കരീബിയന്‍ പൈന്‍



ഒരു അലങ്കാര വൃക്ഷമാണ് കരീബിയന്‍ പൈന്‍ .മലയാളത്തിൽ ഇതിനെ ഒക്കോട്ടപൈൻ എന്ന പേരിൽ അറിയപ്പെടുന്നു .

  • Binomial name : Pinus caribaea
  • Family : Pinaceae
  • Common name : Caribbean pine, Cuban pine, Bahamas pitch pine, Honduras Caribbean pine, Honduras pine, pitch pine
  • Malayalam : Okkottapain

ആവാസമേഖല .

കരീബിയ ,മധ്യ അമേരിക്ക ,മെക്‌സിക്കോ എന്നിവടങ്ങളിലാണ്‌ ഈ വൃക്ഷം സാധാരണ വളരുന്നത് .ഇന്ത്യയിൽ ഒരു അലങ്കാര വൃക്ഷമായി ചില പ്രദേശങ്ങളിൽ കാണപ്പെടുന്നു .കേരളത്തുലും വിരളമായി ഈ വൃക്ഷം കാണപ്പെടുന്നു .ഇടുക്കി ജില്ലയിൽ കരീബിയന്‍ പൈന്‍ വളരുന്നുണ്ട് .

സസ്യവിവരണം .

ഏകദേശം 30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് കരീബിയന്‍ പൈന്‍ . ഈ മരത്തിന്റെ തായ്ത്തടി മിക്കവാറും വളവില്ലാതെ മുകളിലേയ്ക്ക് വളരും .ഈ വൃക്ഷത്തിന്റെ താഴത്തെ ശാഖകൾ വലുതും തറയ്ക്ക് സമാന്തരമായി തൂങ്ങി വളരുകയും. മുകളിലെ ശാഖകൾ ഉയർന്നു വളരാറുമാണ്  പതിവ് .

ഈ വൃക്ഷത്തിന് രണ്ടുതരം ഇലകളുണ്ട് .തവിട്ടുനിറത്തിൽ ശൽക്കതുല്യമായ ചെറിയ ഇലകളും പച്ച നിറത്തിലുള്ള സൂചിയിലകളും .ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നതും  ഈ സൂചി ഇലകളാണ് .

ഫലങ്ങളില്ലാതെ വിത്തുകൾ ഉണ്ടാകുന്ന ഒരു വൃക്ഷമാണ് കരീബിയന്‍ പൈന്‍. ലിംഗാവയവങ്ങൾ കോണുകളാണ് .ഒരു മരത്തിൽ ആൺ കോണുകളും പെൺ കോണുകളും ഉണ്ടാകുന്നു .പെൺ കോണുകൾ വലുതാണ് .പരാഗവിതരണം കാറ്റുമൂലമാണ് നടക്കുന്നത് .വിത്തുകൾക്ക് ചിറകുകളുണ്ട് .ഇതിന്റെ വിത്തുകൾ വിളയാൻ ഏകദേശം ഒന്നര വർഷത്തോളം സമയമെടുക്കും .


കരീബിയന്‍ പൈന്‍ ഉപയോഗങ്ങൾ .

പശയുള്ള ഒരു മരമാണ് കരീബിയന്‍ പൈന്‍ . ഇതിന്റെ തടിക്ക് വാസനയുണ്ട് .ഇതിന്റെ പട്ടയിൽ അടങ്ങിയിരിക്കുന്ന ടാനിൻ ചായങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .ഇവയുടെ ഇലയിൽ നിന്നും ഒരു തൈലം ഉത്പാദിപ്പിക്കുന്നുണ്ട് .ഇത് സ്‌നാനൗഷധമായി ഉപയോഗിക്കുന്നു .

ഇവയുടെ തടിയിൽ നിന്നും ടർപന്റൈൻ ഹെവി ഓയിലുകൾ ,റെസിനുകൾ എന്നിവ ഉൽപാദിപ്പിക്കാനാവിശ്യമായാ ഒലിയോറെസിനുകൾ ശേഖരിക്കുന്നു .

കരീബിയന്‍ പൈന്‍ മരത്തിന്റെ തടിക്ക് ഉറപ്പും ബലവുമുള്ളതാണ് .പക്ഷെ ഇവയ്ക്ക് പൊട്ടുന്ന സ്വഭാവമുണ്ട് .അതിനാൽ ഫർണിച്ചർ നിർമ്മാണത്തിന് ഇവയുടെ തടി ഉപയോഗിക്കാറില്ല .തടി പേപ്പർ നിർമ്മാണത്തിനും പായ്ക്കിങ് പെട്ടികളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു .



Previous Post Next Post