എണ്ണപ്പന

എണ്ണപ്പന,എണ്ണപ്പന തോട്ടം,എണ്ണപ്പന കൃഷി നഷ്ടത്തിൽ,മലപ്പുറത്ത്,oil palm,oil palm sprouts,rice,matta rice,oil palm estates,palm oil kaise banta hai,how to extract pure plam oil,plam oil processing,latest news in malayalam,malayalam news,malayalam news live,asianet,asianet news,latest malayalam news,kerala news live,asianet news live,breaking news,malayalam breaking news,latest kerala news,live news malayalam,mathrubhumi,kerala headlines


തെങ്ങിനോട് സാദൃശ്യമുള്ളതും ഒറ്റത്തടിയായി വളരുന്നതുമായ ഒരു വൃക്ഷമാണ് എണ്ണപ്പന .ഇംഗ്ലീഷിൽ ആഫ്രിക്കൻ ഓയിൽ പാം ,ഓയിൽ പാം ,മക്കാവ് ഫാറ്റ്  തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name :  Elaeis guineensis
  • Family : Arecaceae (Palm family)
  • Synonyms : Elaeis madagascariensis, Elaeis melanococca
  • Common name : African Oil Palm, macaw fat,Oil palm
  • Malayalam : Ennappana
ആവാസമേഖല .

എണ്ണപ്പനയുടെ ജന്മദേശത്തെപ്പറ്റി ശാസ്ത്രലോകത്തിന് വിഭിന്ന അഭിപ്രായങ്ങളാണ് ഉള്ളത് .പശ്ചിമ ആഫ്രിക്കയിലെ ലൈബീരിയ ,സാംബിയ മുതൽ അംഗോള വരെയുള്ള പ്രദേശങ്ങളാ അമേരിക്കയോ ആയിരിക്കാം ഇവയുടെ ജന്മദേശം എന്ന് കരുതപ്പെടുന്നു .മലേഷ്യ ,സിംഗപ്പൂർ എന്നീ രാജ്യങ്ങളില് എണ്ണപ്പന വ്യാപകമായി കാണപ്പെടുന്നു .ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണപ്പന കൃഷി ചെയ്യുന്നത്  മലേഷ്യയിലാണ്  .ലോകത്തിലെ ആകെ ഉല്പാദനത്തിന്റെ 51 % ഇവിടെയാണ് .

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ എണ്ണപ്പന കൃഷി ചെയ്യുന്നുണ്ട് .കേരളത്തിൽ തൃശൂർ ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം എന്നീ ജില്ലകളിൽ എണ്ണപ്പന കൃഷി ചെയ്യുന്നു .തൊടുപുഴ. കുളത്തൂപ്പുഴ ,കൊടുമൺ എന്നീ സ്ഥലങ്ങളിലാണ്  എണ്ണപ്പന  വ്യാപകമായി കൃഷി ചെയ്യുന്നത്  .

എണ്ണപ്പന ഇനങ്ങൾ .

 മൈക്രോകാരിയ ,ടെനെറാ,ഡ്യുറോ തുടങ്ങിയ ഇനങ്ങളാണ്   ഉള്ളത് . ഇതിൽ ഡ്യുറോ,പിസിഫെറാ എന്നിവയുടെ സങ്കരയിനമായ ടെനെറായാണ് വ്യവസായ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് .കാരണം കൂടുതൽ എണ്ണ ഈ ഇനത്തിൽനിന്നാണ് കിട്ടുന്നത് .

സസ്യവിവരണം .

ഏകദേശം 20 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷം .ഇതിന്റെ തായ്ത്തടിക്ക് കറുപ്പുനിറമാണ് .തടിക്ക് 80-130 സെ.മി വരെ വ്യാസമുണ്ടായിരിക്കും .തെങ്ങിന്റെ ഒലകൾ പോലെത്തന്നെയാണ് പനയോലകളും .ഓല പൊഴിഞ്ഞു പോകുന്നതിന്റെ അടയാളങ്ങൾ പനത്തടിയിൽ കാണപ്പെടും .ഇവയുടെ ഓലകൾക്ക് 3മുതൽ 5 മീറ്റർ വരെ നീളമുണ്ടായിരിക്കും.

