ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പാഴ്ച്ചെടിയാണ് ഊരം.കേരളത്തിൽ ഇതിനെ ഊരവം ,ഊർപണം,ഊർപം, വട്ടൂർപം, ഊർപൻ, ഉത്തിരം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ "ബർ മല്ലോ" എന്ന പേരിൽ അറിയപ്പെടുന്നു
- Botanical name : Urena lobata
- Family: Malvaceae (Mallow family)
- Synonyms : Urena lobata , Urena sinuata
- Common name : Burr mallow,pink Chinese burr, Hibiscus burr, Caesarweed , Congo Jute , Pink burr , Urena burr
- Malayalam : Uram, Uthiram ,Oorpanam ,Oorpam,Vattoorpam,Oorpan
- Tamil : Ottatti
- Telugu : Nalla benda , Padanikaada, Piliyamankena
- Kannada : Bekkina hejje gida
- Gujarati : Vagadau bhindo
- Marathi : Raan kapashi
- Sanskrit: Atibala, Bala, Nagabala
ആവാസമേഖല .
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പാഴ്ച്ചെടിയാണ് ഊരം.കേരളത്തിൽ പാഴ്പ്രദേശങ്ങളിലും ,പാതയോരങ്ങളിലും ,പറമ്പിലും ,വനങ്ങളിലും കാണപ്പെടുന്നു .സമുദ്ര നിരപ്പിൽ നിന്നും 2,000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .
സസ്യവിവരണം .
2 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഊരം. അതിവേഗം വളരുന്ന ഒരു സസ്യം കൂടിയാണിത് .ഇവയുടെ പച്ചനിറത്തിലുള്ള പരുപരുത്ത ഇലയുടെ അഗ്രഭാഗം മൂന്നു കോണുകളോട് കൂടിയതാണ് .ഇവയുടെ ഇലകളിലെ സിരകൾ തെളിഞ്ഞുകാണാം .
ഇവയുടെ തണ്ടുകൾ ഇരുണ്ട നിറത്തിലാണ് ,തണ്ടുകളിൽ ചെറിയ രോമങ്ങൾ കാണപ്പെടുന്നു .ഇവയുടെ തണ്ടിൽ ബലമുള്ള ഒരു നാര് അടങ്ങിയിരിക്കുന്നു . പൂക്കൾക്ക് വെള്ള കലർന്ന പിങ്ക് നിറമാണ് .ഇതിന്റെ പൂക്കൾ അതിരാവിലെ വിരിഞ്ഞ് ഉച്ചയോടെ വാടിപോകുകയും ചെയ്യുന്നു .
ഇവയുടെ കായകൾക്ക് മൂന്ന് വരിപ്പുകളുള്ളതും രോമങ്ങൾകൊണ്ട് പൊതിഞ്ഞതുമാണ് . ഇതിന്റെ കായകൾക്ക് വസ്ത്രങ്ങളിലും മൃഗങ്ങളുടെ ശരീരത്തിലും പറ്റിപ്പിടിക്കുന്ന സ്വഭാവമുണ്ട് .ഇങ്ങനെയാണ് ഈ സസ്യത്തിന്റെ വിത്തുവിതരണം നടക്കുന്നതും .ഇതിന്റെ കായുടെ ഉള്ളിലെ വിത്തിൽ എണ്ണ അടങ്ങിയിരിക്കുന്നു .
ഊരം ഉപയോഗങ്ങൾ .
കേരളത്തിൽ ഊരം ഒരു പാഴ്ച്ചെടിയാണങ്കിലും വിദേശ രാജ്യങ്ങളിൽ ഈ സസ്യം ധാരാളമായി കൃഷി ചെയ്യുന്നുണ്ട് .ഈ ചെടിയുടെ വിത്തിൽ എണ്ണയും ചെടിയുടെ തൊലിയിൽ ബലമുള്ള നാരും അടങ്ങിയിരിക്കുന്നു .ഈ നാരുകൾ ചരടുകൾ ,കയറുകൾ ,ചാക്കുകൾ ,തുണിത്തരങ്ങൾ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു .കൂടാതെ നിരവധി ഔഷധഗുണങ്ങളുമുണ്ട് ഈ സസ്യത്തിന് .
ഊരം ഔഷധഗുണങ്ങൾ .
പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഈ ചെടി സാധാരണ ഔഷധമായി ഉപയോഗിക്കുന്നു . ഈ സസ്യത്തിന്റെ ഇല ,പൂവ് ,വേര് ,തൊലി എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് .വയറുവേദന ,വയറിളക്കം ,മലേറിയ , തലവേദന ,പല്ലുവേദന ,മുറിവുകൾ ,ടോൺസിലൈറ്റിസ് ,ഗൊണോറിയ,പനി ,വാതരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു .
- ഈ സസ്യത്തിന്റെ ഇല അരച്ച് മുറിവുകൾക്കും ,ത്വക്ക് രോഗങ്ങൾക്കും പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .
- ഈ സസ്യത്തിന്റെ ഇലയുടെ നീര് വയറിളക്കം ,വയറുവേദന ,മലേറിയ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു .
- ഈ സസ്യത്തിന്റെ ഇലയും ,വേരും ചേർത്തുണ്ടാക്കുന്ന കഷായം ശരീരവേദന ശമിപ്പിക്കുന്നു .
- ഈ സസ്യത്തിന്റെ ഇലയരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കുന്നു .
- ഈ സസ്യത്തിന്റെ വേരിന്റെ കഷായം ദഹനക്കേട് ,വയറിളക്കം ,ഛർദ്ദി ,ജലദോഷം ,ടോൺസിലൈറ്റിസ് ,ഗോയിറ്റർ ,മലേറിയ ,വാതരോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു .
- ഈ സസ്യത്തിന്റെ തണ്ടുകൾ പച്ചയ്ക്ക് ചവച്ചാൽ പല്ലുവേദന ശമിക്കുന്നു .
- ഈ സസ്യത്തിന്റെ പുറംതൊലി അരച്ച് മുറിവുകളിൽ പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയാൻ സഹായിക്കുന്നു .
- ഒടിവുകൾ ,ചതവുകൾ ,പാമ്പിൻ വിഷം മുതലായവയുടെ ചികിത്സയ്ക്ക് ഈ ചെടി സമൂലമായി ഔഷധമായി ഉപയോഗിക്കുന്നു .
Tags:
കുറ്റിച്ചെടി