കരുവേലം അഥവാ കരിവേലം ഔഷധഗുണങ്ങൾ

ഉഷ്‌ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഒരു വൃക്ഷമാണ് കരുവേലം. കേരളത്തിൽ ഇതിന്റെ കരിവേലം എന്ന പേരിലും  അറിയപ്പെടുന്നു .ഈ വൃക്ഷത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .ത്വക് രോഗങ്ങൾ ,രക്തസ്രാവം ,വിരശല്ല്യം ,ദന്തരോഗങ്ങൾ ,കുഷ്ഠരോഗം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഈ വൃക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഇതിനെ ബബൂൽ ട്രീ എന്നും സംസ്‌കൃതത്തിൽ ബാബുള ,ബബുര ,ബബുലക തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

babool tree,babool,babool ka ped,babool tree benefits,babool ka tree,babool ke fayde,babool tree uses,health benefits of babool tree,babool tree ke fayde,trees,babool leaves,babool benefits,babool ka darakht,babool tree shots,babool tree video,babool ki phali ke fayde,babool tree cutter,amazing babool tree,babool tree in hindi,health benefits of babool,babool tree in desert,babool tree in punjabi,rajasthani tree babool,babool achar


  • Botanical name : Acacia nilotica
  • Family : Mimosaceae (Touch-me-not family)
  • Synonyms:Acacia arabica ,Vachellia nilotica
  • Common name : Babool Tree , Gum arabic
  • Malayalam : Karuvelam,Karivelam
  • Hindi : Babool
  • Telugu : Nalla tumma 
  • Kannada : Babli
  • Tamil : karuvelai
  • Marathi : Babul
  • Gujarati : Babaria
ആവാസമേഖല .

ഉഷ്‌ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ് കരുവേലം . കേരളത്തിലെ ശുഷ്ക്കവനങ്ങളിലും വരണ്ട വനങ്ങളിലും സാധാരണ കാണപ്പെടുന്നു .നാട്ടിൻപുറങ്ങളിലും ഈ മരം വിരളമായി കാണപ്പെടുന്നുണ്ട് .ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈ വൃക്ഷം കാണപ്പെടുന്നത് ഗുജറാത്തിലാണ് .

ഇന്ത്യ കൂടാതെ ശ്രീലങ്ക ,പാകിസ്ഥാൻ ,മലേഷ്യ ,ചൈന, നേപ്പാൾ ,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും കരുവേലം കാണപ്പെടുന്നു .

സസ്യവിവരണം .

ശരാശരി 7  മുതൽ 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന  ഒരു ഇടത്തരം നിത്യഹരിത വൃക്ഷം .തൊലിക്ക് ഇരുണ്ട തവിട്ടുനിറമാണ് .തൊലിപ്പുറത്ത് നെടുകെ വിള്ളലുകൾ കാണാം.ഇതിന്റെ തൊലിയിൽ നിന്നും ഒരു പശ കിട്ടും .ഇതിനെ "ബബൂൽ ഗം" എന്ന് അറിയപ്പെടുന്നു .ഈ പശ വജ്രപ്പശയ്ക്ക് പകരമായി ഉപയോഗിക്കുന്നു .

മുള്ളുകളുള്ള ഒരു മരമാണ് കരുവേലം.5 സെ.മി നീളമുള്ള ബലമുള്ള മുള്ളുകൾ പത്രവൃന്തത്തിന്റെ ചുവടുഭാഗത്ത് കാണാം .എന്നാൽ പ്രായം ചെന്ന മരങ്ങളിൽ മുള്ളുകൾ കാണപ്പെടുകയില്ല .

മഴക്കാലത്തോടുകൂടി ഇവയുടെ പൂക്കാലം ആരംഭിക്കുന്നു .ഇളം മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയുടേത് .ഇവയുടെ ഫലം പരന്ന പോഡാണ് .ഫലകഞ്ചുകത്തിന് പുറത്ത് വെള്ളനിറത്തിലുള്ള മൃദു രോമങ്ങൾ കാണാം .ഒരു ഫലത്തിൽ 10 മുതൽ 12 വിത്തുകൾ വരെ കാണും .കരുവേലത്തിന്റെ ഇലയും ,കായും മികച്ചൊരു കാലിത്തീറ്റയാണ് .

കരുവേലത്തിന്റെ  തടിക്ക് നല്ല ഈടും ബലവുമുണ്ട് .തടി ഉണങ്ങികഴിയുമ്പോൾ പൊട്ടുന്ന സ്വഭാവമുണ്ട് .അതിനാൽ ഫർണീച്ചർ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയില്ല .

രാസഘടകങ്ങൾ .

