്യവിവരണം .
ഒരു ഏകവർഷി സസ്യമാണ് ചുവന്നുള്ളി . 30 -90 സെ.മി ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് . ചെറിയ കാണ്ഡത്തിന്റെ അടിയിൽനിന്നും വേരുകൾ ഉണ്ടാകുന്നു .കാണ്ഡത്തിന്റെ മുകൾ ഭാഗത്തുനിന്നും നീണ്ടുരുണ്ട കനം കുറഞ്ഞ ഇലകളുണ്ടാകുന്നു .ഇലകളുടെ ഉൾവശം പൊള്ളയാണ് . ഇലകളുടെ അടിയിലുള്ള കാണ്ഡം വളർന്നാണ് ചുവന്നുള്ളിയായി രൂപ പ്രാപിക്കുന്നത് .
വളർച്ചയുടെ അവസാനം ഇവയിൽ പൂക്കളുണ്ടാകുന്നു .ഇവയുടെ പൂക്കൾ പച്ചകലർന്ന വെള്ള നിറത്തിൽ കാണപ്പെടുന്നു .പൂക്കൾ കുലകളായി ഉണ്ടാകുന്നു . ഇവയിൽ ധാരാളം കറുത്ത നിറത്തിലുള്ള ചെറിയ വിത്തുകൾ കാണപ്പെടുന്നു . ചുവന്നുള്ളി വിത്തുകൾ പാകിയോ ബൾബുകൾ നട്ടുപിടിപ്പിച്ചോ പ്രജനനം നടത്താം .ഇതിന്റെ വിത്തുകൾ പാകിയാണ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് . ഇതിന്റെ വിത്തുകൾ വാങ്ങാൻ കീട്ടും . 1 കിലോയ്ക്ക് 2000 രൂപ അടുത്ത് വിലയുണ്ട് . ഒരു കിലോ വിത്തുണ്ടങ്കിൽ ഒരു ഏക്കറിൽ കൃഷിയിറക്കാൻ പറ്റും . ചുവന്നുള്ളി രണ്ടു തരമുണ്ട് . അല്ലികളായി കാണ്ഡമുള്ളതും .അല്ലികളില്ലാതെ സവാളയുടെ ആകൃതിയിൽ ഒറ്റ കാണ്ഡമുള്ളതും (Allium cepa) . കേരളത്തിലും തമിഴ്‌നാട്ടിലും അല്ലികളായി കാണ്ഡമുള്ള ചുവന്നുള്ളിയാണ് പ്രചാരത്തിലുള്ളത് .
ചുവന്നുള്ളിയുടെ ഉപയോഗങ്ങൾ .
ചുവന്നുള്ളി ലോകമെമ്പാടുമുള്ള വിവിധ കറികളിൽ ഒരു ചേരുവയാണ് .ഇതിന്റെ ഇലയും പൂവുമൊക്കെ കറികളിൽ ഉപയോഗിക്കാറുണ്ട് . ചുവന്നുള്ളികൊണ്ടുള്ള അച്ചാർ തമിഴ്‌നാട്ടുകാരുടെ പ്രിയപ്പെട്ട വിഭവമാണ് .ഇന്ത്യയിൽ ബംഗാൾ ,കേരളം ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ചുവന്നുള്ളി കൂടുതലായും കറികളിൽ ഉപയോഗിക്കുന്നത് .മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ടങ്കിലും സവാളയാണ് കൂടുതലും ഉപയോഗിക്കുന്നത് . കേരളീയർക്ക് സാമ്പാറിലും ,ഇറച്ചിക്കറികളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചുവന്നുള്ളി .അതുപോലെ തമിഴ്‌നാട്ടിലും സാമ്പാറിന് ചുവന്നുള്ളിയാണ് ഉപയോഗിക്കുന്നത് .കൂടാതെ ചുവന്നുള്ളിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് .
രാസഘടകങ്ങൾ .
ഉള്ളിയിൽ എരിവും രൂക്ഷഗന്ധവുമുള്ള ബാഷ്പീകരണ സ്വഭാവമുള്ള ഒരു തൈലവും ,സൾഫർ ,പഞ്ചസാര സില്ലാപക്രിൻ ,സില്ലിനൈൻ എന്നീ കർമ്മകാരി പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു .കൂടാതെ വിറ്റാമിൻ A,B,C, സ്റ്റാർച്ച് ,ധാതുലവണങ്ങൾ ,പ്രോട്ടീൻ ,കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു .
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങൾ .
