ഒലട്ടിപ്പന (ചുണ്ടപ്പന)

 

ആനപ്പന,കാളിപ്പന,യക്ഷിപ്പന,ഈറമ്പന,malayalam astrology,jyothisham,kerala astrology,keralaelephant,kerala,mallus,mambi,mambi fans,indian,elephant lovers,mallu hot,hot actress,mangalamkunnu,thechikottukavudevidasan,aanachandan,aanaelekan,puthuppallykeshavan,gajaveeran,pooramvibes,mangalamkunnukarnan,aanaperuma,ramachandran,vishnushankar,pambadirajan,appus,umakkutty,std5,std 5,umakkutty std5,scert kerala syllabus,uma kutty

പനവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു വൃക്ഷമാണ് ഒലട്ടിപ്പന അഥവാ ചൂണ്ടപ്പന.മലയാളത്തിൽ ചൂണ്ടപ്പന, ഒലട്ടിപ്പന ,ആനപ്പന ,വാഴപ്പന ,ഈറമ്പന, കാളിപ്പന തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ മലബാർ സാഗോപാം ,ബാസ്റ്റാർഡ് സാഗോ ,ഫിഷ് ടെയ്ൽ പാം എന്നീ പേരുകളിലും .സംസ്‌കൃതത്തിൽ ദീർഘഃ,മദഃ എന്നീ പേരുകളിലും അറിയപ്പെടുന്നു .

  • Botanical name : Caryota urens
  • Family : Arecaceae (Palm family)
  • Common name : Jaggery palm , Indian sago palm , Fishtail palm , Solitary fishtail palm , Elephant's palm , Sago palm , Toddy palm , Wine palm
  • Malayalam : Anappana , Choondappana , Olattippana ,Vaazhappana ,Eerambana , Kaalippana
  • Tamil : Kontalpanai
  • Hindi : Mari , Ban-khajur
  • Kannada : Bagane
  • Telugu :  Jeelugu
  • Marathi :  Bherli-maad
  • Gujarati :  Shivjata

ആവാസമേഖല .

ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ചൂണ്ടപ്പന കാണപ്പെടുന്നു .കേരളത്തിൽ നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും കാണപ്പെടുന്നു . കേരളത്തിലെ വനങ്ങളിൽ ധാരാളമായി ചൂണ്ടപ്പന കണ്ടിരുന്നു .എന്നാൽ ഇപ്പോൾ വളരെ അപൂർവ്വമായേ കാണപ്പെടുന്നൊള്ളു .

ആനയുടെ ഇഷ്ട ഭക്ഷണമാണ് ചൂണ്ടപ്പന .അതിനാൽ തന്നെയാണ് ആനപ്പന എന്ന പേരിൽ ഈ വൃക്ഷം അറിയപ്പെടുന്നത് .കാട്ടാനകൾ ഇവയെ മൂടോടെ മറിച്ചിട്ടാണ് ഭക്ഷിക്കാറ് .അതിനാൽ തന്നെ ചൂണ്ടപ്പന ഇപ്പോൾ വിരളമായേ കാട്ടിൽ കാണപ്പെടുന്നൊള്ളു .

ഇന്ത്യ കൂടാതെ ശ്രീലങ്ക ,മ്യാന്മാർ ,നേപ്പാൾ ,മലേഷ്യ ,ആസ്‌ത്രേലിയ ,കംബോഡിയാ ,സിംഗപ്പൂർ ,ജാവ എന്നിവിടങ്ങളിലും ചൂണ്ടപ്പന കാണപ്പെടുന്നു .

സസ്യവിവരണം .

ഏകദേശം 18 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷം .ഇവയുടെ തടിയിൽ ഓലകൾ പൊഴിഞ്ഞുപോയ പാടുകൾ ധാരാളമായി കാണപ്പെടും .തടിയുടെ പുറംഭാഗം ചാരനിറത്തിലാണ് .തടിയുടെ ഉൾഭാഗം നാരുകൊണ്ട് നിറഞ്ഞതാണ് . തടിയുടെ പുറംഭാഗത്തിന് നല്ല കട്ടിയുണ്ട് .

ഇവയുടെ ഓലകൾക്ക് ഏകദേശം 5 മീറ്റർ നീളവും 3 .5 മീറ്റർ വീതിയുമുണ്ടാകും  .ഇവയുടെ ഓലകളുടെ അഗ്രഭാഗം മത്സ്യത്തിന്റെ വാലിന്റെ ആകൃതിയാണ് .അതിനാലാണ് ഫിഷ് ടെയ്ൽ പാം  എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നത് . ഇവയുടെ ഓലയുടെ മടലിന് നല്ല ബലമുണ്ടാകും . ഓലയുടെ മടൽ പണ്ട് ചൂണ്ടയുണ്ടാക്കാൻ ധാരാളമായി ഉപയോഗിച്ചിരുന്നു .അതിനാലാണ് ചൂണ്ടപ്പന എന്ന പേര് ഈ വൃക്ഷത്തിന് വരാൻ കാരണം .