കരുവേലത്തിന്റെ ഇലയിലും, ഫലത്തിലും ,തൊലിയിലും ടാനിൻ അടങ്ങിയിരിക്കുന്നു .തൊലിയിൽ നിന്നും കിട്ടുന്ന പശയിൽ അറബിനോഫുറാ നോസിൻ -എൻ -അറാബിനോസ് ,അറബിനോപൈറനോസിൻ -എൻ -അറാബിനോസ് എന്നീ ഘടകങ്ങളും .മരത്തിന്റെ തൊലിയിൽ ക്വിർസെറ്റിൻ ,ഗാലിക്‌ അമ്ലം ,കറ്റേച്ചിൻ ,എപ്പികറ്റേച്ചിൻ ,ലൂക്കോസൈനൈഡ് എന്നിവ അടങ്ങിയിരിക്കുന്നു .
 
ഔഷധഗുണങ്ങൾ .

കരുവേലത്തിന്  നിരവധി ഔഷധഗുണങ്ങളുണ്ട് .കഫ പിത്ത വികാരങ്ങളെ ശമിപ്പിക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഇവയുടെ ഔഷധഗുണങ്ങൾക്ക് സാധിക്കും .കൂടാതെ ദന്തരോഗങ്ങൾ ,തൊണ്ടരോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ ,വ്രണം ,വയറിളക്കം ,വിഷം തുടങ്ങിയവയ്ക്കും ഒരു ഉത്തമ പ്രധിവിധി .

കരുവേലം ചേർത്തുണ്ടാക്കുന്ന ഔഷധങ്ങൾ .

ദന്തകാന്തി ചൂർണ്ണം ,ത്രയോദശാങ്ഗ ഗുഗ്ഗുലു ,പെപ്സർ കാപ്സ്യൂൾ ,ഖദിരാദി വടി  തുടങ്ങിയ ആയുർവേദമരുന്നുകളിൽ കരുവേലവും ഒരു ചേരുവയാണ് .

ദന്തകാന്തി ചൂർണ്ണം.

പൽപ്പൊടിയായി ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ദന്തകാന്തി ചൂർണ്ണം.ഇത് പല്ലിന്റെ ബലം വർധിപ്പിക്കുന്നതിനും മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും ,കൂടാതെ പല്ലുവേദന ,മോണവീക്കം ,മോണയിൽനിന്നുള്ള രക്തസ്രാവം ,വായ്‌നാറ്റം ,തൊണ്ടയിലും നാക്കിലുമുണ്ടാകുന്ന വിവിധരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം അത്യുത്തമം .

ത്രയോദശാങ്ഗ ഗുഗ്ഗുലു.

വളരെ പ്രശസ്തമായ ഒരു ആയുർവേദ ഔഷധമാണ് ത്രയോദശാങ്ഗ ഗുഗ്ഗുലു.സന്ധികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾക്ക് ഈ ഔഷധം വളരെ ഫലപ്രദമാണ് . 13 ചേരുവകൾ ഉപയോഗിച്ചാണ് ത്രയോദശാങ്ഗ ഗുഗ്ഗുലു തയാറാക്കുന്നത്.ഈ മരുന്നിലെ  പ്രധാന ഘടകം ഗുഗ്ഗുലുവാണ് .അതിനാലാണ് ത്രയോദശാങ്ഗ ഗുഗ്ഗുലു  എന്ന പേര് നൽകിയിരിക്കുന്നത് .ഈ 13 ചേരുകളിൽ ഉൾപ്പെടുന്ന ഒന്നാണ് കരിവേലം .

നടുവേദന ,കൈവേദന ,കാൽമുട്ട് വേദന ,സന്ധികളിലും മസിലിനും ഉണ്ടാകുന്ന വേദന .ചില വൈറൽ പനികൾക്ക്‌ ശേഷമുണ്ടാകുന്ന പേശി ,സന്ധിവേദന ,റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്  തുടങ്ങിയവയുടെ ചികിൽത്സയിൽ ത്രയോദശാങ്ഗ ഗുഗ്ഗുലു ഉപയോഗിക്കുന്നു .

പെപ്സർ കാപ്സ്യൂൾ.

പെപ്റ്റിക് അൾസർ,ഗ്യാസ്ട്രൈറ്റിസ്,അസിഡിറ്റി ,നെഞ്ചെരിച്ചില്‍,ദഹനക്കേട് ,വായുകോപം തുടങ്ങിയവയുടെ ചികിത്സയിൽ പെപ്സർ കാപ്സ്യൂൾ ഉപയോഗിക്കുന്നു .

ഖദിരാദി വടി .

വായിലെ അൾസർ ,തൊണ്ടവേദന ,ടോൺസിലൈറ്റിസ് ,വായ്‌നാറ്റം മുതലായവയുടെ ചികിൽത്സയിൽ ഖദിരാദി വടി ഉപയോഗിക്കുന്നു .കൂടാതെ ചുമ ,ജലദോഷം തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിൽത്സയിലും ഖദിരാദി വടി ഉപയോഗിക്കുന്നു .

കരിവേലത്തിന്റെ പുറംതൊലിയും മറ്റ് മരുന്നുകളും ചേർത്തുണ്ടാക്കുന്ന കഷായത്തിൽ മറ്റ് നിരവധി മരുന്നുകളുടെ പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് നിശ്ചിത വലിപ്പത്തിലുള്ള ഗുളികകളാക്കി ഉരുട്ടിയെടുക്കുന്നതാണ് ഖദിരാദി വടി.