ദഹനശക്തി വർദ്ധിപ്പിക്കും , മൂത്രം വർദ്ധിപ്പിക്കും , ഹൃദയത്തിന്റെ സങ്കോച വികാസക്ഷമത വർദ്ധിപ്പിക്കുന്നു .ആർത്തവ തകരാറുകൾ ക്രമപ്പെടുത്തുന്നു . ചർമ്മരോഗങ്ങൾ ശമിപ്പിക്കുന്നു .വേദന കുറയ്ക്കുന്നു .ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോൾ ഇല്ലാതാക്കുന്നു .മലവിസർജനം സുഗമമാക്കുന്നു . ഉദ്ധാരണം വർദ്ധിപ്പിക്കുന്നു .മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നു . പനി ,ചുമ ,കഫക്കെട്ട് ,തലവേദന എന്നിവ ശമിപ്പിക്കുന്നു .
രസാദിഗുണങ്ങൾ .
രസം -കടു ,മധുരം
ഗുണം -ഗുരു ,തീക്ഷ്ണം ,സ്‌നിഗ്ധം
വീര്യം - ഉഷ്‌ണം
വിപാകം -മധുരം
ഔഷധയോഗ്യഭാഗം - ബൾബ്
ചില ഔഷധപ്രയോഗങ്ങൾ .
ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാൻ .
ചുവന്നുള്ളി നീര് ,തേൻ ,ഗ്ലിസറിൻ എന്നിവ തുല്യ അളവിൽ കലർത്തി രാത്രിയിൽ കിടക്കാൻ നേരം ചുണ്ടിൽ പുരട്ടി രാവിലെ കഴുകിക്കളയാം .കുറച്ചുനാൾ പതിവായി ചെയ്താൽ എത്ര കറുത്ത ചുണ്ടുകൾക്കും നിറം വെയ്ക്കും .
മൂലക്കുരു മാറാൻ .
ചുവന്നുള്ളി നെയ്യിൽ മൂപ്പിച്ച് പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും .
മുഖക്കുരു ഇല്ലാതാക്കാൻ .
ചുവന്നുള്ളി നീര് ,തേൻ എന്നിവ തുല്യ അളവിൽ കലർത്തി മുഖത്തുപുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം .പതിവായി കുറച്ചുനാൾ ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .
പനി ,ചുമ ,കഫക്കെട്ട് ,ശ്വാസംമുട്ടൽ എന്നിവ മാറാൻ .
ചുവന്നുള്ളി നീര് ,ഇഞ്ചിനീര് ,തേൻ എന്നിവ തുല്യ അളവിൽ കലർത്തി ദിവസം 3 നേരം വീതം 3 -4 ദിവസം കഴിച്ചാൽ പനി ,ചുമ ,കഫക്കെട്ട് ,ശ്വാസംമുട്ടൽ എന്നിവ ശമിക്കും .
ചെവിവേദന മാറാൻ .
ചുവന്നുള്ളിയിട്ട് മൂപ്പിച്ച എണ്ണ 2 -3 തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും .കൂടാതെ ചൊറി ,വ്രണം , വിഷജന്തുക്കളുടെ കടി തുടങ്ങിയവയ്ക്ക്കും പുറമെ പുരട്ടാൻ നന്ന് .
കാഴ്ചശക്തി വർദ്ധിപ്പിക്കാൻ .
ചുവന്നുള്ളി നീര് 15 മില്ലി വീതം ദിവസവും കഴിച്ചാൽ കാഴ്ച്ചശക്തി വർദ്ധിക്കും .
ആസ്മ ,ചുമ .
ചുവന്നുള്ളി നെയ്യിൽ വറുത്ത് പതിവായി കഴിച്ചാൽ ആസ്മ ,ചുമ എന്നിവ ക്ഷമിക്കും .
സന്ധിവേദന മാറാൻ .
ചുവന്നുള്ളി നീര് ചെറുതായി ചൂടാക്കി പുറമെ പുരട്ടിയാൽ സന്ധിവേദന മാറും .
മൂക്കിലൂടെയുള്ള രക്തസ്രാവം .
ചുവന്നുള്ളി നീര് നസ്യം ചെയ്താൽ മൂക്കിലൂടെയുള്ള രക്തസ്രാവം നിൽക്കും .
ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ .
ചുവന്നുള്ളി നെയ്യിൽ ബ്രൗൺ നിറത്തിൽ വറുത്ത് പതിവായി കഴിച്ചാൽ പുരുഷന്മാരുടെ ഉദ്ധാരണശക്തിയും ,ലൈംഗീകശക്തിയും വർദ്ധിക്കും .
