എരട്ടയാനി ഔഷധഗുണങ്ങൾ

pokok,red flowers,tumbuhan,shrub,leea rubra,red leea plant,กระตังใบ,สตางค์,ปวดเมื่อย,สรรพคุณ,สาระสุขภาพ,สมุนไพร,สมุนไพรไทย,สมุนไพรพื้นบ้าน,พืชป่า,nedte,nedeelu,leea indica,anti diabetic,diabetes mellitus,sugar trouble,sugar problem,folklore medicine for diabetes,indian medicine for diabetes,dr m s krishnamurthy,suvacha ayurveda,best ayurveda physician,best ayurveda treatment,best ayurveda consultant,best ayurveda medicine


ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഒരു വലിയ കുറ്റിച്ചെടിയാണ്  എരട്ടയാനി .മലയാളത്തിൽ ഇതിനെ ഞഴുക്, ഞളു, കുടഞഴുക്,മണിപ്പെരണ്ടി.ഞക്ക് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

  • Botanical name : Leea indica
  • Family : Vitaceae (Grape family)
  • Common name : Bandicoot Berry
  • Malayalam : Erattayani , Kudanjezhuku ,Njallu , Njakku ,Maniperandi
  • Tamil : Nalava, Ottannalam
  • Telugu : Amkado
  • Kannada :  Andilu, Tannunuka
  • Hindi : Kukur jihwa
  • Bengali : Kurkur
  • Sanskrit : Chatri ,Kukura ,Jihwa
ആവാസമേഖല .

ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ എരട്ടയാനി സാധാരണ കാണപ്പെടുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,നേപ്പാൾ ,ബംഗ്ലാദേശ് ,ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മ്യാൻമർ ,വിയറ്റ്നാം ,കംബോഡിയ ,മലേഷ്യ ,സിംഗപ്പൂർ, സുമാത്ര, ഫിലിപ്പീൻസ് തുടങ്ങിയ പല രാജ്യങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .

രൂപവിവരണം .

2 മുതൽ 10 മീറ്റർ ഉയരത്തിൽ വരെ ഒരു വലിയ കുറ്റിച്ചെടിയായോ ചെറിയ മരമായോ ഈ സസ്യം വളരാറുണ്ട് .ഇവയുടെ ഇലകൾക്ക് നല്ല വലിപ്പമുണ്ടാകും. ഇവയുടെ പൂക്കൾക്ക് പച്ച കലർന്ന വെള്ള നിറമാണ് .മെയ് മുതൽ ജൂൺ വരെയാണ് ഇവയുടെ പൂക്കാലം . ഇവയുടെ ചെറിയ കായകൾ വൃത്താകൃതിയിലും കുലകളായി ഉണ്ടാകുന്നു . ഇവ ആദ്യം പച്ച നിറത്തിലും പഴുക്കുമ്പോൾ ചുവപ്പുനിറത്തിലും ആകുന്നു .


എരട്ടയാനി ഉപയോഗങ്ങൾ .

ഒരു ഔഷധസസ്യമാണ് എരട്ടയാനി .ഇതിന്റെ ഇലയ്ക്കും ,വേരിനും നിരവധി ഔഷധഗുണങ്ങളുണ്ട് .ഇതിന്റെ കുരുന്നില ഭക്ഷ്യയോഗ്യമാണ് .ശ്രീലങ്കയിൽ ഇതിന്റെ തളിരില ഇലക്കറിയായി ഉപയോഗിക്കുന്നു .ഇതിന്റെ കായകളും ചിലർ ഭക്ഷിക്കാറുണ്ട് .ഹിന്ദു ആചാര പ്രകാരം മൃദദേഹം ദഹിപ്പിച്ച ശേഷം ചിതയിൽ നിന്നും അസ്ഥി പെറുക്കിയെടുക്കാൻ ഇതിന്റെ കമ്പുകൾ ഉപയോഗിക്കുന്നു .

ഔഷധഗുണങ്ങൾ .

എരട്ടയാനിയുടെ ഇലയും ,വേരും ,കായും പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വിവിധ രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്നു . കുടൽ കാൻസർ ,ഗർഭാശയ കാൻസർ തുടങ്ങിയവയെ ചെറുക്കാനുള്ള ഔഷധഗുണങ്ങൾ ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ടന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് .ശരീരവേദന ,തലവേദന ,പനി ,ഹൃദ്രോഗം ,പ്രമേഹം ,വയറിളക്കം ,കാൻസർ,ഉറക്കമില്ലായ്മ ,കരപ്പൻ ,മുറിവ് ,ഒടിവ് തുടങ്ങിയവയുടെ ചികിത്സിയ്ക്ക് എരട്ടയാനിയുടെ കായ ,വേര് ,ഇല  എന്നിവ ഔഷധമായി ഉപയോഗിക്കുന്നു .



Previous Post Next Post