വർഷം മുഴുവൻ ഇവയിൽ പൂക്കളുണ്ടാകും .പൂക്കൾ കുലകളായി ഓലമടലിന്റെ  കുരലിലാണ് ഉണ്ടാകുന്നത് .ആൺ പൂക്കളും പെൺ പൂക്കളും പ്രത്യേകം പ്രത്യേകമായിട്ടുണ്ടാകുന്നു .ഓരോ കുലയിലും ധാരാളം ചെറിയ പൂക്കളുണ്ടാകും .ഇവയുടെ പരാഗണം കാറ്റുവഴിയാണ് നടക്കുന്നത് .പരാഗണത്തിന് ശേഷം 6 മുതൽ 9 മാസത്തിനകം ഇവയുടെ ഫലങ്ങൾ പാകമാകുന്നു .

എണ്ണപ്പനയുടെ മൂത്ത ഫലത്തിന് കറുത്ത നിറമാണ് .ഫലത്തിന് അടയ്ക്കാ പാക്കിന്റെ ആകൃതിയും അത്ര തന്നെ വലിപ്പവുമുണ്ടായിരിക്കും .ഒരു പനയിൽ നിന്നും ഒരു വർഷം 5 മുതൽ 15 കുലകൾ വരെ ലഭിക്കും .താഴെയുള്ള ഓലമടലുകൾ വെട്ടിമാറ്റിയാണ് മൂത്ത കുലകൾ വെട്ടിയെടുക്കുന്നത് .ഒരു കുലയ്ക്ക് ശരാശരി 30 കിലോ വരെ തൂക്കമുണ്ടാകും .കുലയുടെ തൂക്കത്തിന്റെ 20 % എണ്ണ ഉണ്ടായിരിക്കും .

എണ്ണപ്പനയ്ക്ക് സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ് .ഇതിന്റെ വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉല്പാദിപ്പിക്കുന്നത് .തൈകൾ നട്ടാൽ 3 മുതൽ 4 വർഷത്തിനുള്ളിൽ ഫലങ്ങൾ ലഭിച്ചു തുടങ്ങുമെങ്കിലും 6 വർഷത്തിന് ശേഷമേ നല്ല  വിളവ് ലഭിക്കുക.


എണ്ണപ്പനയുടെ ഉപയോഗങ്ങൾ .

ഭക്ഷ്യ എണ്ണയായ പാമോയിൽ (Palm oil) അഥവാ പനയെണ്ണ ഈ എണ്ണപ്പനയുടെ കായകളിൽ നിന്നും എടുക്കുന്നതാണ്  . ഇത് ഭഷ്യ എണ്ണയായും  ചോക്ലേറ്റ് ,മെഴുകുതിരി ,സോപ്പ് തുടങ്ങിയവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു .ഇതിന്റെ പിണ്ണാക്ക്  കാലിത്തീറ്റയായും ഉപയോഗിക്കുന്നു .

ഭക്ഷ്യ എണ്ണയുടെ സ്ത്രോതസ്‌ എന്നതിലുപരി ഇതിന്റെ തടി വിറകിനല്ലാതെ മറ്റ്  പ്രയോജനങ്ങൾ ഒന്നും തന്നെയില്ല . ഇവയുടെ ഇളം പൂങ്കുലകൾ ചെത്തി കള്ളെടുക്കാറുണ്ട് .ഇത് പാം വൈൻ എന്ന പേരിൽ അറിയപ്പെടുന്ന രുചികരമായ പാനീയമാണ് . കൂടാതെ ഇതിന്റെ എണ്ണയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് .

ഔഷധഗുണങ്ങൾ .