ദഹനക്കേട് ,വിശപ്പില്ലായ്മ .
ചുവന്നുള്ളി 15 മില്ലി നീരിൽ ഒരു നുള്ള് കല്ലുപ്പും ചേർത്ത് കഴിച്ചാൽ ദഹനക്കേട് ,വിശപ്പില്ലായ്മ എന്നിവ മാറിക്കിട്ടും .
ശുക്ലം വർദ്ധിപ്പിക്കാൻ .
ഉള്ളിയുടെ വിത്ത് പൊടിച്ച് 5 ഗ്രാം വീതം മാതളനാരങ്ങാ നീരിൽ ചേർത്ത് പതിവായി കഴിച്ചാൽ ശുക്ലം വർദ്ധിക്കും .
മോണവീക്കം മാറാൻ .
ചുവന്നുള്ളി അരച്ച് മോണകളിൽ പുരട്ടിയാൽ മോണവീക്കം മാറും .
മുടി വട്ടത്തിൽ കൊഴിയുന്നതിന് .
ചുവന്നുള്ളി,കുരുമുളക് ,കല്ലുപ്പ് എന്നിവ കൂട്ടിയരച്ച് പുറമെ പുരട്ടിയാൽ മുടി വട്ടത്തിൽ കൊഴിയുന്ന രോഗം മാറും .
വെള്ളപ്പാണ്ട് മാറാൻ .
ചുവന്നുള്ളിയും സമം ഉപ്പും ചേത്തരച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പുരട്ടി രാവിലെ അര മണിക്കൂർ ഇളം വെയിൽ കൊള്ളുക.പതിവായി ആവർത്തിച്ചാൽ വെള്ളപ്പാണ്ട് ശമിക്കും .
ചൊറി മാറാൻ .
100 മില്ലി വെളിച്ചെണ്ണയിൽ 125 ഗ്രാം ചുവന്നുള്ളി അരിഞ്ഞിട്ടു മൂപ്പിച്ച എണ്ണ ചൊറിയുള്ള ഭാഗങ്ങളിൽ പുരട്ടുക .ചൊറി മാറും .
ചൂടുകുരു മാറാൻ .
ചുവന്നുള്ളിയും ,ഇഞ്ചിയും ഇവ രണ്ടുംകൂടി അരച്ച് 10 ഗ്രാം രാത്രിയിൽ കിടക്കാൻ നേരം കഴിക്കുക .ഇങ്ങനെ മൂന്നോ നാലോ ദിവസം കഴിക്കുക .ചൂടുകുരു മാറുകയും പിന്നീട് ഉണ്ടാവുകയുമില്ല .
ചെങ്കണ്ണ് മാറാൻ .
ചുവന്നുള്ളിയുടെ നീര് കണ്ണിന്റെ പോളകളിൽ ദിവസം പല പ്രാവിശ്യം പുരടട്ടിയാൽ ചെങ്കണ്ണ് മാറും .
തലവേദന മാറാൻ .
ചുവന്നുള്ളിയും, കല്ലുപ്പും ചേർത്ത് അരച്ച് നെറ്റിയിൽ കട്ടിക്ക് പുരട്ടിയാൽ തലവേദന ശമിക്കും .
ചർമ്മത്തിലെ ചൊറിച്ചിൽ മാറാൻ .
100 ഗ്രാം ചുവന്നുള്ളി അരിഞ്ഞു 100 മില്ലി വെളിച്ചെണ്ണയിൽ ഉള്ളി കരിയുന്നത് വരെ കാച്ചി അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കാം. ഈ എണ്ണ ശരീരത്തിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക .കുറച്ചുദിവസം പതിവായി ആവർത്തിക്കുക .ചർമ്മത്തിലെ ചൊറിച്ചിൽ മാറും .
കുഴിനഖം മാറാൻ .
ചുവന്നുള്ളിയും കല്ലുപ്പും ചേർത്ത് അരച്ച് കുഴിനഖമുള്ള വിരലിൽ വച്ചുകെട്ടുക . കുഴിനഖം മാറും .
കൊളസ്‌ട്രോൾ കുറയ്ക്കാൻ .
ഒരു പിടി ചുവന്നുള്ളി അരിഞ്ഞ് ചെറുനാരങ്ങാ നീരും ചേർത്ത് ആഹാരത്തോടൊപ്പം പതിവായി കഴിച്ചാൽ കൊളസ്‌ട്രോൾ കുറയും .
Tags:
ഏകവർഷ സസ്യം