ഓറഞ്ചിന്റെ ഗുണങ്ങൾ

ഓറഞ്ച്,ഓറഞ്ച് പീൽ,ഓറഞ്ച് ജാം,നാഗ്പൂർ ഓറഞ്ച്,മധുരമുള്ള ഓറഞ്ച്,ഓറഞ്ച് വളപ്രയോഗം,സൗന്ദര്യത്തിന് ഓറഞ്ച്,ഓറഞ്ച് പീൽ ഫെയ്‌സ് പാക്ക്,ഓറഞ്ച് നീര് മുഖത്ത് പുരട്ടിയാൽ,ഓറഞ്ച് കൊണ്ട് സൗന്ദര്യ സംരക്ഷണം,ഓറഞ്ച് പതിവാക്കു ആരോഗ്യം സംരക്ഷിക്കു,#ഓറഞ്ച് സ്ക്വാഷ് വീട്ടിൽ ഉണ്ടാക്കാം.,ഓറഞ്ച് തൊലി കൊണ്ട് സൗന്ദര്യം വർധിപ്പിക്കാം,ഓറഞ്ചിന്റെ തൊലി,ഓറഞ്ചിന്റെ ഗുണങ്ങള്‍,കിച്ചൻ ടിപ്സ്,സൗന്ദര്യത്തിന് ഓറഞ്ചിന്റെ തൊലി,health benefits of orange,beauty benefits of orange,orange benefits


ലോകത്തിലെ പ്രചാരമേറിയ ഫലവൃക്ഷങ്ങളിൽ ഒന്നാണ് ഓറഞ്ച് .മലയാളത്തിൽ ഇതിനെ മധുരനാരങ്ങ എന്ന പേരിലും അറിയപ്പെടും .സംസ്‌കൃതത്തിൽ നാരംഗാഃ,മാതുലുംഗഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു .

  • Binomial name : Citrus  sinensis
  • Family : Rutaceae (Citrus family)
  • Synonyms : Citrus aurantium 
ആവാസമേഖല .

ഓറഞ്ച് സ്പീഷീസുകളുടെ ജന്മദേശം ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണെന്ന് കരുതപ്പെടുന്നു .പുരാതന കാലം മുതലേ ഇന്ത്യ ,ആഫ്രിക്ക ,മെഡിറ്ററേനിയൻ എന്നിവിടങ്ങളിൽ ഓറഞ്ച് കൃഷി വ്യാപകമായിരുന്നു .

യുഎസ് ,മെഡിറ്ററേനിയൻ രാജ്യങ്ങൾ ,ആസ്‌ത്രേലിയ ,ഇന്ത്യ ,ദക്ഷിണാഫ്രിക ,ബ്രസീൽ ,ഇസ്രായേൽ ,ചൈന ,മെക്സിക്കോ ,വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ഓറഞ്ച്  വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു .കേരളത്തിൽ ഹൈറേഞ്ച്  പ്രദേശങ്ങളിൽ  ഓറഞ്ച്  ചെറിയ രീതിയിൽ കൃഷി ചെയ്യുന്നു .

സസ്യവിവരണം .

7 -12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ് ഓറഞ്ച് .ഇതിന്റെ ഇലകൾ നല്ല തിളക്കമുള്ള പച്ചനിറത്തിൽ കാണപ്പെടുന്നു .ഇവയുടെ ഇലകളിൽ എണ്ണ ഗ്രന്ഥികളുണ്ട് .

പൂക്കൾക്ക് വെള്ള നിറമാണ് .പൂക്കൾക്ക് സുഗന്ധമുണ്ടായിരിക്കും .ഇവയുടെ ഫലങ്ങൾ ആദ്യം പച്ചനിറത്തിലാണ് കാണപ്പെടുന്നത് .ഇവ മഞ്ഞ നിറമാകുമ്പോൾ കായകൾ പറിക്കാം .

