വാത വേദനകള്‍ക്ക് ശമനം നൽകുന്ന കരിങ്ങോട്ട അഥവാ കരിഞ്ഞോട്ട

 കേരളത്തിലെ നിത്യഹരിത വനങ്ങളിൽ വളരുന്ന ഒരു വൃക്ഷമാണ്  കരിങ്ങോട്ട അഥവാ കരിഞ്ഞോട്ട.ഈ വൃക്ഷത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .വാത -പിത്ത -കഫരോഗങ്ങളുടെ ചികിൽത്സയ്ക്കായി ഈ വൃക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഇതിനെ ബിറ്റർവുഡ് എന്ന പേരിലും സംസ്‌കൃതത്തിൽ നീലവൃക്ഷഃ,നീലസാരഃ എന്നീ പേരുകളിലും അറിയപ്പെടുന്നു .

കരിങ്ങോട്ട,കരിഞ്ഞോട്ട,കരിങ്ങാട്ട,കരിങ്ങോട്ടാ,കരിങ്ങൊട്ട,കരിങ്കട്ട,കരിങ്കൊട്ട,കരിങ്ങാലി,കരിഞൊട്ട,പെരിങ്ങലം,കരിഞ്ഞെട്ട,കരിഞ്ഞൊട്ട,പെരിങ്ങലം ചെടി,പെരിങ്ങലം ഔഷധ സസ്യം,അടുക്കളത്തോട്ടം,ചപ്പങ്ങം,കരിനൊച്ചി,വട്ടപെരുക്,കാട്ടുപാവ്,കൊട്ടവള്ളി,ഔഷധ സസ്യങ്ങൾ,കരിയിലാഞ്ചി,ചീക്കിഴങ്ങ്,നാട്ടുവൈദ്യം,കൊടുങ്ങല്ലൂർ,ഗോപു കൊടുങ്ങല്ലൂർ,കീക്കേങ്ങിൻവള്ളി,ചിതലിനെ എങ്ങിനെ കളയാം,ഔഷധ സസ്യങ്ങൾ സർപ്പഗന്ധി,കരവാൽസം,കരുനൊച്ചി,കരീലാഞ്ചി

  • Botanical name : Quassia indica
  • Family : Simaroubaceae (Quassia family)
  • Synonyms : Samadera indica, Samadera madagascariensis
  • Common name : Niepa Bark Tree,Bitter wood
  • Malayalam : Karingotta, Karinjotta
  • Hindi  : Lokhandi
  • Kannada : Nipa,Samdera
  • Tamil : Karincottai
  • Marathi:  Lokhandi

ആവാസമേഖല .

ഇന്ത്യ ,ശ്രീലങ്ക ,ആഫ്രിക്ക എന്നിവിടങ്ങളിൽ കരിങ്ങോട്ട കാണപ്പെടുന്നു .കേരളത്തിലെ നിത്യഹരിത വനങ്ങളിൽ  കരിങ്ങോട്ട ധാരാളമായി വളരുന്നു .പുഴയോരങ്ങളിലും ചതുപ്പുപ്രദേശങ്ങളിലുമാണ് ഈ വൃക്ഷം സാധാരണ വളരുന്നത് .

സസ്യവിവരണം .

8 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷം .മരത്തിന്റെ തൊലിക്ക് കറുപ്പുകലർന്ന ചാരനിറമാണ് .തൊലിക്ക് കയ്പ്പ് രസമാണ്  .ഇവയുടെ ശാഖകൾക്ക് നല്ല ബലമുണ്ടായിരിക്കും .ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചി രിക്കുന്നു .

ഇവയുടെ തളിരിലകൾക്ക് മഞ്ഞനിറമാണ് .പിന്നീട്സാ വധാനം നിറം മാറി ഇരുണ്ട പച്ചനിറമായി മാറുന്നു .ഇലയുടെ ഉപരിതലത്തിന് നല്ല മിനുസമാണ് .ഇലകൾക്ക് ദീർഘവൃത്താകൃതിയാണ് .ശരാശരി 18 സെ.മി നീളവും 6 സെ.മി വീതിയുമുണ്ടാകും .

