പാചകത്തിലെ രഹസ്യമണി: കടുകിന്റെ ഔഷധഗുണങ്ങൾ

കടുക് ഔഷധ ഗുണങ്ങൾ,#കടുക് ഔഷധ ഗുണങ്ങൾ,ഔഷധ ഗുണങ്ങൾ,കടുക് ഗുണങ്ങൾ,കടുകെണ്ണ ഗുണങ്ങൾ,ഗുണങ്ങൾ,കടുകെണ്ണ ഗുണങ്ങള്,കടുകെണ്ണയുടെ ഉപയോഗങ്ങൾ.,കടുക്,കടുകെണ്ണ,കക്കിരിങ്ങ,പാർശ്വഫലങ്ങൾ,ആര്‍ത്രൈറ്റിസിന്,സൈഡ് ഇഫക്റ്റുകൾ,ക്യാന്‍സര്‍,മൈഗ്രേയ്ന്‍,lifestyle,fitness tips,happy life,beauty,health,healthy food recipes,healthy food recipes malayalam,health tips malayalam,beauty tips,malayalam health tips,healthy lifestyle,organic food


അടുക്കളയിൽ ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങളിൽ ഒന്നാണ് കടുക് .ഇത് കറികൾക്ക് രുചി കൂട്ടുന്നതിനും അച്ചാറുപോലെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു .കടുകിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണയാണ് കടുകെണ്ണ .

കരിങ്കടുക് ,ചെങ്കടുക് ,മഞ്ഞക്കടുക് അഥവാ തവിട്ടുകടുക് എന്നിങ്ങനെ കടുക് മൂന്നിനങ്ങളുണ്ട് .ഇവയിൽ ഔഷധങ്ങൾക്കായും എണ്ണയ്ക്ക് വേണ്ടിയും  ഉപയോഗിക്കുന്നത് കരിങ്കടുകും ,ചെങ്കടുകുമാണ് .ഇവ സംസ്‌കൃതത്തിൽ  ശ്വത സർഷപം ,രക്ത സർഷപം എന്നിങ്ങനെ അറിയപ്പെടുന്നു .

  • Botanical name : Brassica nigra (കറുത്ത കടുക് )
  • Botanical name : Brassica juncea  ( ചെങ്കടുക് )
  • Botanical name : Brassica campestris ( മഞ്ഞക്കടുക് അഥവാ തവിട്ടുകടുക് ) 
  • Family : Brassicaceae (Mustard family)
  • Common name : Mustard, Leaf mustard, Indian mustard,black mustard
വിതരണം  .

ഇന്ത്യയിൽ ഉത്തര്പ്രദേശ് ,പഞ്ചാബ് ,ബീഹാർ ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കടുക് വൻതോതിൽ കൃഷി ചെയ്യുന്നു .തമിഴ്‌നാട്ടിലും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട് .കേരളത്തിൽ ഇടുക്കി കോഴിക്കോട് എന്നീ ജില്ലകളിൽ ചില കർഷകർ കടുക് കൃഷി ചെയ്യുന്നുണ്ട് .

സസ്യവിവരണം .

ഒരു ഏകവർഷിക സസ്യമാണ് കടുക് .ഏകദേശം 1 .25 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .ഇവയുടെ ഇലകൾ പല ആകൃതിയിൽ കാണപ്പെടുന്നു .മുകൾ ഭാഗത്തെ ഇലകൾ ചെറുതും അടിഭാഗത്തെ ഇലകൾ വലിപ്പമുള്ളതുമാണ് .ഇവയുടെ പൂക്കൾക്ക് മഞ്ഞനിറമാണ് .പൂക്കൾ കുലകളായി ഉണ്ടാകുന്നു .മാർച്ച് -മെയ് മാസങ്ങളിലാണ് ഇവ പൂക്കുന്നതും കായ്ക്കുന്നതും .ഇവയുടെ ഫലത്തിൽ 3 -10 വിത്തുകൾ വരെ കാണും .

കടുക് ഉപയോഗങ്ങൾ .

അടുക്കളയിൽ ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങളിൽ ഒന്നാണ് കടുക് .ഇത് കറികൾക്ക് രുചി കൂട്ടുന്നതിനും അച്ചാറുപോലെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു.കടുകിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണയാണ് കടുകെണ്ണ .

കേരളത്തിൽ പാചകം ചെയ്യാൻ വെളിച്ചെണ്ണ ഉപയോഗിക്കുന്ന പോലെ മറ്റ് സംസ്ഥാനങ്ങളിൽ കടുകെണ്ണ ഉപയോഗിക്കുന്നു .ഉത്തർപ്രദേശ് രാജസ്ഥാൻ ,പഞ്ചാബ് ,ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ പാചകം ചെയ്യാൻ കടുകെണ്ണ വ്യാപകമായി ഉപയോഗിക്കുന്നു .ഇവർ ശരീരത്തിൽ തേയ്ക്കുന്നതും കടുകെണ്ണയാണ് .