എണ്ണപ്പനയുടെ കായുടെ പുറത്തെ കവചത്തിൽ നിന്നും പനയെണ്ണയും ഉള്ളിലെ കുരുവിൽ നിന്നും പരിപ്പെണ്ണയും എടുക്കുന്നു .ഈ പരിപ്പെണ്ണയ്ക്കാണ് ഔഷധഗുണങ്ങളുള്ളത് .എന്നാൽ പാമോയിൽ ഇവയെല്ലാം കൂടി സംസ്കരിച്ച് എടുക്കുന്നതാണ്  . ഇതിൽ കരോട്ടിനും ,ജീവകം എ-യും ധാരാളം അടങ്ങിയിരിക്കുന്നു .ഇവയിൽ കൊഴുപ്പ് കുറവായതിനാൽ ഹൃദ്രോഗികൾക്കും ,രക്തസമ്മർദ്ദരോഗികൾക്കും ഉപയോഗിക്കാൻ ഉത്തമമാണ് .

വെളിച്ചെണ്ണയോട് സാമ്യമുള്ളതാണ് പരിപ്പെണ്ണ.ഇതിൽ വിറ്റാമിൻ എ ,ഡി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു . പനയെണ്ണയിൽ അർബുദ്ദ രോഗത്തിനെതിരായി പ്രവർത്തിക്കുന്ന ചില ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട് .

എണ്ണപ്പന സംസ്കരണം .

കുലകൾ വെട്ടിയെടുത്ത് ആവി കൊള്ളിക്കുകയോ ചൂട് വെള്ളത്തിൽ മുക്കി വെയ്ക്കുകയോ ചെയ്യുന്നു . ഇത് ചതയ്ക്കുന്നതിന് സൗകര്യപ്പെടുന്ന വിധത്തിൽ പനങ്കുരു മൃദുവാകുന്നതിന് സഹായിക്കും .കുലയിൽ നിന്നും കുരുക്കൾ വേർപെടുത്തിയ ശേഷം കുരു ചതച്ച് വീണ്ടും ചൂടാക്കിയ ശേഷം ഹൈഡ്രോളിക് പ്രസ്സിൽ ഇവ പിഴിഞ്ഞെടുക്കുന്നു .ഇങ്ങനെ കിട്ടുന്ന എണ്ണ വീണ്ടും വെള്ളത്തിൽ തിളപ്പിക്കുകയും വെള്ളത്തിന് മുകളിൽ തെളിഞ്ഞു വരുന്ന എണ്ണ ഊറ്റിയെടുക്കുകയും ചെയ്യുന്നു .

കീടബാധയും ,രോഗങ്ങളും .

തെങ്ങിനെ ആക്രമിക്കുന്നപോലെ കൊമ്പൻ ചെല്ലി എണ്ണപ്പനയെയും ആക്രമിക്കാറുണ്ട് .ഇവ പ്രധാന തണ്ടിന്റെ 
മൃദുകോശങ്ങൾ തിന്നു നശിപ്പിക്കുകയും കൂമ്പിനും ,തളിരിലകൾക്കും നാശമുണ്ടാക്കുകയും ചെയ്യുന്നു .കൂടാതെ പക്ഷികളും ഇവയുടെ കായയുടെ പുറം ഭാഗം ഭക്ഷിക്കും .പക്ഷികളുടെ ആക്രമണം തടയാനായി കുലകൾ വലകൊണ്ട് മൂടുകയാണ് പതിവ് .

തെങ്ങിന് ഉണ്ടാകുന്നപോലെയുള്ള കൂമ്പു ചീയൽ രോഗം എണ്ണപ്പനയ്ക്കും ഉണ്ടാകാറുണ്ട് .എണ്ണപ്പനയിലുണ്ടാകുന്ന മറ്റൊരു രോഗമാണ് ആന്ത്രക്നോസ്.ഇലയിൽ പലനിറത്തിലുള്ള വൃത്തത്തിലുള്ള പാടുകളുണ്ടാകുന്നതാണ് ആദ്യ രോഗലക്ഷണം .മരുന്ന് തളിച്ച് ഈ രോഗം നിയന്ത്രിച്ചില്ലങ്കിൽ പന പാടെ നശിച്ചുപോകാൻ കാരണമാകും .

Previous Post Next Post