ജനുവരിയിലാണ് പൂക്കാലം ആരംഭിക്കുന്നത് .പൂക്കൾക്ക് ചുവപ്പുകലർന്ന മഞ്ഞ നിറം .ജൂൺ -ആഗസ്റ് മാസങ്ങളിൽ ഇവയുടെ ഫലം പാകമാകും .ഫലങ്ങൾ ആദ്യം പച്ചനിറത്തിലും പാകമായി കഴിയുമ്പോൾ ചുവപ്പ് നിറത്തിലും കാണപ്പെടുന്നു .ഇവയുടെ ഉള്ളിലെ വിത്തിൽ എണ്ണ അടങ്ങിയിരിക്കുന്നു .

കടുത്ത ചൂടിനേയും തണുപ്പിനെയും പ്രതിരോധിക്കാനുള്ള കഴിവി ഈ വൃക്ഷത്തിനുണ്ട് .യാതൊരു പരിചരണവുമില്ലാതെ വളരുന്ന ഒരു വൃക്ഷം കൂടിയാണ് കരിങ്ങോട്ട . 

ഉപയോഗങ്ങൾ .

ഇതിന്റെ തടിക്ക് ഈടും ബലവും തീരെ കുറവാണ് . അതിനാൽ ഫർണീച്ചർ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയില്ല .എന്നാൽ ചില കൊത്തുപണികൾക്ക് ഇതിന്റെ തടി ഉപയോഗിക്കുന്നു .

പൂർവികർ മെതിയടി ഉണ്ടാക്കിയിരുന്നത് കരിങ്ങോട്ടയുടെ തടികൊണ്ടാണ് .കരിങ്ങോട്ടയുടെ തടികൊണ്ടുള്ള മെതിയടി ഉപയോഗിച്ചാൽ വാതരോഗങ്ങൾ ഉണ്ടാകുകയില്ല .

കരിങ്ങോട്ടയുടെ ഇലകൾക്ക് ചിതലിനെ നശിപ്പിക്കാനുള്ള കഴിവുണ്ട് .അതിനാൽ പണ്ടുള്ളവർ പുര മേയുമ്പോൾ കഴുക്കോലും പട്ടികയും ചിതലെടുക്കാതിരിക്കാൻ ആദ്യം കരിങ്ങോട്ടയുടെ ചെറിയ ശിഖിരങ്ങൾ വെട്ടി നിരത്തിയ ശേഷമായിരുന്നു ഓല മേയുന്നത് .

പണ്ടത്തെ വീടുകളിൽ ജനലും കട്ടിളകളും വയ്ക്കുമ്പോൾ ചിതലെടുക്കാതിരിക്കാൻ അതിന്റെ അടിയിലും കരിങ്ങോട്ടയുടെ ഇലകൾ ഇടുമായിരുന്നു .കരിങ്ങോട്ടയുടെ ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് തളിച്ചാലും ചിതലുകൾ നശിക്കുന്നതാണ് .

പണ്ടുള്ളവർ വളർത്തുമൃഗങ്ങളുടെ ശരീരത്തെ ചെള്ള് ,മൂട്ട മുതലായവയെ നശിപ്പിക്കാൻ കരിങ്ങോട്ടയുടെ ഇല അരച്ച് വെള്ളത്തിൽ കലക്കി അവയുടെ ശരീരത്തിൽ നന്നായി തേച്ച് പിടിപ്പിച്ച ശേഷം കുറച്ചു സമയത്തിന്‌ ശേഷം കുളിപ്പിക്കുമായിരുന്നു .കൂടാതെ ഇത് മൃഗങ്ങളുടെ ശരീരത്തെ വ്രണങ്ങളും, മുറിവുകളും കരിയാനും സഹായിക്കുന്നു .

കരിങ്ങോട്ടയുടെ ഇല അരച്ച് വെള്ളത്തിൽ കലക്കി തളിച്ചാൽ ഈച്ച ,പേൻ മുതലായവ നശിക്കും .നെല്ല് സൂക്ഷിക്കുന്ന പത്തായങ്ങളിലും കീട ശല്യം ഒഴിവാക്കാൻ വേണ്ടി കരിങ്ങോട്ടയുടെ ഇലകളും നെല്ലിന്റെ ഒപ്പമിടുന്ന പതിവുണ്ടായിരുന്നു .