ഔഷധയോഗ്യഭാഗങ്ങൾ - ഇല ,തണ്ട് ,പട്ട ,പശ .

രസാദിഗുണങ്ങൾ .
  • രസം -കഷായം ,മധുരം 
  • ഗുണം -രൂക്ഷം ,വിശദം ,ഗുരു ,ലേഖനം 
  • വീര്യം -ശീതം 
  • വിപാകം -മധുരം 
ചില ഔഷധപ്രയോഗങ്ങൾ .

അതിസാരം ,പ്രവാഹിക .
കരുവേലത്തിന്റെ ഇല അരച്ച് മോരിൽ ചേർത്ത് കഴിച്ചാൽ അതിസാരം ,പ്രവാഹിക എന്നിവയ്ക്ക് ശമനമുണ്ടാകും .

മുറിവിൽ നിന്നുള്ള രക്തസ്രാവം .
കരുവേലത്തിന്റെ തൊലിയോ,ഇലയോ ഉണക്കിപ്പൊടിച്ച് മുറിവിൽ വിതറിയാൽ മുറിവില്നിന്നുള്ള രക്തസ്രാവം നിലയ്ക്കും .

കരപ്പൻ മാറാൻ .
കരുവേലത്തിന്റെ തൊലി അരച്ച് കരപ്പനുള്ള ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ കരപ്പൻ മാറിക്കിട്ടും .

ദന്തരോഗങ്ങൾ .
കരുവേലത്തിന്റെ തൊലി കഷായം വച്ച് തേൻ ചേർത്ത് കഴിച്ചാൽ ദന്തരോഗങ്ങൾശമിക്കും .കരുവേലത്തിന്റെ തൊലി ചതച്ച് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് ,മോണയിൽ നിന്നുള്ള രക്തസ്രാവം എന്നിവ മാറും .

നിശാസ്ഖലനം, സ്വപ്നസ്ഖലനം.
കരുവേലത്തിന്റെ ഇലയരച്ച് 2 ഗ്രാം വീതം ഒരു ടീസ്പൂൺ പഞ്ചസാരയോടൊപ്പം ദിവസം രണ്ടുനേരം എന്ന കണക്കിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ സ്വപ്നസ്കലനം മാറിക്കിട്ടും .

മൂലക്കുരു .
കരുവേലത്തിന്റെ തൊലിയും കായുമുൾപ്പടെ കഷായമുണ്ടാക്കി കഴിച്ചാൽ മൂലക്കുരു ശമിക്കും .

സന്ധിവാതം .
കരുവേലത്തിന്റെ പശ (ബബൂൽ ഗം )ഉണക്കി പൊടിച്ചത് 2 ഗ്രാം ഒരു ഗ്ലാസ്‌ വെള്ളത്തിൽ ചൂടാക്കി ദിവസം ഒരുനേരം എന്ന കണക്കിൽ ഒരു മാസത്തോളം തുടർച്ചയായി കഴിച്ചാൽ സന്ധിവാതം ശമിക്കും .

വയറിളക്കം .
കരുവേലത്തിന്റെ തൊലി കഷായമുണ്ടാക്കി കഴിച്ചാൽ വയറിളക്കം ശമിക്കും .കൂടാതെ വിരശല്ല്യത്തിനും ഈ കഷായം ഉപയോഗിക്കാം .

മലദ്വാരം പുറത്തേക്ക് വരുന്ന രോഗാവസ്ഥ.
കരുവേലത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് ചെറിയ ചൂടിൽ ദിവസവും ഈ വെള്ളത്തിൽ കുറച്ചുസമയം ഇരുന്നാൽ മലദ്വാരം പുറത്തേക്ക് വരുന്ന രോഗാവസ്ഥ മാറിക്കിട്ടും .

സിഫിലിസ് .
കരുവേലത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് സിഫിലിസ് മൂലമുണ്ടാകുന്ന വ്രണങ്ങളിലും ,കുരുക്കളിലും വിതറിയാൽ ഇവയ്ക്ക് ശമനമുണ്ടാകും .


തൊലിപ്പുറത്തുണ്ടാകുന്ന വീണ്ടുകീറൽ ,നിറവ്യത്യാസം.
കരുവേലത്തിന്റെ പശ ഉണക്കിപ്പൊടിച്ചത് കോഴിമുട്ടയുടെ വെള്ളക്കരുവുമായി അടിച്ചുചേർത്ത് പുറമെ പുരട്ടിയാൽ തൊലിപ്പുറത്തുണ്ടാകുന്ന വിള്ളൽ ,നിറവ്യത്യാസം എന്നിവ മാറിക്കിട്ടും .

കുഷ്ഠരോഗം .
കരുവേലത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് പതിവായി കുളിച്ചാൽ കുഷ്ഠരോഗത്തിന് ശമനമുണ്ടാകും .


Previous Post Next Post