കരിങ്കൂവളം ഔഷധഗുണങ്ങൾ

# ചെങ്ങനീർകിഴങ്ങ്,ചെങ്ങനീർകിഴങ്ങ് ആയുർവേദ ഗുണങ്ങൾ,medicinal plants and names in malayalam #ഔഷധ സസ്യങ്ങൾ #ആയുർവ്വേദം,how to cure sugar patients,medicinal plant for upasmaram,medicinal plant,snake bite medicinal plant,medicinal plants india pittosporum,malayalam health tips,malayalam health tips videos,malayalam health tips for women


ചളിയുള്ള കുളങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും വളരുന്ന ഒരു ചെറിയ ഔഷധസസ്യമാണ് കരിങ്കൂവളം.കേരളത്തിൽ കാക്കപ്പോള ,കുളച്ചേമ്പ് ,കുവലയം തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ നീലോൽപ്പലം എന്ന പേരിലും അറിയപ്പെടുന്നു .

  • Botanical name : Monochoria vaginalis
  • Family : Pontederiaceae (Pickerel weed family)
  • Synonyms : Pontederia cordata, Pontederia pauciflora,Pontederia hastaefolia
ഇതര നാമങ്ങൾ.

  • Common name : Oval Leaf Monochoria, Marshy betelvine,Duck Salad,Oval Leaf Pondweed
  • Malayalam : Karinkoovalam ,Kaakkappola,Kuvalayam,Kulacchembu
  • Hindi : Nanka, Paanpatta
  • Tamil : Karu-N-Kuvalai
  • Telugu : Neerukaacha, Nirokancha
  • Kannada : Neelotpala 
  • Marathi : Nilotpala 
  • Bengali : Chotnakha,Nukha, Panee Kachu
ആവാസമേഖല .

ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചെളിക്കുളങ്ങളിലും .വയൽവരമ്പുകളിലും ചതുപ്പ് പ്രദേശങ്ങളിലും ഈ സസ്യം സ്വാഭാവികമായി കാണപ്പെടുന്നു .കേരളത്തിൽ വയലുകളിലും തോട്ടുവക്കുകളിലും കരിങ്കൂവളം ധാരാളമായി വളരുന്നു .

സസ്യവിവരണം .

ഏകദേശം 60 സെ.മി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി സസ്യമാണ് കരിങ്കൂവളം.ഈ സസ്യത്തിന്റെ ചുവട്ടിൽനിന്നുതന്നെ കട്ടിയുള്ള ഉരുണ്ട തണ്ടുകൾ ഉണ്ടാകുന്നു . തണ്ടുകളുടെ പകുതി കഴിഞ്ഞുള്ള ഭാഗം വിരിഞ്ഞ് ഇലകളാകുന്നു .ഹൃദയാകാരത്തിലുള്ള ഇലകളാണ് ഇവയുടേത് .

ഇലയുടെ തണ്ടുകൾ മൃദുവും ഉൾഭാഗം പൊള്ളയുമാണ് .ഇവ നല്ല പച്ചനിറത്തിൽ കാണപ്പെടുന്നു .ഇവയുടെ പുഷ്പങ്ങൾ ചെറുതും നീലനിറത്തിലും കാണപ്പെടുന്നു .ഇവയിൽ ഫലങ്ങളുണ്ടാകുന്നു .ഫലത്തിനകത്ത് അനേകം വിത്തുകൾ കാണപ്പെടുന്നു . കരിങ്കൂവളത്തിന്റെ ഇലയും, തണ്ടും ഭക്ഷ്യയോഗ്യമാണ് .ഇതുകൊണ്ട്‌ പഴമക്കാർ തോരനുണ്ടാക്കി കഴിച്ചിരുന്നു .

കരിങ്കൂവളം ഔഷധഗുണങ്ങൾ .

ശരീരശക്തി വർധിപ്പിക്കുകയും ശരീരതാപം ശമിപ്പിക്കുകയും ചെയ്യും .കൂടാതെ അപസ്‌മാരം ,തീപ്പൊള്ളൽ ,ഉറക്കക്കുറവ് ,മാനസിക വിഭ്രാന്തി ,ഭയം ,ഉറക്കക്കുറവ് ,ശരീരം ചുട്ടുനീറ്റൽ ,ഛർദ്ദി ,രക്തപിത്തം ,രക്തം ചുമച്ചുതുപ്പൽ ,രക്തസ്രാവം തുടങ്ങിയ രോഗങ്ങൾക്കൊക്കെ ഔഷധമായി കരിങ്കൂവളം ഉപയോഗിക്കുന്നു .

