മഴക്കുറവുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ചെറുമറമാണ് ഒടുക്ക് .മലയാളത്തിൽ ഇതിനെ ഒടുവൻ ,നിലപ്പാല എന്ന പേരിലും അറിയപ്പെടുന്നു .
- Botanical name : Cleistanthus collinus
- Family : Phyllanthaceae (Amla family)
- Synonyms : Lebidieropsis collina , Bridelia collina, Emblica palasis
- Common name : Toxic Gooseberry, Herbicide tree ,Garari
- Malayalam : Nilappala, Odaku, Odugu
- Tamil : Otuvankaay, Nilaippalai, Odan, Odishi, Odaichi
- Hindi : Garari
- Kannada : Badedarige
- Sanskrit : Indrayava,Kutaja, Nandi,Kaudigam
ആവാസമേഖല .
ഇന്ത്യ ,ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഒടുക്ക് വളരുന്നു .ദക്ഷിണേന്ത്യയിലെ മഴക്കുറവുള്ള പ്രദേശങ്ങളിൽ ഈ മരം കാണപ്പെടുന്നു .കേരളത്തിൽ ചെങ്കൽ നിറഞ്ഞ ഇലകൊഴിയും വനങ്ങളിലാണ് ഇവയെ സാധാരണ കാണപ്പെടുന്നത് .പാലക്കാട്, തൃശൂർ ,വയനാട് ,മലപ്പുറം എന്നീ ജില്ലകളിൽ ഒടുക്ക് ധാരാളമായി കാണപ്പെടുന്നു .ഈ മരത്തിന്റെ ജന്മദേശം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്.
സസ്യവിവരണം .
ഒരു ചെറിയ ഇലപൊഴിക്കും മരമാണ് ഒടുക്ക് .മരത്തിന്റെ പുറംതൊലി കടും തവിട്ടുനിറമാണ് .തൊലിയുടെ ഉൾഭാഗം ചുവപ്പുനിറമാണ് .ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് ശരാശരി 9 സെ.മി നീളവും 5 സെ.മി വീതിയുമുണ്ടാകും .
വേനൽക്കാലത്താണ് ഒടുക്ക് പൂക്കുന്നത് .പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ് .ആൺ പെൺ പൂക്കൾ ഒരേ മരത്തിൽ തന്നെയുണ്ടാകുന്നു .പൂക്കൾക്ക് 5 -6 ദളങ്ങളുണ്ട് .ഇത്രയും തന്നെ കേസരങ്ങളുമുണ്ടാകും . ഇവയിൽ നെല്ലിക്കയുടെ ആകൃതിയിലുള്ള ഫലങ്ങൾ ഉണ്ടാകുന്നു .
ഒടുക്ക് ഉപയോഗങ്ങൾ .
ഒടുക്ക് ഒരു വിഷസസ്യമാണ് .ഇതിന്റെ ഇലയിലും ,മരത്തിന്റെ തൊലിയിലും ,വേരിലും ,ഫലത്തിന്റെ പുറംതോടിലും വിഷാംശം അടങ്ങിയിരിക്കുന്നു .ഇവ ഉള്ളിൽ കഴിക്കാനിടയായാൽ കിഡ്‌നിതകരാറും നാഡിതളർച്ചയുമുണ്ടാകും .
മരത്തിന്റെ തൊലി മൽസ്യവിഷമാണ് .അതിനാൽ തന്നെ തൊലി ചതച്ച് വെള്ളത്തിൽ കലക്കി മീൻ പിടിക്കാൻ ഉപയോഗിക്കാറുണ്ട് .ഇല വെള്ളത്തിൽ അരച്ചുകലക്കി കീടനാശിനിയായി കർഷകർ ഉപയോഗിക്കാറുണ്ട് .
ഒടുക്കിന്റെ തടിക്ക് കാതലും വെള്ളയുമുണ്ട് .തടിക്ക് നല്ല ഭാരവും കടുപ്പവുമുണ്ട് . ഈട് കുറവാണ് .എങ്കിലും പലവിധ ആവിശ്യങ്ങൾക്കും ഇതിന്റെ തടി ഉപയോഗിക്കുന്നുണ്ട് .
Tags:
വിഷസസ്യം