പണ്ടുകാലങ്ങളിൽ ആസ്മ രോഗിയുള്ള വീടുകളിൽ ചാണകത്തിനൊപ്പം  കരിങ്ങോട്ടയുടെ ഇലയൊ ,കായോ അരച്ച് ചേർത്ത് തറ മെഴുകുന്ന പതിവുണ്ടായിരുന്നു .ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ആസ്മയ്ക്ക് ശമനം കിട്ടിയിരുന്നു .

രാസഘടകങ്ങൾ .

കരിങ്ങോട്ടയിൽ സോമഡെറിൻ എന്ന് അറിയപ്പെടുന്ന ഒരു ഗ്ലൂക്കോസൈഡ് അടങ്ങിയിരിക്കുന്നു .ഇതിന്റെ തൊലിയിൽ സ്റ്റിഗ്മാസ്റ്റെറോൾ ,ടെക്സാസ്റ്റെറോൾ എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ .

കരിങ്ങോട്ട തൈലം ശക്തമായ ഒരു വാതഹരൗഷധമാണ്. .കരിങ്ങോട്ടയുടെ തടിയിൽ നിന്നും എടുക്കുന്ന സത്ത് ഔഷധമായി ഉപയോഗിക്കുന്നു .ഈ സത്തിന് ശരീരശക്തി വർധിപ്പിക്കാനുള്ള കഴിവുണ്ട് .കയ്പ്പ് രസമുള്ള ഇവയുടെ ഫലം ,തൊലി ,തടി എന്നിവ ത്വക്ക് രോഗങ്ങൾ ,ആസ്മ എന്നിവയുടെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്നു .

കരിങ്ങോട്ടയുടെ ഇലയും ,തൊലിയും പിത്ത കഫ രോഗങ്ങളെ ശമിപ്പിക്കുന്നു .ഇവയുടെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ വാതരോഗങ്ങൾ ശമിപ്പിക്കുന്നു .തൊലിയുടെ കഷായത്തിന് പനിയെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .കൂടാതെ കുഷ്ഠം ,വിഷം എന്നിവയ്ക്കും കരിങ്ങോട്ട ഔഷധമായി ഉപയോഗിക്കുന്നു .  ആയുർവേദ ഗ്രന്ഥങ്ങളിൽ ഒന്നും തന്നെ ഈ സസ്യത്തെപ്പറ്റി വിവരിക്കുന്നില്ല .

ഔഷധയോഗ്യഭാഗങ്ങൾ -തടിയുടെ കാതൽ ,വിത്തിൽനിന്നും എടുക്കുന്ന എണ്ണ ,തൊലി ,ഇല .

രസാദിഗുണങ്ങൾ .

  • രസം -തിക്തം 
  • ഗുണം -തീക്ഷ്ണം,സ്നിഗ്ധം
  • വീര്യം -ഉഷ്‌ണം 
  • വിപാകം -കടു 

ചില ഔഷധപ്രയോഗങ്ങൾ .

ആമവാതം, സന്ധിവാതം .

കരിങ്ങോട്ട തൈലം പുറമെ പുരട്ടിയാൽ വാതരോഗങ്ങളായ ആമവാതം, സന്ധിവാതം എന്നിവ മൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറും .കരിങ്ങോട്ട തൈലം പുറമെ പുരട്ടുകയും കരിങ്ങോട്ടയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തുണിമുക്കി ഉഴിയുകയും ചെയ്‌താൽ എല്ലാത്തരം വാത വേദനകൾക്കും ഉടനടി ആശ്വാസം കിട്ടും .

വാതവേദനകൾക്കുള്ള  കുഴമ്പുകളും ,തൈലങ്ങളും  ഉപയോഗിക്കുമ്പോൾ കരിങ്ങോട്ടയുടെ ഇലയിൽ മുക്കി ശരീരത്തിൽ പുരട്ടിയാൽ വാതവേദനയ്‌ക്ക്‌ വളരെ പെട്ടന്ന് ശമനം കിട്ടും .