സസ്യശാത്രപരമായി ഹെസ്പെരിഡിയം  എന്നറിയപ്പെടുന്ന ബെറിയാണ് ഓറഞ്ച് ഫലം .ഇതിന്റെ പുറംതോടിന്  രണ്ടുഭാഗങ്ങളുണ്ട് .ഏറ്റവും പുറമെയുള്ള ഭാഗത്ത് കരോട്ടിനോയ്ഡുകൾ ,വർണ്ണ വസ്തുക്കൾ ,വിറ്റാമിനുകൾ ,ബാഷ്പശീലതൈലങ്ങൾ മുതലായവ അടങ്ങിയിരിക്കുന്നു .

തൊലിയുടെ ഉള്ളിലെ മൃദുവായ ഭാഗത്ത് സെല്ലുലോസ് .കാർബോഹൈട്രേറ്റുകൾ ,അമിനോ അമ്ലങ്ങൾ ,വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു . ഇവയുടെ ഉള്ളിലെ കഴമ്പ്‌ നിരവധി അല്ലികളായി വിഭജിച്ചിരിക്കുന്നു .

ഓറഞ്ചിന്റെ അല്ലികൾ പോഷകസമൃദ്ധമാണ് .ഇവയിൽ വിവിധതരം വൈറ്റമിനുകൾ .പഞ്ചസാരകൾ ,ധാതുലവണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു .ഇവ നാം നേരിട്ട് ഭക്ഷിക്കുന്നു .കൂടാതെ ജാം ,ജെല്ലി ,സ്ക്വാഷ് ,സിറപ്പ് തുടങ്ങിയവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു .

ഓറഞ്ചിന്റെ ഔഷധഗുണങ്ങൾ .

ഓറഞ്ച് മികച്ചൊരു ഔഷധം കൂടിയാണ് .ശരീര ക്ഷീണമകറ്റാൻ ഓറഞ്ചിനോളം കഴിവുള്ള മറ്റൊരു ഫലങ്ങളുമില്ല .ശരീരം പുഷ്ടിപ്പെടുത്താനും ഓറഞ്ചിന് കഴിവുണ്ട് .കൂടാതെ വാതം ,പിത്തം ,രക്തദോഷം ,അരുചി ,ഛർദ്ദി ,എന്നിവ ശമിപ്പിക്കാനും കഴിവുണ്ട് .

ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ .

ഓറഞ്ചിന്റെ അതെ ഗുണങ്ങൾ തന്നെയാണ് ഓറഞ്ച് തൊലിക്കും . സൗന്ദര്യത്തിനും ആരോഗ്യത്തിനും ഓറഞ്ച് തൊലി മികച്ചതാണ് .ചർമ്മ സംരക്ഷണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓറഞ്ച് തൊലി.മുഖക്കുരു ഇല്ലാതാക്കാനും ,മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും , മുഖത്തെ എണ്ണമയമില്ലാതാക്കാനും ,ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ,മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും മികച്ച ഒരു പരിഹാരമാണ് ഓറഞ്ച് തൊലി.

ഇതിനുവേണ്ടി ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് അടച്ചുറപ്പുള്ള പാത്രത്തിൽ സൂക്ഷിക്കുകയാണ് വേണ്ടത് .ഓറഞ്ച് തൊലികൊണ്ട് പലവിധത്തിലുള്ള ഫേസ്പാക്കുകൾ തയ്യാറാക്കാവുന്നതാണ് .

ചർമ്മത്തിന് നല്ല തിളക്കം കിട്ടാൻ .

3 സ്പൂൺ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലിയിൽ രണ്ടു സ്പൂൺ വീതം തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് കുഴമ്പ്  പരുവത്തിൽ മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ  കഴുകികളയാവുന്നതാണ് . ഇപ്രകാരം ആഴ്ചയിൽ മൂന്നോ നാലോ തവണ പതിവായി ആവർത്തിച്ചാൽ എക്കാലവും മുഖത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കും .

മുഖത്തെ ചുളിവുകളും കരുവാളിപ്പും ഇല്ലാതാക്കാൻ .