മറ്റ്‌ സംസ്ഥാനങ്ങളിൽ കടുകുചെടി ചീരപോലെ ഇലക്കറിയായി ഉപയോഗിക്കുന്നു .പല കറികളിലും കടുകിന്റെ ഇല അരച്ചു ചേർക്കാറുണ്ട് .കൂടാതെ കടുകിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് .കരിങ്കടുക് ,ചെങ്കടുക് ,മഞ്ഞക്കടുക് അഥവാ തവിട്ടുകടുക് എന്നിങ്ങനെ കടുക് മൂന്നിനങ്ങളുണ്ട് .ഇവയിൽ ഔഷധങ്ങൾക്കായും എണ്ണയ്ക്ക് വേണ്ടിയും  ഉപയോഗിക്കുന്നത് കരിങ്കടുകും ,ചെങ്കടുകുമാണ് 


രാസഘടകങ്ങൾ .

കടുകിൽ പ്രധാനമായും 35 %എണ്ണ അടങ്ങിയിരിക്കുന്നു .കൂടാതെ സിനിഗ്രിൻ എന്ന ഗ്ലൈക്കോസൈഡും സെൻസോൾ ,മൈറോസിൻ എന്നി ഘടകങ്ങളും അടങ്ങിയിരിക്കുന്നു .

കടുകിന്റെ ഔഷധഗുണങ്ങൾ .

കടുക് വാതം ,കഫം ,കൃമി ,ചൊറി ,നെഞ്ചുവേദന ,പഴകിയ ചുമ ,ശ്വാസംമുട്ട് എന്നിവ ശമിപ്പിക്കും .കടുകെണ്ണ പ്രമേഹം ,അർശസ് ,കുഷ്ഠരോഗം ,ചൊറി ,ചിരങ്ങ് ,വെള്ളപ്പാണ്ട് ,വാതം ,കഫം ,മേദസ് എന്നിവ ശമിപ്പിക്കും .കൂടാതെ രുചിയെ ഉണ്ടാക്കുകയും ഛർദ്ദി ശമിപ്പിക്കുകയും ചെയ്യുന്നു .

ഔഷധയോഗ്യഭാഗങ്ങൾ -വിത്ത് ,എണ്ണ .

രസാദിഗുണങ്ങൾ 
  • രസം -കടു 
  • ഗുണം തീഷ്‌ണം 
  • വീര്യം -ഉഷ്‌ണം 
  • വിപാകം -കടു 
ചില ഔഷധപ്രയോഗങ്ങൾ .

തലവേദന .

കടുക് നന്നായി അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ശമനമുണ്ടാകും .

ചെവിവേദന .

കടുകെണ്ണ ചൂടാക്കി ചെറിയ ചൂടോടെ രണ്ടോ മൂന്നോ തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും .

പഴകിയ ചുമ . നെഞ്ചുവേദന .

കടുക് അരച്ച് ചെറിയ അളവിൽ തേനിൽ ചാലിച്ച് കുറച്ചുദിവസം പതിവായി കഴിച്ചാൽ പഴകിയ ചുമ ,നെഞ്ചുവേദന തുടങ്ങിയവ മാറും .

വിശപ്പില്ലായ്മ .

കടുക് ,ജീരകം ,ചുക്ക്,കായം ,ഇന്തുപ്പ് എന്നിവ ഒരേ അളവിൽ എടുത്ത് അരച്ച് മോരിൽ കലക്കി കഴിച്ചാൽ വിശപ്പില്ലായ്മ മാറിക്കിട്ടും .

വിഷം .

വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന വിഷം ,നീര് ,വേദന തുടങ്ങിയ വിഷവികാരങ്ങൾ ഇല്ലാതാക്കാൻൻ കടിയേറ്റ ഭാഗത്ത് കടുക് അരച്ച് പുരട്ടിയാൽ മതിയാകും .

വയറുവേദന .

കടുക് വറത്ത് അതിൽ വെള്ളമൊഴിച്ച് തിളപ്പിച്ച്‌ കുടിച്ചാൽ വയറുവേദന മാറും .

തലയ്ക്ക് കനം ,ഭാരം.

കടുക് അരച്ച് ഉള്ളങ്കാലിലും മൂക്കിന്റെ പാലത്തിലും പുരട്ടിയാൽ തലയ്ക്ക് അനുഭവപ്പെടുന്ന ഭാരം, കനം എന്നിവ മാറിക്കിട്ടും .

വ്രണങ്ങൾ .

വ്രണങ്ങളിൽ കടുക് അരച്ചുപുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .

വീക്കം ,നെഞ്ചുവേദന .

കടുക് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന വീക്കം ,നെഞ്ചുവേദന തുടങ്ങിയവ മാറിക്കിട്ടും .

ഉപ്പൂറ്റി വേദന .

കടുകും  ,മുരിങ്ങയിലയും കുറച്ച് കല്ലുപ്പും ചേർത്ത് അരച്ച് പുറമെ പുരട്ടിയാൽ ഉപ്പൂറ്റി വേദന ശമിക്കും .ശരീരത്തിലുണ്ടാകുന്ന നീര് മാറാനും ഇങ്ങനെ അരച്ച് പുരട്ടാവുന്നതാണ് .

(കടുകിന് പൊള്ളുന്ന സ്വഭാവമുണ്ട്. അതിനാൽ കടുകിനൊപ്പം അരിയും ചേർത്ത് അരച്ച് വേണം ശരീരത്തിൽ പുരട്ടാൻ )


Previous Post Next Post