കരിങ്ങോട്ടയുടെ കാതൽ ഒരു കമ്പുപോലെ കീറിയെടുത്ത് അതിൽ എരുമനെയ്യ് പുരട്ടി കത്തിച്ച് അതിൽ നിന്നും ഊറിവരുന്ന തൈലം (എരിതൈലം ) പുറമെ പുരട്ടിയാൽ എല്ലാ വാതവേദനകളും ശമിക്കും .

കരിങ്ങോട്ടയുടെ പലക തറച്ച കട്ടിലിൽ തുണി വിരിക്കാതെ നീണ്ടുനിവർന്ന് പതിവായി കിടന്നാൽ എല്ലാത്തരം വാതരോഗങ്ങളും ശമിക്കും .

കരിങ്ങോട്ടയുടെ വേര് ,പാടക്കിഴങ്ങ് , ഈശ്വരമുല്ല ,മുരിങ്ങയുടെ വേരിന്മേൽ തൊലി എന്നിവ ഒരേ അളവിൽ അരച്ച് പുറമെ പുരട്ടിയാൽ എല്ലാത്തരം വാതവേദനകളും ശമിക്കും .

കരിങ്ങോട്ടയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പതിവായി കുളിച്ചാലും വാതരോഗങ്ങൾ ശമിക്കുന്നതാണ് .

ആവണക്കില ,ഉമ്മത്തില,എരുക്കില ,ഇലക്കള്ളിയില ,മുരിങ്ങയില ,പുളിയില ,മുരിക്കില എന്നിവ തുല്യ അളവിലെടുത്ത് ഇവയുടെ എല്ലാംകൂടി ഇലയുടെ പകുതി കരിങ്ങോട്ടയിലയും ചേർത്ത് കിഴി കുത്തിയാൽ മുട്ടുവേദന ,നടുവേദന ,നീര്  വാതസംബന്ധമായ വേദന തുടങ്ങിയ എല്ലാ വേദനകളും ശമിക്കും .

ആസ്മ ,നെഞ്ചുവേദന  .

കരിങ്ങോട്ടയുടെ വിത്തുകൊണ്ട് മാലയുണ്ടാക്കി കഴുത്തിലണിഞ്ഞാൽ ആസ്മ ,നെഞ്ചുവേദന എന്നിവയ്ക്ക് ശമനമുണ്ടാകും .

പനി ,കഫക്കെട്ട് .

കരിങ്ങോട്ടയുടെ തൊലിയും ,ചുക്കും ,കുരുമുളകും എന്നിവ ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ പനി ,കഫക്കെട്ട്  എന്നിവ മാറും .

തലയിലെ താരൻ ,പേൻശല്യം .

കരിങ്ങോട്ടയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുറച്ചുദിവസം തല കഴുകിയാൾ തലയിലെ താരനും പേൻശല്യവും മാറിക്കിട്ടും .

തുമ്മൽ ,തലവേദന .

കരിങ്ങോട്ടയില ,വാതക്കൊടി ഇല ,കൊടിത്തൂവ സമൂലം ,പൂവാംകുറുന്തൽ സമൂലം ,കരിനൊച്ചിയില ,കൃഷ്‌ണതുളസിയില എന്നിവ ഇടിച്ചുപിഴിഞ്ഞ 100 മില്ലി നീരിൽ കരിഞ്ജീരകം ,ജീരകം ,ഉണക്കമഞ്ഞൾ എന്നിവ ഓരോന്നും പൊടിച്ചത് 12 ഗ്രാം വീതം ചേർത്ത് ആവിശ്യമായ വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ വിട്ടുമാറാത്ത തലവേദന ,തുമ്മൽ എന്നിവയ്ക്ക് ശമനമുണ്ടാകും

നടുവേദന മാറാൻ .

കൊട്ടംചുക്കാദി തൈലമോ ,മുറിവെണ്ണയോ കരിങ്ങോട്ടയുടെ ഇലയിൽ പുരട്ടി തീയിൽ ചൂടാക്കി സഹിക്കാവുന്ന ചൂടിൽ നടുവിന് തിരുമ്മി ഇല കളയുക .ഇപ്രകാരം പത്തോ പതിനൊന്നോ ഇലകൾ വരെ ഉപയോഗിച്ചാൽ നടുവേദന ശമിക്കും.

Previous Post Next Post