കേരളത്തിൽ സർവസാധാരണമായി കാണപ്പെടുന്ന ഒരു തണൽ മരമാണ് ഉറക്കം തൂങ്ങിമരം .മലയാളത്തിൽ ഇതിനെ മഴമരം എന്ന പേരിലും അറിയപ്പെടുന്നു .
- Botanical name : Samanea saman
- Family : Mimosaceae (Touch-me-not family)
- Synonyms : Acacia propinqua, Albizia saman, Mimosa saman
- Common name : Monkey pod,Rain Tree, Cow tamarind, Acacia preta,
- Malayalam : Mzhamaram , Urakkamthungimaram
- Hindi : Gulabi Siris, Vilaiti siris
- Tamil : Amaivagai, Thoongumoonji maram
- Bengali: Biliti siris
ആവാസമേഖല .
ഭാരതത്തിലുടനീളം ഒരു തണൽ വൃക്ഷമായി വളരുന്നു . കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു വന്മരമാണ് ഉറക്കം തൂങ്ങിമരം.ഇതിന്റെ ജന്മദേശം അമേരിക്കയാണ് .ശ്രീലങ്കയിൽ നിന്നാണ് ഈ മരം ഇന്ത്യയിൽ എത്തിയത് .ഉഷ്ണമേഖല പ്രദേശങ്ങളിലാണ് നന്നായി വളരുന്നത് .
സസ്യവിവരണം .
25 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് .ശാഖോപശാഖകളായി പടർന്നു പന്തലിച്ചു വളരുന്ന മരം . മരത്തിന്റെ കട്ടിയുള്ള പുറംതൊലിയിൽ ആഴത്തിലുള്ള വിള്ളലുകളുണ്ട് .പുറംതൊലി അടർന്ന് ഇളകിയതുപോലെ തോന്നും .
മഴയുള്ള സമയങ്ങളിലും രാത്രിയിലും ഇവയുടെ ഇലകൾ വാടിയതുപോലെ ആകുന്നു .അന്തരീക്ഷത്തിൽ മഴയുടെ ലക്ഷണം കണ്ടാൽ ഉടൻതന്നെ ഈ മരത്തിന്റെ ഇലകൾ കൂമ്പും . അതിനാലാണ് ഈ മരത്തിന് ഉറക്കം തൂങ്ങിമരം എന്ന് പേര് വരാൻ കാരണം .
വൈകുന്നേരങ്ങളിലും ഈ മരത്തിന്റെ ഇലകൾ കൂമ്പുന്നത് സ്വാഭാവികമാണ് .ഈ മരത്തിന്റെ ചുവട്ടിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നതിനാൽ മഴമരം എന്ന് പേര് വരാൻ കാരണമായി.
പടർന്നു പന്തലിച്ചു കുടപോലെ വളരുന്ന ഈ വൻമരം കൊടും വേനൽക്കാലത്ത് മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ സമൃദ്ധമായ തണൽ നൽകുന്നു .
ഇവയുടെ ഇലകൾ ചെറുതും ഇടതൂർന്നും കാണപ്പെടുന്നു .ഇലയുടെ അടിഭാഗത് മൃദുവായ രോമങ്ങളുണ്ട് .ഇലയുടെ മുകൾവശം നല്ല മിനുസമുള്ളതാണ് .
മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് പൂക്കാലം . പാടലവർണ്ണമുള്ള പൂക്കൾ ശിഖിരങ്ങളുടെ അഗ്രഭാഗത്തുണ്ടാകുന്നു .മരം മുഴുവനായി പൂക്കാറുണ്ട് .ഈ സമയത്ത് ഈ വൃക്ഷം കാണാൻ നല്ല ഭംഗിയുണ്ടാക്കും .
ഇവയുടെ പൂക്കൾക്ക് സുഗന്ധം ഉണ്ടാകാറില്ല . പൂക്കളുടെ ദളപുടം മഞ്ഞ നിറത്തിൽ കാണപ്പെടുന്നു .പൂവിന് ഭംഗി നൽകുന്നത് നീളമുള്ള കേസരങ്ങളാണ് .
ഇവയുടെ ഫലങ്ങൾ നീണ്ട് പരന്നതാണ് .15 -20 സെ.മി നീളമുണ്ടാകും .ഒരു ഫലത്തിൽ 25 വിത്തുകൾ വരെ കാണും .ഇവയുടെ ഫലത്തിന് മധുരമുണ്ട് .അണ്ണാൻ പോലെയുള്ള ജീവികൾ ഇവയുടെ ഫലങ്ങൾ ഭക്ഷിക്കാറുണ്ട് .
ഉപയോഗങ്ങൾ .
കന്നുകാലികൾക്കും ,കുതിരകൾക്കും ഇതിന്റെ കായകൾ ഭക്ഷണമായി നൽകാറുണ്ട് .ഇവയുടെ ഇലകൾക്ക് പോഷകഗുണങ്ങളുണ്ട് .കന്നുകാലികൾക്ക് തീറ്റയായി കൊടുത്താൽ നല്ല പാൽ ലഭിക്കുന്നതാണ് .
ഒരു അലങ്കാര വൃക്ഷമെന്നതിലുപരി തടികൊണ്ട് മറ്റ് പ്രയോജനങ്ങൾ ഒന്നും തന്നെയില്ല .തടിക്ക് വെള്ളയും കാതലുമുണ്ട് .തടിക്ക് ഈടും ബലവും തീരെ കുറവാണ് . തടി വിറകായിട്ട് ഉപയോഗിക്കാം .
Tags:
വൃക്ഷം