1 സ്പൂൺ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലിയിൽ 2 സ്‌പൂൺ തൈര് ചേർത്ത് മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ് .ഇപ്രകാരം പതിവായി ആവർത്തിച്ചാൽ മുഖത്തെ ചുളിവുകളും കരുവാളിപ്പും മാറിക്കിട്ടുന്നതാണ് .

മുഖം വെയിലേറ്റ് മങ്ങിയതിന് .

ഒരു സ്പൂൺ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലിയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ,ഒരു സ്പൂൺ തേനും ചേർത്ത് കുഴമ്പു പരുവത്തിലാക്കി മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് 10 മിനിട്ടിന് ശേഷം റോസ് വാട്ടർ ഉപയോഗിച്ച് കഴുകി കളയുക.ഇങ്ങനെ ആഴ്ചയിൽ 2 -3 തവണ ചെയ്താൽ വെയിലേറ്റ് മങ്ങിയ മുഖത്തിന് നല്ല തെളിച്ചം കിട്ടും .

മുഖക്കുരു ഇല്ലാതാക്കാൻ .

ഒരു സ്പൂൺ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലിയിൽ ഒരു സ്‌പൂൺ ഓട്‌സ്, ഒരു ടീസ്‌പൂൺ ബേക്കിങ് സോഡ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്തുപുരട്ടി 5 മിനിറ്റ് നന്നായി മസ്സാജ് ചെയ്യുക . 30 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ് .ആഴ്ച്ചയിൽ  2 -3 തവണ ഇപ്രകാരം ചെയ്താൽ മുഖക്കുരു പരിപൂർണ്ണമായും മാറുന്നതാണ് .

മുഖത്തെ എണ്ണമയം മാറ്റാൻ .

മുഖത്തെ എണ്ണമയം നീക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കാം .അതിനായി  ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി തേനിൽ കലർത്തി കുഴമ്പ് പരുവത്തിൽ മുഖത്ത് പുരട്ടുകയാണ് വേണ്ടത് .ഇപ്രകാരം പതിവായി ആവർത്തിച്ചാൽ മുഖത്തെ എണ്ണമയം നീക്കി മുഖത്തിന് നല്ല തിളക്കം കിട്ടുന്നതാണ് .

മുഖം ചുവന്ന് തുടുക്കാൻ .

മുഖം ചുവന്ന് തുടുക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കാം .അതിനായി ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി ദിവസേന ഉള്ളിൽ കഴിക്കുകയാണ് വേണ്ടത് . അര ടീസ്പൂൺ പൊടി വെള്ളത്തിൽ കലക്കിയോ അല്ലാതെയോ കഴിക്കാം .ഇപ്രകാരം പതിവായി കഴിക്കുന്നത് ചർമ്മത്തിന് നല്ല ആരോഗ്യവും നിറവും വർധിപ്പിക്കാൻ സഹായിക്കുന്നു .

മഞ്ഞ പല്ലുകൾ വെളുക്കാൻ .

മഞ്ഞ പല്ലുകൾ വെളുപ്പിക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കാം .ഓറഞ്ച് തൊലിയുടെ ഉൾഭാഗം കൊണ്ട് 3 മിനിറ്റ് പല്ലുതേച്ചാൽ മഞ്ഞ പല്ലുകൾ വെളുക്കുന്നതാണ് .ഇത് ബുദ്ധിമുട്ടുളവർക്ക് ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പേസ്റ്റിനൊപ്പം ചേർത്ത് പല്ലുതേച്ചാലും ഇതേ ഗുണം കിട്ടുന്നതാണ് .

തടി കുറയ്ക്കാൻ .

തടി കുറയ്ക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കാം .നാരങ്ങാ പോലെ തന്നെ വിറ്റാമിൻ "സി" ധാരാളമായി അടങ്ങിയ  ഒരു ഫ്രൂട്ടാണ് ഓറഞ്ചും .ഓറഞ്ച് തൊലി ഉണക്കി തയ്യാറാക്കുന്ന പാനീയം തടി  കുറയ്ക്കാൻ ഉപയോഗിക്കാവുന്നതാണ് .ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ഉണങ്ങിയ തൊലി പൊടിച്ചത് ചേർത്ത് 10 മിനിറ്റ് തിളപ്പിച്ച്‌ തണുത്തതിന് ശേഷം ഒരു ടീസ്പൂൺ തേനും ചേർത്ത് ദിവസം ഒരു നേരം പതിവായി കഴിക്കുക .ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ ഇല്ലാതാക്കി വണ്ണം കുറയ്ക്കാൻ സഹായിക്കും .

