എലിച്ചുഴി ഉപയോഗങ്ങൾ



കൃഷിയിടങ്ങളിൽ നിന്നും എലികളെ തുരത്താൻ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വൃക്ഷമാണ്  എലിച്ചുഴി .കേരളത്തിൽ ഇതിനെ എലിച്ചെവിയൻ, കാട്ടുതുവര, തൊവരക്കാരി, മലമുരിങ്ങ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

  • Botanical name : Diospyros buxifolia
  • Family : Ebenaceae (Ebony family)
  • Synonyms : Diospyros elegantissima, Diospyros microphylla, Diospyros munda,Leucoxylon buxifolius
  • Common name : Box-Leaf Persimmon 
  • Malayalam Name : Elichevian, Elichuzhi, Kattuthuvara, Malamuringa, Thovarakari
ആവാസമേഖല .

ഇന്തോ മലേഷ്യൻ പ്രദേശങ്ങളിൽ ജന്മമെടുത്ത ഒരു വൃക്ഷമാണ് എലിച്ചുഴി.ഇന്ത്യയിൽ മദ്ധ്യേന്ത്യയിലും ദക്ഷിണേന്ത്യയിലുമാണ് ഈ വൃക്ഷം കാണപ്പെടുന്നത് . പശ്ചിമഘട്ടത്തിൽ എമ്പാടും ഈ വൃക്ഷം കാണപ്പെടുന്നു .900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും ഈ വൃക്ഷം വളരുന്നു .

കേരളത്തിൽ തിരുവനന്തപുരം ,കൊല്ലം ,ഇടുക്കി ,പാലക്കാട് ,തൃശൂർ ,കോഴിക്കോട് ,വയനാട് ,കണ്ണൂർ ,മലപ്പുറം ,കാസർകോട് എന്നീ ജില്ലകളിൽ എലിച്ചുഴി കാണപ്പെടുന്നു .

ഇന്ത്യ കൂടാതെ മലേഷ്യ ,സിംഗപ്പൂർ,ശ്രീലങ്ക ,ഇന്തോനേഷ്യ ,വിയറ്റ്നാം ,മഡഗാസ്കർ ,ഫിലിപ്പൈൻസ് ,കംബോഡിയ തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും എലിച്ചുഴി വളരുന്നു .

സസ്യവിവരണം .

25 മുതൽ 40 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് എലിച്ചുഴി.ഈ വൃക്ഷം ധാരാളം ശാഖോപശാഖകളായി വളരും .ഇവയുടെ ശാഖകൾ കനം കുറഞ്ഞതും ഇരുണ്ടതും സ്വർണ്ണ നിറത്തിലുള്ള രോമങ്ങളാൽ പൊതിഞ്ഞതുമാണ് .

മരത്തിന്റെ പുറംതൊലിക്ക് കറുപ്പുനിറവും വെട്ടുപാടിന് തവിട്ടുകലർന്ന ചുവപ്പുനിറവുമാണ് .ഇവയുടെ ഇലകൾക്ക് വേപ്പിലയുടെ രൂപസാദൃശ്യമുണ്ട് .ഇലഞെട്ടിന് നീളം തീരെ കുറവാണ് .ഇലകളുടെ രണ്ടറ്റവും കൂർത്തതാണ് .

ഇലകളുടെ മുകൾഭാഗത്തിന്  തവിട്ടുകലർന്ന പച്ചനിറമാണ് .അടിഭാഗം ഇളം തവിട്ടുനിറത്തിലും കാണപ്പെടുന്നു .തളിരിലകൾ മഞ്ഞനിറത്തിലുള്ള സിൽക്ക് പോലെയുള്ള രോമങ്ങളാൽ പൊതിഞ്ഞതാണ് .

ജനുവരി -മാർച്ച് മാസങ്ങളിലാണ് ഇവയുടെ പൂക്കാലം .പൂക്കൾക്ക് വെള്ളനിറമാണ് .ആൺ പെൺ പൂക്കൾ വെവ്വേറെ മരങ്ങളിൽ ഉണ്ടാകുന്നു .ആൺപൂക്കൾ താരതമ്യേന ചെറുതാണ് . 1 മുതൽ 4 പൂക്കൾ വരെ ചേർന്ന് കുലകളായി പത്രകക്ഷങ്ങളിൽ  ഉണ്ടാകുന്നു .

ഇവയിൽ ചെറിയ ഫലങ്ങൾ ഉണ്ടാകുന്നു .ഫലങ്ങൾ വിളയാൻ മൂന്ന് മുതൽ നാല് മാസങ്ങൾ വേണ്ടിവരും .ഫലങ്ങൾ വിളയുമ്പോൾ പർപ്പിൾ നിറമാണ് .ഒരു ഫലത്തിൽ 1 മുതൽ 2 വിത്തുകൾ വരെ കാണും .

എലിച്ചുഴി ഉപയോഗങ്ങൾ .

ഈ വൃക്ഷങ്ങൾ നിൽക്കുന്നതിന് സമീപം എലികൾ വരാറില്ല .അതിനാൽ കർഷകർ ഈ മരം പറമ്പുകളുടെ അതിരുകളിൽ നട്ടുവളർത്തിയിരുന്നു .ഇപ്പോൾ ഒരു അലങ്കാര വൃക്ഷമായി പൂന്തോട്ടങ്ങളിൽ വ്യാപകമായി നട്ടുവളർത്തുന്നു .

തടിക്ക് ഈടും ബലവും കുറവാണ് .അതിനാൽ ഫർണീച്ചറുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറില്ല .തീപ്പെട്ടി നിർമ്മാണത്തിന് ഇതിന്റെ തടി ഉപയോഗിക്കുന്നു .

Previous Post Next Post