ഓടമരം

ഓടമരം,പരവമരം,പരുവമരം,കുറിഞ്ഞിമരം,വാതംകൊല്ലിമരം,കടമ്പ്,മരുന്ന്,കൽത്താമര,ഓരിലത്താമര,പ്രകുതി മരുന്ന്,നാട്ടുമരുന്നുകൾ,കൃഷ്ണതാമര health tips,പാരമ്പര്യമരുന്നുകൾ മലയാളം,ഒരിലത്താമര (orithal thamara,balanites roxburghii,zachum oil plant,ingudi,ഇംഗുദീ,താപസതരു,പുതിഗന്ധാ,കണ്ടകീടകം,അംഗാരപുഷ്പ,കണ്ടകീ വൃക്ഷ,ഹിൻഗോൽ,ഹിൻഗെൻ,ഹിൻഗോട്,നഞ്ചുണ്ട,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media

ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ചെറിയ മരമാണ് ഓടമരം .മുനിമാർക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വൃക്ഷം എന്ന അർത്ഥത്തിൽ താപസതരു എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ഇതിനെ ഇംഗുദീ , താപസതരുഃ, പൂതിഗന്ധഃ, കണ്ടകീടകം ,അംഗാരപുഷ്പഃ,കണ്ടകീവൃക്ഷ എന്നീ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Balanites roxburghii
  • Family : Zygophyllaceae (Caltrop family)
  • Synonyms : Balanites indica, Balanites rigida, Balanites jacquemontii
  • Common name : Desert Date
  • Malayalam : Odamaram 
  • Tamil : Nanchundan, Nancuntan
  • Telugu : Gara, Gara chettu
  • Kannada :  Ingala,  Ingalarada
  • Hindi :  Hingot, hingan, Ingudi, Hingor
  • Marathi : Hingalbet, Hingam
ആവാസമേഖല .

ഇന്ത്യയിൽ വളരെ വിരളമായി കാണപ്പെടുന്ന ഒരു ചെറുവൃക്ഷമാണ് ഓടമരം.മഴ കുറവുള്ള പ്രദേശങ്ങളിലാണ് ഈ വൃക്ഷം കാണപ്പെടുന്നത് .ഇന്ത്യയിൽ ഗുജറാത്തിലാണ് ഈ വൃക്ഷം കൂടുതലായും കാണപ്പെടുന്നത് ,കേരളത്തിൽ മറയൂർ ഭാഗങ്ങളിൽ ഓടമരം കാണപ്പെടുന്നു .

സസ്യവിവരണം .

4 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ മരത്തിൽ നിറയെ മുള്ളുകളുണ്ട്‌ .ഇവയുടെ ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു ,നരച്ച പച്ചനിറമുള്ള ഇവയുടെ ഇലയുടെ അടിവശം ചെറിയ രോമങ്ങൾ കാണപ്പെടുന്നു .

വർഷം  മുഴുവൻ ഇവയിൽ പൂക്കൾ കാണപ്പെടുന്നു .എങ്കിലും ഡിസംബർ -മാർച്ച് മാസത്തിലാണ് പൂക്കൾ കൂടുതലായും ഉണ്ടാകുന്നത് .നരച്ച പച്ചനിറത്തിലുള്ള പൂക്കളാണ് ഇവയുടേത് .പൂക്കൾക്ക് നേരിയ സുഗന്ധമുണ്ട്.മാർച്ച് മുതൽ ജൂലായ് വരെ ഇവയിൽ ഫലങ്ങൾ നിറഞ്ഞു നിൽക്കും .

ഇവയുടെ ഫലത്തിന് അണ്ഡാകൃതിയാണ് .ഫലത്തിന് കട്ടിയുള്ള പുറംതോട് ഉണ്ട് ,ഫലത്തിന്റെ ഉപരിതലത്തിൽ 5 ചാലുകൾ കാണപ്പെടുന്നു .ഫലം പാകമാകുമ്പോൾ വിളറിയ മഞ്ഞ നിറത്തിലാകുന്നു .ഫലത്തിൽ 5 വിത്തുകൾ കാണപ്പെടുന്നു .വിത്തിൽനിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ് ,


ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ .

ഓടമരത്തെപ്പറ്റി പുരാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട് .ശകുന്തള മാൻപേടയുടെ മുറിവുണക്കാൻ ഇതിന്റെ എണ്ണ ഉപയോഗിച്ചിരുന്നതായി ശാകുന്തളത്തിൽ പറയുന്നു .സന്യാസിമാർ ഓടമരത്തിന്റെ കായകൾ ഭക്ഷിച്ചിരുന്നതായും പറയുന്നു .

മുനിമാർക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വൃക്ഷം എന്ന അർത്ഥത്തിൽ താപസതരു എന്ന പേര് ഈ വൃക്ഷത്തിന് ലഭിച്ചത് .വനവാസ കാലത്ത് ശ്രീരാമൻ ഈ മരത്തിന്റെ ചുവട്ടിൽ താമസിച്ചിരുന്നതായും രാമായണത്തിൽ പരാമർശിക്കുന്നു. .അതിനാൽ തന്നെ ഈ മരത്തിന്റെ ജന്മദേശം ഇന്ത്യയാണെന്ന് പറയപ്പെടുന്നു .

രാസഘടകങ്ങൾ .

ഇതിന്റെ ഫലത്തിനുള്ളിൽ ബാലനൈറ്റേസിൻ എന്ന പേരുള്ള ഒരു സ്റ്റീറോയിഡിൻ സാപ്പൊണിനുണ്ട് .ഇതിൽ തന്നെ ഡയോസ്ജെനിൻ ഗ്ലുക്കോസ് ,റാംനോസ് ,സൈലോസ് എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു .

രസാദിഗുണങ്ങൾ .

രസം -തിക്തം 
ഗുണം -സ് നിഗ്ദ്ധം 
വീര്യം -ഉഷ്‌ണം 
വിപാകം -കടു 

ഔഷധഗുണങ്ങൾ .

ഓടലെണ്ണ സ് നിഗ്ദ്ധവും ഉഷ്‌ണവും ആയതുകൊണ്ട് വാതത്തെയും .തിക്തവും ഉഷ്‌ണവുമായതുകൊണ്ട് കഫത്തെയും ശമിപ്പിക്കുന്നു .ഉദരകൃമി ,വിഷം ,വേദന ,ഉദരശൂലം ശ്വിത്രം ,മൂത്രരോഗങ്ങൾ ,വ്രണം എന്നിവ ശമിപ്പിക്കുന്നു .കുഷ്ഠരോഗത്തിൽ ഓടലെണ്ണ ഒരു ബാഹ്യലേപനമായി പുരട്ടുവാൻ ചരകൻ നിർദ്ദേശിക്കുന്നു .

ഔഷധയോഗ്യഭാഗങ്ങൾ .കായ ,വിത്തിൽ നിന്നും എടുക്കുന്ന എണ്ണ ,ഇല 

ചില ഔഷധപ്രയോഗങ്ങൾ .

ഓടപ്പഴത്തിന്റെ ഉള്ളിലെ മാതളവും ഇരട്ടിമധുരവും സമം അരച്ച് 3 ഗ്രാം വീതം ദിവസം 3 നേരം വീതം കുറച്ചുനാൾ പതിവായി കഴിച്ചാൽ  രക്തപിത്തം ശമിക്കും .

ഓടപ്പഴത്തിന്റെ ഉള്ളിലെ മാതളവും ,നെന്മേനിവാകയുടെ തൊലിയും തുല്യ അളവിൽ അരച്ച് 3 ഗ്രാം വീതം തേൻ ചേർത്ത് ദിവസം 3 നേരം കഴിച്ചാൽ എലിവിഷം ശമിക്കും .

ഇതിന്റെ വിത്തിൽനിന്നും എടുക്കുന്ന എണ്ണ ദുഷ്ട വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .

ഇതിന്റെ ഫലം അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും .

Previous Post Next Post