ശരീരത്തിലെ കുളസ്ട്രോൾ കുറയ്ക്കാൻ .

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ഓറഞ്ച് തൊലി .മുകളിൽ പറഞ്ഞതുപോലെ ഓറഞ്ച് തൊലി ഉണക്കി തയാറാക്കുന്ന പാനീയം കൊളസ്‌ട്രോൾ കുറയ്ക്കാൻ മികച്ചതാണ് .ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും .

പ്രധിരോധശേഷി വർദ്ധിപ്പിക്കാൻ .

പ്രധിരോധശേഷി വർദ്ധിപ്പിക്കാനും ഓറഞ്ചുതൊലി ഉപയോഗിക്കാം .പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഓറഞ്ചുതൊലിയിൽ അടങ്ങിയിട്ടുണ്ട് .അതിനായി ഓറഞ്ച് തൊലി ചൂടുവെള്ളത്തിൽ കഴുകി പച്ചയ്ക്ക് കഴിക്കാവുന്നതാണ്  .ഇങ്ങനെ കഴിക്കാൻ മുദ്ധിമുട്ടുള്ളവർക്ക് ഓറഞ്ചുതൊലിയോടൊപ്പം നാരങ്ങാനീരും ,പഞ്ചസാരയും ചേർത്തു കഴിക്കാവുന്നതാണ് .

നല്ല ഉറക്കം കിട്ടാൻ .

ഒട്ടു മിക്കവരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉറക്കക്കുറവ് .നല്ല ഉറക്കം കിട്ടാനും ഓറഞ്ച് തൊലി ഉപയോഗിക്കാം .അതിനായി ഓറഞ്ച് തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തൊലി മാറ്റിയ ശേഷം ആ വെള്ളം കുടിക്കുകയാണ് വേണ്ടത് .ഇപ്രകാരം വെള്ളം തിളപ്പിച്ച് രാത്രിയിൽ കിടക്കാൻ നേരം പതിവായി കുടിച്ചാൽ ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടുന്നതാണ് .

തലയിലെ താരൻ ഇല്ലാതാക്കാൻ .

ഒട്ടു മിക്കവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് തലയിലെ താരൻ .ഇത് തലയിൽ അസഹ്യമായ ചൊറിച്ചിലിനും മുടികൊഴിച്ചിലിനും കാരണമാകും .എന്നാൽ ഇവ ഒഴിവാക്കാൻ  ഓറഞ്ച് തൊലി ഒരു പരിഹാരമാണ്. അതിനായി വെളിച്ചെണ്ണയിൽ  ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി ചേർത്ത് നന്നായി യോചിപ്പിച്ച് തലയിൽ പുരട്ടി 15 -20 മിനിട്ടിന് ശേഷം കുളിക്കുകയാണ് വേണ്ടത് .ഇപ്രകാരം പതിവായി ആവർത്തിച്ചാൽ തലയിലെ താരൻ പരിപൂർണ്ണമായും മാറുന്നതാണ് .

പാദങ്ങൾ മനോഹരമാക്കാൻ .