ആയുർവേദത്തിൽ വാത പിത്ത ജ്വര ചികിത്സയ്ക്കായി നിര്‍ദേശിച്ചിരിക്കുന്ന ഔഷധയോഗമായ ദ്രാക്ഷാദി കഷായത്തിലെ ഒരു ചേരുവയാണ് കരിങ്കൂവളക്കിഴങ്ങ് .അതേപോലെ കരിങ്കൂവളക്കിഴങ്ങ്  പ്രധാനമായി ചേർത്തുണ്ടാക്കുന്ന എണ്ണയാണ് "നീലോൽപലാദി" എണ്ണ.ഇത് മാനസികരോഗങ്ങൾക്ക്  തലയിൽ തണുപ്പ് കിട്ടാൻ വേണ്ടിയും നല്ല ഉറക്കം കിട്ടുന്നതിനുവേണ്ടിയും  തലയിൽ ഉപയോഗിക്കുന്ന എണ്ണയാണ് .

ദ്രാക്ഷാദി കഷായം.
വിട്ടുമാറാത്ത പനി ,രക്തപിത്തം ,മഞ്ഞപ്പിത്തം ,മറ്റ് കരൾ രോഗങ്ങൾ ,അസിഡിറ്റി ,ശരീരം ചുട്ടുനീറ്റൽ ,അമിത മദ്യപാനം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ ,ഛർദ്ദി ,മോഹാലസ്യം ,തളർച്ച ,തലചുറ്റൽ ,അമിത ദാഹം തുടങ്ങിയ നിരവധി രോഗങ്ങൾക്ക്  ഒറ്റയ്ക്കും മറ്റ് മരുന്നുകൾക്കൊപ്പം ചേർത്തും ദ്രാക്ഷാദി കഷായം ഡോക്ടർമാർ നിർദ്ദേശിക്കുന്നു .

ഔഷധയോഗ്യഭാഗം -സമൂലം 

രസദിഗുണങ്ങൾ .
രസം -മധുരം 
ഗുണം -ഗുരു ,സ്നിഗ്ധം
വീര്യം -ശീതം 
വിപാകം -മധുരം  

ചില ഔഷധപ്രയോഗങ്ങൾ .

രക്തപിത്തം .
കരിങ്കൂവളക്കിഴങ്ങ്,ഇരട്ടിമധുരം ,ഇരുവേലി ,രക്തചന്ദനം ,അമൃത്,കൊത്തംപാലരി,ത്രികോല്‍പക്കൊന്ന ഇവ ഓരോന്നും 10 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേൻ ചേർത്ത്ദി ദിവസം രണ്ടുനേരം രാവിലെയും വൈകിട്ടും കഴിച്ചാൽ രക്തപിത്തം ശമിക്കും .(രോമകൂപങ്ങളിലൂടെയും ,മൂക്ക്,കണ്ണ് , വായ് ,ചെവി ,യോനി ,ഗുദം ,ലിംഗം എന്നിവടങ്ങളിലൂടെ രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണ് രക്തപിത്തം )

ശരീരത്തിലുണ്ടാകുന്ന കുരുക്കൾ .
കരിങ്കൂവളം സമൂലം അരച്ച് വെണ്ണയിൽ ചാലിച്ച് പുറമെ  പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറിക്കിട്ടും .

പൊള്ളൽ .
കരിങ്കൂവളത്തിന്റെ ഇലയും ,തണ്ടും അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ പൊള്ളൽ ശമിക്കും .കരിങ്കൂവളത്തിന്റെ ഇലയും ,തണ്ടും വാഴപ്പിണ്ടിയും ചേർത്തരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ പൊള്ളൽ പെട്ടന്ന് ശമിക്കും .

ഉറക്കക്കുറവ് .
കരിങ്കൂവളവും ,ചന്ദനവും കൂട്ടിയരച്ച് നെറുകയിൽ വച്ചാൽ ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടും .

അപസ്‌മാരം .
കരിങ്കൂവളം സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ഔൺസ് വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ അപസ്‌മാരം ശമിക്കും .

ഗര്‍ഭപാത്രം താഴേക്ക് വരുന്നതിന് .
കരിങ്കൂവളക്കിഴങ്ങ്,തെങ്ങിൻവേര് ,നെല്ലിത്തൊലി ,അരയാൽതൊലി  ,പേരാൽതൊലി ,അത്തിതൊലി  ,ഇത്തിതൊലി ,പച്ചമഞ്ഞൾ ഇവ ഒരേ അളവിൽ എടുത്ത് വെണ്ണയും ചേർത്തരച്ച് കുറച്ച്  യോനിമുഖത്തേയ്ക്ക് കയറ്റിവയ്ക്കുകയും കുറച്ച് കട്ടികുറഞ്ഞ തുണിയിൽ പൊതിഞ്ഞ് യോനിമുഖത്ത് വച്ചുകെട്ടുകയും ചെയ്താൽ ഗര്‍ഭപാത്രം താഴേക്ക് വരുന്ന അവസ്ഥ മാറിക്കിട്ടും (10 -15 ദിവസം ഇപ്രകാരം തുടർച്ചയായി ചെയ്യണം  )




Previous Post Next Post