10 വയസാകുമ്പോഴാണ് ചൂണ്ടപ്പന പൂക്കാൻ ആരംഭിക്കുന്നത് .പൂങ്കുലകൾക്ക് 5 മീറ്റർ നീളമുണ്ടാകും .നല്ല മുടിയുള്ള സ്ത്രീകളെ പനങ്കുല പോലെ  മുടിയുള്ളവൾ എന്ന് വിശേഷിപ്പിക്കാറുണ്ട് .
ആൺ പെൺ പൂക്കൾ ഒരേ കുലയിൽ തന്നെയുണ്ടാകുന്നു .ഇവയുടെ ഫലത്തിന് ഗോളാകൃതിയാണ്. ഇവ ആദ്യം പച്ചനിറത്തിലും വിളയുമ്പോൾ നരച്ച ചുവപ്പ് നിറത്തിലും കാണപ്പെടുന്നു .ഇവ പക്ഷികളും മറ്റ് ജന്തുക്കളും ഭക്ഷിക്കാറുണ്ട് .


ചൂണ്ടപ്പന ഉപയോഗങ്ങൾ .

നല്ല പ്രായമായ ചൂണ്ടപ്പനയുടെ പുറം പാളിക്ക് നല്ല ബലമുണ്ട് . നിലമുഴാൻ ഉപയോഗിക്കുന്ന കരിക്കോൽ ഉണ്ടാക്കിയിരുന്നത് ഇതിന്റെ തടികൊണ്ട് മാത്രമാണ് .കൂടാതെ കോടാലി ,തൂമ്പ തുടങ്ങിയവയുടെ കൈപ്പിടിയുണ്ടാക്കാനും ഇതിന്റെ പുറം ഭാഗം ഉപയോഗിക്കുന്നു .

ചൂണ്ടപ്പനയുടെ തടിയുടെ ഉള്ളിലെ ചോറ് (മജ്ജ ) ഭക്ഷ്യയോഗ്യമാണ് . ആദിവാസികളുടെ ഇഷ്ട്ട ഭക്ഷണമാണ് തടിയുടെ ഉള്ളിലെ ചോറ് .തടി വെട്ടി ചെറിയ തുണ്ടങ്ങളാക്കി മുറിച്ച് തടിയുടെ പുറം ഭാഗം മാറ്റി ഉള്ളിലെ ചോറ് ചതച്ച് നീരെടുത്ത് പാത്രങ്ങളിൽ ഒഴിച്ച് വയ്ക്കുന്നു .ഏറെ നേരത്തിന് ശേഷം ഇതിന്റെ അടിയിൽ അടിയുന്ന ഖര വസ്തു വെള്ളം നീക്കിയ ശേഷം ഉണക്കി കിട്ടുന്ന പൊടികൊണ്ട്  വിവിധ തരത്തിലുള്ള ഭക്ഷണങ്ങളുണ്ടാക്കുന്നു .

തെങ്ങിൽ നിന്നും മറ്റ് പനകളിൽ നിന്നും കള്ളെടുക്കുന്നപോലെ ചൂണ്ടപ്പനയുടെ പൂങ്കുലയിൽ നിന്നും കള്ളെടുക്കാറുണ്ട് .തെങ്ങിൽനിന്നും മറ്റ് പനകളിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ കള്ള് ചൂണ്ടപ്പനയിൽ നിന്നും കിട്ടും .എന്നാൽ തെങ്ങോ ,മറ്റ് പനകളോ ചെത്തി കള്ളെടുക്കുന്നതിൽ നിന്നും വ്യത്യസ്തമാണ് ചൂണ്ടപ്പന ചെത്തി കള്ളെടുക്കുന്നത്‌ .അതിനാൽ തന്നെ ചൂണ്ടപ്പന ചെത്താൻ വിദഗ്ദ്ധ തൊഴിലാളി ആവിശ്യമാണ് .അതിനാൽ തന്നെ ഇവയെ കള്ള് ഉല്പാദത്തിന് വ്യാപകമായി ഉപയോഗിക്കുന്നില്ല .

ചൂണ്ടപ്പനയിൽ നിന്നും എടുക്കുന്ന കള്ളിന് ഔഷധഗുണങ്ങളുണ്ട് .ഇളം കള്ളിന് മധുരവും പഴകിയാൽ ലഹരിയുമാണ് .ഇവയിൽ വിറ്റാമിൻ "ബി " , പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .ഇളം കള്ള് കുടിക്കുന്നത് പുഷ്ട്ടികരമാണ് .ഈ കള്ളിൽ  പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവയിൽ നിന്നും ശർക്കരയും ഉണ്ടാക്കുന്നു .

കൂടാതെ ഒരു അലങ്കാര വൃക്ഷമാണ് ചുണ്ടപ്പന .ദേവാലയങ്ങൾ ,പന്തലുകൾ എന്നിവ അലങ്കരിക്കാൻ ഇവയുടെ പൂങ്കുലകളും ഓലകളും ഉപയോഗിക്കുന്നു .ചൂണ്ടപ്പനയുടെ വേരിന്റെ അഗ്രം ചതച്ച് അതുകൊണ്ട് പല്ല് തേച്ചാൽ മോണരോഗങ്ങളും, ദന്തരോഗങ്ങളും ഉണ്ടാകില്ല എന്ന് പറയപ്പെടുന്നു .



Previous Post Next Post