മുഖ സംരക്ഷണം പോലെ പ്രധാനമാണ് പാദസംരക്ഷണവും .എന്നാൽ പലരും പാദങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത് .പാദങ്ങളെ മനോഹരമാക്കാൻ മികച്ച ഒരു മാർഗ്ഗമാണ് ഓറഞ്ച് തൊലി.ഇതുപയോഗിച്ചുള്ള സ്ക്രബ് പാദങ്ങളെ മനോഹരമാക്കും .അതിനായി ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലിയിൽ പഞ്ചസാര പൊടിച്ചതും  വെളിച്ചണ്ണയും ചേർത്ത് കുഴമ്പുപരുവത്തിൽ പാദങ്ങളിൽ പുരട്ടുകയാണ് വേണ്ടത് .ചെറു ചൂടുവെള്ളത്തിൽ പാദങ്ങൾ കുറച്ചുസമയം മുക്കിവച്ചതിന് ശേഷം ഈ മിശ്രിതം പാദങ്ങളിൽ പുരറ്റി  കുറച്ചുനേരം മസാജ് ചെയ്യുക. 10 -15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം .ഇപ്രകാരം ആഴ്ചയിൽ 3 -4 തവണ ചെയ്താൽ പാദങ്ങൾ എന്നും മനോഹരമായിരിക്കും .

ദഹനക്കുറവിന് .

ദഹനക്കുറവ് പരിഹരിക്കുന്നതിനും  ഓറഞ്ച് തൊലി ഉപയോഗിക്കാം .അതിനായി ദിവസവും അര സ്പൂൺ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി കഴിച്ചശേഷം പുറമെ ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണ് വേണ്ടത് .രാവിലെ വെറുംവയറ്റിലാണ് കഴിക്കേണ്ടത് .ഇത്തരത്തിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ എല്ലാവിധ ദഹനപ്രശനങ്ങളെയും ഇല്ലാതാക്കാൻ കഴിയും .

വായ്‌നാറ്റം ഇല്ലാതാക്കാൻ .

ഒട്ടുമിക്കവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വായിലെ ദുർഗന്ധം .എന്നാൽ ഇത് പരിഹരിക്കാൻ മികച്ച ഒരു മാർഗ്ഗമാണ് ഓറഞ്ച് തൊലി .അതിനായി ഓറഞ്ച് തൊലി ദിവസവും പലപ്രാവശ്യം വായിലിട്ടു ചവയ്ക്കുകയാണ് വേണ്ടത് .


ഓറഞ്ച് ഇനങ്ങൾ .

ഇന്ന് നൂറിലധികം  ഓറഞ്ച് ഇനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നുണ്ട് .ഇവയിൽ ഏറ്റവും നല്ലയിനം ബ്രസീലിൽ ജന്മമെടുത്ത "വാഷിങ്ടൺ നാവൽ "എന്ന ഇനമാണ് .ഇതിനെ ഓറഞ്ചുകളുടെ രാജാവ് എന്ന് അറിയപ്പെടുന്നു .

കുരുവില്ലാത്ത ഈ ഇനം  ഓറഞ്ച് നല്ല സ്വാദുള്ളതും തുടർച്ചയായി വർഷം മുഴുവൻ ഫലം നൽകുന്നതുമാണ് .കുരുവില്ലാത്തത് കാരണം സാധാരണ ഇവയുടെ പുനരുത്ഭവം നടത്തുന്നത് നേഴ്‌സറി തൈകൾ വഴിയാണ് .

ഇന്ത്യയിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന ഇനം മാൻഡറിൻ ഓറഞ്ചിനമായ നാഗപ്പൂർ അഥവാ സാന്താറയാണ് .കൂടാതെ നെല്ലിയാംപതി ഓറഞ്ച് ,കുടക് ഓറഞ്ച് ,അസം ഓറഞ്ച് എന്നിവയും ഇന്ത്യയിൽ കൃഷി ചെയ്യുന്നുണ്ട് 

നല്ല നീർവാഴ്ചയുള്ള മണ്ണിലാണ് ഓറഞ്ച് നന്നായി  വളരുക .തൈ നട്ട് നാലാം വർഷം മുതൽ ഓറഞ്ച് കായ്ക്കാൻ തുടങ്ങും .മെച്ചപ്പെട്ട രീതിയിൽ വിളവുകിട്ടാൻ 7 വർഷം വരെ വേണ്ടിവരും .ഏകദേശം 30 വർഷം വരെ ഇവയിൽ നിന്നും വിളവ് ലഭിക്കും .

Previous Post Next Post